Kambikuttan Malayalam

Sex stories Kambikuttan kambikathakal

തട്ടത്തിൻ മറയത്ത്

കേറിചെന്നു. എന്നെ കണ്ടു ചിലരൊക്കെ തുറിച്ചുനോക്കുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ നേരെ ഹാളിൽ എത്തി. അവിടെ കുറെ പ്രായമായ ആൾക്കാരും, ചെറുപ്പക്കാരും എല്ലാം ഇരിക്കുന്നു. ഹാരിസ് ഹാളിന്റെ നടുവിലെ സോഫയിൽ ഇരിക്കുന്നുണ്ട്.

” യെന്താടാ ഇവിടെ?? അന്നെ ആരാ ഇങ്ങണ്ട് വിട്ടത്?? ” ഹാരിസ് അലറി.

” ഹാരിസേ.. എനക്ക് പറയാൻ ഉള്ളത് അന്നോടല്ല, മാളിയേക്കലെ  ഹാജ്യാരോടാ… അത് പറഞ്ഞിട്ട് ഞാൻ പൊയ്ക്കോളാ..ഇയ്യവടെ ഇരുന്നോ..” നോക്കിയിട്ട് ഹാജ്യാരെ എവിടെയും കാണാൻ ഇല്ല…

താഴത്തെ റൂമിൽ ആയിരിക്കും. ഞാൻ റൂമിലേക്ക് കേറിചെന്നപ്പോൾ ഷെൽഹയും ഖദീജുമ്മയും ഹാജ്യാരുടെ രണ്ടു സൈഡിൽ ബെഡിൽ ഇരിക്കുന്നു… രണ്ടാളും കരയുന്നുണ്ട്.എന്നെ കണ്ടു ഷെൽഹ ചാടി എണീറ്റു.

ഞാൻ ഹാജ്യാരുടെ അടുത്ത് ചെന്ന് പറഞ്ഞു, ” ഉപ്പാ… ഇങ്ങക്ക് ഇന്നെ അറീണ്ടാവില്ല.. ഞാൻ ആദി. ഒന്നൂടെ എളുപ്പത്തിൽ പറഞ്ഞാ ഇങ്ങളെ മോൾ ഹന്നേനെ ഇഷ്ടപ്പെടുന്ന ആൾ… വേറേം ഉണ്ട് പറഞ്ഞു മനസ്സിലാക്കിത്തരാൻ.. ഇങ്ങളുടെ കൂട്ടുകാരൻ  രവീന്ദ്രന്റെ മോൻ.. ഞാൻ പണ്ടേ ഇങ്ങനെ വരണ്ടീതായിരുന്നു. പക്ഷെ അന്ന് സമുദായോം ജാതീം മതോം ഒക്കെ പറഞ്ഞു ഞാൻ ഇന്റോരിഷ്ടം വേണ്ടാന്ന് വെച്ച്.. “ഞാൻ ഷെൽഹയെ ഒന്ന് നോക്കി. അവൾ ഒന്നും മിണ്ടാതെ താഴെ നോക്കി നിൽക്കുന്നു.

” പക്ഷെ അന്നത്തെ പോലെ ആവാൻ പറ്റൂല ഈ പ്രാവശ്യം…എത്ര ഒക്കെ വേണ്ടാന്നു വെച്ചിട്ടും ഇങ്ങളെ മോൾ എന്റെ മനസ്സിൽ കേറിപ്പോയി.. അത് മര്യാദക്ക് സംസാരിക്കാൻ അച്ഛനും അമ്മാവനും കൂടി വന്നപ്പോ ഇറക്കി വിട്ടു.. ഇങ്ങക്കറിയാലോ ഇന്റച്ഛന്റെ സ്വഭാവം… അന്നേ ഓളെ വിളിച്ചുകൊണ്ട് പോന്നേനെ.. പക്ഷെ അങ്ങനെ ചെയ്താൽ ഓൾടെ കുടുംബക്കാർ ഓളെ വെറുത്താലോ ന്നു വിചാരിച്ചാ മൂപ്പരത് ചെയ്യാഞ്ഞേ… എനിക്കും വേണേൽ അത് ചെയ്യാ..പക്ഷെ ഓൾ ഇന്നേ കെട്ടുമ്പോ ആടെ എല്ലാരും വേണം… അതൊന്നു പറയാൻ ആണ് ഞാൻ വന്നത്… ”

” ഇനിക്കറിയാ മോനെ..പക്ഷെ സാഹിബ് ഇപ്പൊ പണ്ടത്തെ പോലല്ല..സാഹിബിന്റെ മക്കളാ കാര്യങ്ങൾ നോക്കണത്. ഹാരിസിന്റെ തീരുമാനം ആണ് ഇപ്പൊ ഇവിടെ അവസാനത്തേത്…”

” അപ്പൊ ഉപ്പാക്കും ഉമ്മാക്കും സമ്മതം ആണേൽ ഞാൻ ഹന്നേനെ കൊണ്ടോവും… ഓളെ കാണാൻ തോന്നുമ്പോ ഒന്ന് അങ്ങണ്ട് വന്നാ മതി.. അല്ലെങ്കി ഒരു ഫോൺ..ഞാൻ ഓളെ ഇവിടെ കൊണ്ടുവരും.. ആര് തടഞ്ഞാലും ”

ഞാൻ തിരിഞ്ഞു ഷെൽഹയെ നോക്കി.. “എവിടെടീ ഹന്ന?? “

” ഓൾ മോളിൽ…റൂം പൂട്ടീതാ… ”

അവിടെ നിന്നിറങ്ങി ഹാളിൽ എത്തിയപ്പോഴേക്കും ഹാരിസ് കുറെ ചെറുപ്പക്കാരെയും കൊണ്ട് വഴി തടഞ്ഞു നിൽക്കുന്നുണ്ട്. കുറച്ചു പേരൊക്കെ കുടുംബക്കാർ ആണ്, ബാക്കി ഉള്ളവർ അവന്റെ കൂട്ടുകാരും.

The Author

Aadhi

ഞാൻ ഇവിടെ ഉണ്ടായിരുന്നു.. ഒരിക്കൽ !
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025