മരിയയുടെ ശബ്ദത്തിൽ ഒരു കട്ടി ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്തു…
എന്തോ വീട്ടിലെ വേലകരനോട് സംസാരിക്കും പോലെ…
എനിക്ക് മാത്രം അല്ല അങ്ങനെ തോന്നി എന്നത് എന്നോടൊപ്പം മുന്നിൽ ഇരുന്ന സിജി തിരിഞ്ഞു മരിയയെ നോക്കിയപ്പോൾ മനസിലായി…
സൂസന്റെ മുഖവും നിരാശ കയറുന്ന പോലെ ഫ്രണ്ട് മിറർ ലൂടെ ഞാൻ കണ്ടു…
സിജിയെ നോക്കി മരിയ കണ്ണ് കൊണ്ട് എന്തെ ചോദിച്ചു….
ഒന്നും പറയാതെ ഒരു ദഹിപ്പിച്ച നോട്ടം നോക്കി സിജി തിരിഞ്ഞു….
പുറകിൽ ഇരുന്നു മേരി “ചേട്ടാ കല്യാൺ സിൽക്സ് ൽ വിട് വണ്ടി…”
മറിയം “അത് കഴിഞ്ഞു പോത്തീസും…”
ഇവളുമാർ എന്ത് ഇന്നു എല്ലാ കടയിലും കയറി എല്ലാ തുണിയും എടുത്തു ഇങ്ങു വരുവോ എന്ന് മനസ് കൊണ്ട് ചിന്തിച്ചു പോയി…
മൂന്ന് ഷോപ്പിന്റെ പേരും പറഞ്ഞത് കൊണ്ട് ആദ്യം എങ്ങോട്ട് പോകണം എന്ന് ഉറപ്പിക്കാൻ ഒന്നു കൂടി ഞാൻ ചോദിച്ചു…
അപ്പോഴും മരിയ നല്ല ചൂടായി പറയും പോലെ “തന്നോട് അല്ലെ പറഞ്ഞത് ജയലക്ഷ്മി ൽ വിടാൻ…”
മരിയയുടെ ഈ ശൈലി സിജിക്കു തീരെ പിടിച്ചിട്ടില്ല എന്ന് സിജി അപ്പോൾ തന്നെ കൊടുത്ത മറുപടിയിൽ നിന്നും വെക്തമായി…
“ദേ മരിയ,,, ടോം നിന്റെ വീട്ടിലെ ഡ്രൈവർ ഒന്നും അല്ല, അവന്റെ ജോലിയും ഡ്രൈവിംഗ് അല്ല,, പിന്നെ ഞങ്ങടെ ഫാമിലി ക്കു അടുത്ത് അറിയാവുന്ന ചെക്കൻ ആയതു കൊണ്ട് വിളിച്ചപ്പോൾ അവൻ വന്നതാ ചുമ്മാ അവനോടു ഈ ഷൈലിയിൽ സംസാരിക്കാൻ നിക്കണ്ട…”
