നല്ല രാജാകീയമായ റൂം……
” നിനക്കു പ്രാന്തുണ്ടോ…… എന്തോന്നാ ഇത് വല്ല ചെറിയ ലോഡ്ജിലും റൂം എടുക്കാൻ ഉള്ളതിന്…… ”
” ലോഡ്ജിൽ റൂമെടുക്കാൻ നിന്റെ മറ്റവനോട് പറയടി……. ”
” അതിനോട് തന്നെയാ പറഞ്ഞത്……..! ”
“ഓഹ് അത് ഞാൻ ആണല്ലേ….. മറന്ന്…. എങ്കിലേ നിന്റെ അപ്പൂപ്പനോട് പറയടി കുരിപ്പേ….. ദീസ് ആർ മൈ അപ്പ്‌കമ്മിങ് ഫേവറിറ്റ് ഡേയ്‌സ്….. അതോണ്ട് ചെലക്കാണ്ട് ഇരിക്ക്….. ഞാൻ ഇത് പൊളിക്കും…..”
” കോപ്പ് ഒരു വക പറഞ്ഞാൽ കേൾക്കത്തില്ല….. ”
അവൾ പിറുപിറുത്തുകൊണ്ട് പോയി……
ഞാനാണെൽ പിന്നേം ഉറക്കത്തിലേക്കും…….
റൂമിലെ ഫോൺ ബെൽ അടിക്കണ കേട്ടുകൊണ്ട് പാതിമയക്കത്തിൽ ഞാനത് എടുത്ത്….. ഫുഡിനാണ്….. എന്ത് വേണമെന്ന് ചോദിക്കുന്നു…. ഞാൻ രണ്ട് പേർക്കുള്ള അപ്പവും സ്റ്റൂവും പറഞ്ഞു……പറഞ്ഞിട്ട് പിന്നേം ഞാൻ കിടന്നു ഉറങ്ങി……
കുറച്ചു കഴിഞ്ഞപ്പോ അച്ചു വന്നു ഉണർത്തിയിട്ട് ഫുഡ് വന്നിട്ടുണ്ടെന്ന് പറഞ്ഞു……
ഞാൻ എഴുനേറ്റു പോയി കുളിച് ഫ്രഷായി വന്നു….അച്ചു അപ്പോഴേക്കും കുളിച്ചിട്ടുണ്ടാർന്നു….
ഞങ്ങൾ രണ്ടു പേരും ഫുഡ് ഒക്കെ കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം ഡാം കാണാൻ പോകാം എന്ന പ്ലാനിൽ ഇരുന്നു……
ഫുഡ് കഴിച്ചു വീണ്ടും കിടന്നുറങ്ങി …… എന്തെന്നാൽ ഇന്ന് പന്ത്രണ്ടു മണിക്ക് അവളുടെ പിറന്നാൾ ആണ് ഉറക്കം ശരിയായില്ലേൽ എല്ലാം കൊളമാകും അതുകൊണ്ട് ആ ടൈം വരെ എവിടേലും കറങ്ങി നടന്നിട്ട് പന്ത്രണ്ടു മണിക്ക് തിരിച്ചു റൂമിൽ കയറാം എന്നുള്ള പ്ലാനിൽ ആയിരുന്നു ഞാൻ…. ആഹ് സമയം കൊണ്ട് കേക്കും ബാക്കി എല്ലാം അവർ റൂമിൽ സെറ്റ് ആക്കിക്കോളും……
അങ്ങനെ ഉച്ചയ്ക്കുള്ള ഫുഡും കഴിഞ്ഞു നേരെ ഡാമിൽ പോയി കുറെ സമയം ചിലവിട്ടു…. ഒരു ചായ ഒക്കെ കുടിച്ച് ഒന്ന് കറങ്ങി വന്നപ്പോഴേക്കും രാത്രി ഏഴര ആയിരിക്കുന്നു…..പിന്നെയും ചുമ്മാ കാറിൽ കറങ്ങി ഹോട്ടൽ എത്തിയപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു….. ക്യാമ്പ് ഫയർ അവർ ടൂറിസ്റ്റുകൾക്ക് അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു…… അത്കൊണ്ട് ഞാനവളേം കൊണ്ട് അങ്ങോട്ടാണ് പോയത്…. ഹോട്ടലിന് പിന്നിലെ വിശാലമായ ഏരിയയിൽ ആണ് ക്യാമ്പ് ഫയർ…. ഞങ്ങളെ കൂടാതെ കുറച്ചു വിദേശികളും അവിടെ അവിടെ ഒന്ന് രണ്ടു മലയാളികളേം കണ്ടു……അവളെന്റെ തോളിൽ തലചായ്ച്ചുകൊണ്ട് ആ ക്യാമ്പ് ഫയരും ആ പാട്ടും ഒക്കെയും എൻജോയ് ചെയ്തു…. ഇടയ്ക്ക് വിദേശികളും അവരുടേതായ രീതിയിൽ പെർഫോം ചെയ്യുന്നുണ്ടായിരുന്നു……
ഇതെല്ലാം കഴിഞ്ഞു ഫുഡ് ഒക്കെ അടിച്ചു ഒന്ന് രണ്ട് വിദേശികളോട് കത്തിയൊക്ക വെച്ച് ടൈം ഞാൻ കളയിച്ചുകൊണ്ടിരുന്നു……..
അവളാണെങ്കിൽ ഇപ്പ എന്നെ കൊല്ലും എന്നുള്ള മട്ടിൽ നിൽപ്പാണ്… പാവത്തിന് ഉറക്കം വരുന്നത്രെ…. ഞാൻ ഒരു മിനിറ്റ് രണ്ട് മിനിറ്റ് ഇപ്പ വരാം എന്നുള്ള ഡയലോഗ് അടിച്ചു അവിടെ തന്നെ അങ്ങനെ കൂടി….
