Kambikuttan Malayalam

Sex stories Kambikuttan kambikathakal

തട്ടത്തിൻ മറയത്ത്

അലിഞ്ഞില്ലാതായി. ആകെ പ്രശ്നം ഹാരിസ് ആയിരുന്നു. അവനെ അച്ഛൻ ഒന്ന് മാറ്റിനിർത്തി സംസാരിച്ചപ്പോൾ അതും ഓക്കേ ആയി. ഇതെല്ലാം ഷെൽഹ പറഞ്ഞപ്പോൾ ഞാൻ ഹാരിസിനെ തിരയുകയായിരുന്നു. അവന്റെ മുഖത്ത് സന്തോഷം ഇല്ല, ഒരിഷ്ടക്കേടും ഭയവും മാത്രം. അത് ശരിയായിക്കോളും, ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചു. കല്യാണം പ്രമാണിച്ചു ഷെൽഹയുടെ ഭർത്താവ് വന്നിട്ടുണ്ടായിരുന്നു. ആദ്യമായാണ് അയാളെ കാണുന്നത്. അവൾക്ക് ചേരുന്ന ആള് തന്നെ. പുള്ളിക്ക് എല്ലാ കാര്യങ്ങളും അറിയാം.. സ്റ്റേജിൽ വെച്ച് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു, ” ഇനിയെനിക്ക് ഓൾടെ പായാരം കേക്കണ്ടല്ലോ… ഇങ്ങള് പെണ്ണ് കെട്ടിയില്ലാന്നും പറഞ്ഞു ഇടക്കിടക്ക് കരയും.. … ഇപ്പൊ ഓൾടെ പെങ്ങളെ തന്നെ ആയല്ലോ…സമാധാനം ആയി “, ഞങ്ങൾ അളിയന്മാർ ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ്സ് ചെയ്തു.. വീട്ടിലേക്കുള്ള വരവിൽ ഞാൻ കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന അച്ഛനോട് ചോദിച്ചു,

” അച്ഛൻ ഹാരിസിനെ എന്ത് പറഞ്ഞാ സമ്മതിപ്പിച്ചത്?? ”

” അത് നീയെന്തിനാ അറിയുന്നത്?? നാളെ നിങ്ങക്കൊരു കുട്ടി ഉണ്ടായി അവർക്ക് ഇത് പോലെ ഒരു ആവശ്യം വരുമ്പോൾ നീ അത് കണ്ടുപിടിക്കും.. ”

കൂടുതൽ ഒന്നും ചോദിയ്ക്കാൻ പോയില്ല, പറയില്ല എന്നറിയാം…

എന്നാൽ പിന്നെ അന്ന് ഹാരിസിനോട് പറഞ്ഞത് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ?? എന്തെങ്കിലും കാര്യം ഉണ്ടാവും.. ഒന്നുമില്ലെങ്കിലും അച്ഛനല്ലേ..?

അന്ന് രാത്രി എനിക്ക് വീട്ടിൽ കിടക്കാൻ നല്ല ചമ്മൽ ഉണ്ടായിരുന്നു. ചേച്ചിയും അമ്മായിയും അമ്മുവും പിന്നെ കുറച്ചു അയൽവാസികളും മാത്രമേ ഉള്ളൂ… എന്നാലും… എല്ലാവരുടെ മുഖത്തും ഒരു കളിയാക്കൽ ഉണ്ട്.. ഹന്ന വീട്ടിൽ എത്തി ഡ്രസ്സ് ഒക്കെ മാറ്റി ഒരു ചുരിദാർ ഇട്ടിരിക്കുന്നു. രാത്രി എല്ലാവരും കിടക്കാൻ നേരം ആയി.. റൂമിൽ ഇരിക്കുന്ന എന്റെ അടുത്തേക്ക് ഒരു ഗ്ലാസ് പാലുമായി അവൾ വന്നു. രണ്ടു പേർക്കും നല്ല ചമ്മൽ ഉണ്ട്..മുഖത്ത് നോക്കാൻ പോലും വയ്യ… ഇഷ്ടം ആണെന്ന് അറിഞ്ഞിരുന്നെങ്കിലും ഇത് വരെ കല്യാണത്തെക്കുറിച്ചോ ജീവിതത്തെ പറ്റിയോ ഞങ്ങൾ തമ്മിൽ ഒരു സംസാരം ഉണ്ടായിട്ടില്ല… അവൾ പാൽ തന്നു ബെഡിന്റെ ഒരറ്റത്തു ഇരുന്നു.. ഞാൻ കുറച്ചു കുടിച്ചു ബാക്കി അവൾക്ക് കൊടുത്തു. അവൾ എന്നെ നോക്കാതെ ബാക്കി കുടിച്ചിട്ട് ഗ്ലാസ് മേശയിൽ വെച്ചു..

എന്താ പറയേണ്ടത്?? ഒന്നും ഓർമ വരുന്നില്ല..

” കിടക്കാം?? “ഞാൻ പറഞ്ഞൊപ്പിച്ചു.

അവൾ തലയാട്ടി ബെഡ് ലാംപ് മാത്രം ഇട്ട് ബെഡിൽ വന്നു കിടന്നു. ഞാൻ ഒരറ്റത്ത് ഫാനും നോക്കി കിടക്കാണ്… ഉറക്കം വരുന്നില്ല.. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹന്നയുടെ ക്രമമായ ശ്വാസം കേൾക്കാൻ തുടങ്ങി.. പാവം, ഇന്നായിരിക്കും കുറച്ചു സമാധാനത്തോടെ ഉറങ്ങുന്നത്… ഞാനും ഉറങ്ങാൻ ശ്രമിച്ചു..ഇല്ല ഉറക്കം വരുന്നില്ല. എഴുന്നേറ്റ് പതുക്കെ റൂമിനു പുറത്തിറങ്ങി, അച്ഛന്റെയും അമ്മയുടെയും റൂം ചാരിയിട്ടേ ഉള്ളൂ… പതുക്കെ റൂമിൽ കേറി അച്ഛന്റെ അംബാസഡറിന്റെ താക്കോൽ എടുത്തു..

The Author

Aadhi

ഞാൻ ഇവിടെ ഉണ്ടായിരുന്നു.. ഒരിക്കൽ !
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025