Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വന്തം ശ്രീക്കുട്ടി

” അതങ്ങനെ ഒന്നും മാറില്ല ചിന്നു..  എന്തോ വലിയ പ്രശ്നം ആ… കണവൻ നേരിട്ട് വന്നു മാപ്പ് പറഞ്ഞാലേ തീരു…  ”
” കുഞ്ഞേച്ചി ഒന്ന് മിണ്ടാതിരിക്കാമോ …  എനിക്ക് ഒരു കുഴപ്പോം ഇല്ല…  ഇനി അയാൾ വന്നിട്ടും മാപ്പ് പറഞ്ഞിട്ടും ഒന്നും  ഒരു കാര്യോം ഇല്ല…  എന്റെ വഴക്കൊട്ടു തീരാനും പോണില്ല…  വാശിയാ….എനിക്ക് … “ഞാൻ തറപ്പിച്ചു പറഞ്ഞു.  പലപ്പോളും പലകാര്യത്തിനും ഞാൻ വാശി കാട്ടാറുണ്ടെങ്കിലും കിച്ചേട്ടന്റെ കാര്യത്തിൽ ആദ്യമായാണ് ഇത്രക് വഷളായ ഒരു കാര്യം ഉണ്ടാകുന്നതും അതിൽ ഞാനിത്ര വാശി പിടിക്കുന്നതും.  അതിന്റെ അത്ഭുതം അവരുടെ രണ്ടു പേരുടെയും മുഖത്തു ഉണ്ടായിരുന്നു….

” ഇനി ഇപ്പൊ ശ്രീയേച്ചി  എന്ത് പറഞ്ഞാലും കുച്ചുവേട്ടൻ കല്യാണത്തിന് വന്നില്ലേ ഞാൻ മണ്ഡപത്തിൽ കേറില്ലട്ടോ പറഞ്ഞേക്കാം… ”
” ആഹ് എന്ന മോളു കെട്ടണ്ട…  അങ്ങേരു വന്നാൽ ഞാനീ കല്യാണം കൂടില്ല…. ” ചിന്നുവിന് മറുപടിയായി ഞാനും തറപ്പിച്ചു പറഞ്ഞു..
” എന്ത് കഷ്ടം ആണിത്….  നിങ്ങൾ രണ്ടും ഇല്ലാതെ പിന്നെ എങ്ങനെയാ….. ?  ”
ചിന്നുവിന്റെ ചോദ്യത്തിന് എന്റെ പക്കൽ മൗനം മാത്രമേ ഉണ്ടായിരുന്നുള്ളു.  കാരണം എന്റെ ആ തീരുമാനം ഉറച്ചതായിരുന്നു….
” എന്റെ ചക്കര ചേച്ചിയല്ലേ….  നിങ്ങടെ കുഞ്ഞനിയത്തി അല്ലെ ഞാൻ…..  എനിക്ക് എന്റെ ശ്രീകുട്ടിം ദേ ഈ   കുഞ്ഞേച്ചിയും കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടം കിച്ചുവേട്ടനെ ആണെന് ചേച്ചിക്കറിയാലോ…  എന്റെ ആകെയുള്ള ആഗ്രഹം അല്ലെ…..
ശ്രീയേച്ചി  പ്ലീസ്…..  ഈ ഒരൊറ്റ തവണ സമ്മതിക്കു….  കിച്ചുവേട്ടനും കൂടി വന്നോട്ടെ കല്യാണത്തിന്… …പ്ലീസ്…..  പ്ലീസ്….. ”

ചിന്നു എന്റെ അടുത്ത് വന്നു എന്നെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചു കെഞ്ചി….  അവളുടെ സോപ്പിങ്ങിൽ വീഴാതിരിക്കാൻ എനിക്കായില്ല…  ഞാനവൾക് അർദ്ധ സമ്മതം മൂളി……
” ഞാനിത്രക്കു ലോല ഹൃദയ ആയിരുന്നോ ദൈവമേ….  ” ഒന്ന് ചിന്തിച്ചു പോയി…
” ഞാൻ വിളിക്കില്ല ട്ടോ അങ്ങേരെ…  വേണേൽ നിങ്ങൾ ആരെങ്കിലും വിളിച്ചോണം.. ”
ഞാനെന്റെ അഭിപ്രായം രേഖപ്പെടുത്തികൊണ്ടു പറഞ്ഞു.
” അതൊക്കെ ഞാൻ  നേരത്തെ വിളിച്ചിട്ടുണ്ട്…  ”
സന്തോഷത്തിനിടയിൽ ചിന്നു പറഞ്ഞു .
” അപ്പോൾ എല്ലാം പുള്ളിയുടെ  പ്ലാൻ  ആണല്ലേ….  ശെരിയാക്കി തരാം…. ”   മനസ്സിൽ പറഞ്ഞു അങ്ങേരുടെ വരവിനായി ഞാൻ കാത്തിരുന്നു….

കിച്ചേട്ടന്റെ അനിയത്തി കുട്ടിയാണ് ചിന്നു…  ഞങ്ങൾ തമ്മിൽ പ്രേമിച്ചു നടക്കുമ്പോൾ മുതൽ ചിന്നുവിന് കിച്ചേട്ടനെ അറിയാം..  അന്ന് മുതലേതന്നെ അങ്ങേരു  ഒരു അനിയത്തി കുട്ടിയെ കിട്ടി എന്ന് പറഞ്ഞു   തലയിൽ വച്ചു നടക്കുമായിരുന്നു ഇവളെ ..  അതുകൊണ്ട് തന്നേ അവരുടെ ബന്ധം വച്ചു,  ചിന്നു മുൻപ് പറഞ്ഞത് പോലെ  കിച്ചേട്ടൻ എത്തിയില്ലേ ചിലപ്പോൾ പെണ്ണ് മണ്ഡപത്തിൽ കയറിയില്ല എന്നും വരാമെന്ന് കരുതിയാണ് ഞാൻ അതിനു സമ്മതിച്ചത് തന്നെ…. ഇപ്പോ തന്നെ കല്യാണത്തിന് നേരെത്തെ എത്തിയില്ല എന്ന് പറഞ്ഞു കൊതികുത്തിയിരിക്കയായിരുന്നു പെണ്ണ്.

****===****====****

കല്യാണ വീട്ടിലെ തിരക്ക് ക്രമാധീതമായി വർധിച്ചു തുടങ്ങിയിരുന്നു.  കല്യാണത്തിന് ഇനിയും ഒരു ദിവസം കൂടി ബാക്കി ഉണ്ട്.  എങ്കിലും അടുത്ത ബന്ധുക്കളെ കൊണ്ടും അയൽക്കാരെ കൊണ്ടും വീട് നിറഞ്ഞിരുന്നു..  പാചകം നമ്മുടെ വീടിന്റെ പിന്നിൽ ആയത് കൊണ്ട് അവിടെയും തിരക്കിന് ഒരു കുറവും  ഉണ്ടായിരുന്നില്ല….

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025