Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26

ഇപ്പൊ സ്വാതി അവനെ ശകാരിച്ചപ്പോൾ അൻഷുലിന്റെ ചങ്കിടിപ്പിന്റെ വേഗത വർദ്ധിച്ചു… എങ്കിലും അവൻ സംസാരിക്കുന്നതിന് മുമ്പ് സ്വാതി മറ്റൊരു ചോദ്യം കൂടി ചോദിച്ചു…

 

സ്വാതി: “ഉം, കുഞ്ഞുമോൾ ഉണർന്നോ?..”

 

അതോടെ അവൻ പിന്നെ സംസാരിച്ചു തുടങ്ങി..

 

അൻഷുൽ: ”ഇല്ല സ്വാതീ.. മോൾ ഇപ്പോഴും ഉറങ്ങുകയാ, നീ.. നിങ്ങൾ എപ്പഴാ…”

 

അവനത് പറഞ്ഞ്ഞു പൂർത്തിയാകുന്നതിനു മുമ്പ് സ്വാതി വീണ്ടും അവന്റെ നേർക്ക് അടുത്ത ചോദ്യമിട്ടു…

 

സ്വാതി: ”ആഹ്.. പിന്നെ എന്തിനാ എന്നെ ഇങ്ങനെ വിളിച്ചോണ്ടിരിക്കുന്നത്??.. വെറുതെ ഇങ്ങനെ വിളിക്കണ്ട.. ഞങ്ങൾ ഉടനെ അങ്ങെത്തും!..”

 

അൻഷുൽ എന്തെങ്കിലും പറയാൻ ശ്രമിക്കുമ്പോഴേയ്ക്കും അവൾ പറഞ്ഞു..

 

സ്വാതി: ”ശെരി, ഞാൻ ഫോൺ വയ്ക്കുന്നു, വന്നിട്ട് സംസാരിക്കാം.. ഹാഹ്..”

 

അതോടെ അവൾ കോൾ കട്ട് ചെയ്തു… തന്റെ ഭാര്യയോട് സംസാരിച്ചതിന് ശേഷം അൻഷുലിന്റെ മനസ്സിന് അൽപ്പം ആശ്വാസം ലഭിച്ചു.. എന്നാൽ മറുവശത്ത്, അവളുടെയാ പെരുമാറ്റത്തിന്റെ കാരണം എന്തുകൊണ്ടാണെന്നുള്ള ഉത്കണ്ഠയും വർദ്ധിച്ചു… അവൾ വളരെയധികം കിതയ്ക്കുന്നുണ്ടായിരുന്നു.. അവരിപ്പോൾ വീട്ടിലേക്ക് മടങ്ങുകയാണെങ്കിൽ അവർ ഇത്രയും നേരം എവിടെയായിരുന്നു.. സലീമിന്റെ വീട്ടിലെ ഫങ്ക്ഷൻ ഏകദേശം 8 മണിയൊക്കെ ആവുമ്പോൾ അവസാനിക്കില്ലേ.. അൻഷുൽ കുറച്ച് സമയം ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു…

 

കുറച്ചു സമയത്തിനു ശേഷം…

 

സ്വാതി വാതിൽ തുറന്ന് ഫ്ലാറ്റിലേക്കു പ്രവേശിക്കുമ്പോൾ അൻഷുൽ അപ്പോഴും തന്റെ ചിന്തകളിൽ ആയിരുന്നു… അവളുടെ ശബ്ദം കേട്ട് അൻഷുൽ തലയുയർത്തി നോക്കി.. സ്വാതിയെ നോക്കിയപ്പോൾ അവൾ നല്ല വണ്ണം വിയർത്തിരിക്കുകയാണെന്ന് അവനു തോന്നി.. അതു പോലെ അവളുടെ മുഖത്തു അല്പം ദേഷ്യമുള്ളതായും കാണപ്പെട്ടു… സ്വാതി അവന്റെ മുഖത്തൊന്നു നോക്കിയിട്ട് നേരെ വന്ന് സോഫയിൽ ഇരുന്നു…

 

സ്വാതിക്ക്‌ അല്പ സമയം അവിടെ ഫാനിന്റെ താഴെ സോഫയിൽ ഇരുന്നപ്പോൾ ആശ്വാസം തോന്നി.. ഫോൺ കോൾ കഴിഞ്ഞ് അവൾ പെട്ടെന്ന് തിരിച്ചെത്തിയതിൽ അൻഷുലിന് ആശ്വാസം തോന്നി.. പക്ഷെ അവളാ സോഫയിൽ വന്ന് തന്റെ അടുത്ത് ഇരുന്നിട്ടു പോലും തന്നെ ശ്രദ്ധിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ല എന്നു കണ്ട് അവനു പിന്നെയും വിഷമമായി… അപ്പോഴേക്കും അകത്തു നിന്നും സോണിയമോൾ ഓടി വന്നു..

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025