Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 6

“അതെ, അവർക്ക് സുഖമാണോ എന്ന് അന്വേഷിക്കുക ആയിരുന്നു.” ആദിത്യൻ മറുപടി നൽകി. “നിന്റെ എല്ലാ കോളുകളും നീ ചെയ്ത് കഴിഞ്ഞോ.”

“എനിക്ക് വിളിക്കാൻ ആരുമില്ല.” ആദിര വിഷമത്തോടെ പറഞ്ഞു.

ആദിത്യന് അവൾ പറഞ്ഞത് കേട്ട് വിഷമം ആയി. ഇവിടെ വന്ന ആദ്യത്തെ ദിവസ്സം താൻ ഒറ്റപ്പെട്ട് പോയത് അവന് ഓർമ്മ വന്നു. അവൾക്ക് വിളിക്കാൻ ആരും ഇല്ലാത്തത് എങ്ങനെയാണ് എന്ന് ചിന്തിച്ചു. അവൾക്ക് വിളിക്കാൻ ഒരു സുഹൃത്ത് പോലും ഇല്ലേ എന്ന് ഓർത്ത് അവൻ ചോദിച്ചു. “നിന്റെ അച്ഛനെ വിളിക്കണ്ടേ?”

“അവനോ?” ആദിര ചീറിക്കൊണ്ട് പറഞ്ഞു. “അയാളോട് പോയി പണി നോക്കാൻ പറ.”

ആദിത്യന് അതിന് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. അതിനാൽ അവൻ ഒരു സിഗരറ്റ് പുറത്ത് എടുത്ത് കത്തിച്ചു. അവന്റെ പാക്കറ്റിൽ നിന്ന് ഒരെണ്ണം എടുത്ത് ആദിരയും അവനോടൊപ്പം വലിക്കാൻ കൂടി.

“ഹേയ്, ഇത് നമ്മുടെ കാര്യമായിരിക്കാം, നിനക്ക് മനസ്സിലായോ?.” ആദിത്യൻ ചോദിച്ചു. “അർദ്ധരാത്രി ബാൽക്കണിയിൽ പുകവലിയും പകൽ എങ്ങനെ പോയി എന്നതിനെ കുറിച്ചുള്ള സംസാരവും.”

ആദിര പുഞ്ചിരിച്ചു. “നിന്റെ ഇന്നത്തെ ദിവസം വേതനയുള്ളതും നനഞ്ഞതും എളുപ്പമുള്ള മീറ്റിംഗുകളും ആയിരുന്നു. ഇപ്പോൾ നിനക്ക് ഒരു പ്രസംഗം എഴുതാൻ ഉണ്ട്.”

“നിന്റെ ദിവസം ആശയക്കുഴപ്പമുള്ളതും വിരസവും ഭയപ്പെടുത്തുന്നതും ആയിരുന്നു.” ആദിത്യൻ ഊഹിച്ച് കൊണ്ട് പറഞ്ഞു.

“എങ്ങനെ?” ആദിര അവനെ ശ്രദ്ധയോടെ നോക്കി കൊണ്ട് ചോദിച്ചു.

“മീറ്റിംഗുകളിലെ എല്ലാ വിവരങ്ങളും നിന്നെ ആശയക്കുഴപ്പത്തിൽ ആക്കുകയും ഭയപ്പെടുത്തുകയും ചെയ്തു എന്ന് ഞാൻ ഊഹിക്കുന്നു. സലൂണിലെ വിരസത ഒരു ഊഹം ആയിരുന്നു. എന്നാൽ മാറ്റ് കാര്യങ്ങൾക്കും ഇത് തന്നെ ആണ് അവസ്ഥ എന്ന് ഞാൻ വിചാരിക്കുന്നു.” ആദിത്യൻ വിശദീകരിച്ചു. അവൻ ചിരിച്ച് കൊണ്ട് തന്റെ വാക്കുകളിലൂടെ അവളുടെ കുറ്റങ്ങൾ എടുത്ത് കാണിക്കുക അല്ല എന്ന് അവൾക്ക് ഉറപ്പ് നൽകി.

“ശെരിയാ നീ പറഞ്ഞത് സത്യത്തിൽ നിന്ന് അധികം ദൂരം ഇല്ല.” ആദിര ഒരു വെല്ലുവിളി പോലെ പറഞ്ഞു. “ശരി, എന്നാൽ ഞാൻ കുറച്ച് കൂടി പറയാം നിനക്കും ആശയ കുഴപ്പം ഉണ്ട്.”

“എന്തിനേ കുറിച്ച്?” ആദിത്യൻ ചിരിച്ചു.

ആദിരയുടെ തല ആദിത്യന്റെ സ്യൂട്ടിന്റെ ഉള്ളിലേക്ക് തിരിയുകയും എന്നിട്ട് “അവൾ” എന്ന് മന്ത്രിക്കുകയും ചെയ്തു.

അവൾ പ്രിയയെ ആണ് പരാമർശിക്കുന്നത് എന്ന് മനസ്സിലായപ്പോൾ ആദിത്യൻ തലയാട്ടി.

“നീ എന്തിനെ കുറിച്ചാണ് ആശയ കുഴപ്പത്തിൽ ആകുന്നത്?” ആദിര ചോദിച്ചു. ആദിത്യന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് ശബ്ദം താഴ്ത്തി ആണ് അവൾ അത് ചോദിച്ചത്.

“അവൾക്ക് എന്നെ ശെരിക്കും താല്പര്യം ഉണ്ടോ എന്ന് എനിക്കറിയില്ല.” ആദിത്യൻ പറഞ്ഞു. ഇത് കേട്ട് ആദിര ഉടനെ കണ്ണുകൾ ഉരുട്ടി അത്ഭുതത്തോടെ അവനെ നോക്കി.

“അത് വളരെ വ്യക്തമാണ് ആദിത്യ.” അവൾ മന്ത്രിച്ചു. “അവൾക്ക് നിന്നിൽ നിന്ന് കണ്ണ് എടുക്കാൻ കഴിയുന്നില്ല. അത് അവളെ അലട്ടുന്നും ഉണ്ടെന്ന് എനിക്ക് തോനുന്നു.”

“ഞങ്ങൾ ആദ്യമേ തന്നെ അടിസ്ഥാന നിയമങ്ങൾ സ്ഥാപിച്ചിരുന്നു. ഞങ്ങൾ എന്തായാലും കിടക്ക പങ്കിടില്ലെന്ന് അവൾ എന്നോട് പറഞ്ഞു. അത് ഒരു അതിര് കടക്കൽ ആണെന്ന് അവൾ വിശ്വസിക്കുന്നു.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025