മിനി. അത് എന്താണ്
കുട്ടിച്ചായൻ. വല്ലവരുടെയും വീട്ടിൽ എല്ലാ സമയവും കിടക്കാൻ പറ്റുമോ. അങ്ങനെ വല്ല കാരണവും പറ.
മിനി. ആ അത് ഞാൻ പറയാം.
അവർ ഇരുവരും എഴുനേൽക്കാൻ ഭാവിച്ചു ഉടൻ ഞാൻ അവിടെനിന്നും സ്കിപ് ആയി. ഞാൻ ബസിന്റെ അടുത്തു ചെന്നു ക്ലാരമ്മയോട് അയാളെ കണ്ടില്ല എന്ന് പറഞ്ഞു. പിന്നെ ഒരാൾ പറഞ്ഞു വെള്ളച്ചാട്ടത്തിന്റെ അടുത്തു നിന്ന് അല്പം മാറി പോയിട്ട് ഉണ്ട് അവിടെ ഒരു സ്‌ഥലത്തു ചാരായം കിട്ടും എന്ന് ചിലപ്പോൾ അത് വാങ്ങാൻ പോയിക്കാണും എന്ന് ഞാൻ പറഞ്ഞു
ക്ലാരമ്മക്ക് സമാധാനം അയി. അപ്പോൾ ആണ് മിനി അവിടെ വന്നത്. ഞാൻ ചോദിച്ചു മിനിചേച്ചി എവിടെ പോയി
മിനി. ഞാൻ മൂത്രം ഒഴിക്കാൻ പോയി പിന്നെ അവിടെ ഒക്കെ ഒന്ന് നടന്നു
ഞാൻ. തനിച്ചോ
മിനി. ഉം
പിന്നെ മിനി എന്നെ വിളിച്ചു ഒന്ന് വന്നേ
ഞാൻ അവിടെ ചെന്നു എന്നിട്ട് ചോദിച്ചു
ഞാൻ. എന്ത് പറ്റി
മിനി. എന്റെ ഡ്രസ്സ് ജിജോയുടെ ബാഗിൽ ഇല്ലേ ഞാനതു ഒരു പ്ലാസ്റ്റിക് ബാഗിൽ ആക്കി
ഞാൻ. എന്തിന്
മിനി. ഞാൻ നാട്ടിൽ എത്തുമ്പോൾ വീട്ടിൽഇറങ്ങുക ആണ്. വീട്ടിൽ വരുന്നില്ല. റാണിച്ചേച്ചയോട് പറഞ്ഞേക്ക്
ഞാൻ. എന്ത് പറ്റി എന്താ കാരണം
മിനി. ആളുകൾ അതും ഇതും പറയും
ഞാൻ. ഇത് വരെ ഒന്നും പറഞ്ഞില്ലാലോ. നമ്മൾ ബന്ധുക്കൾ അല്ലെ പിന്നെ എന്ത് പറയാനാ
മിനി. ഇനി ആളുകൾ പറഞ്ഞാലോ അതുപോലെ ജിജോ ഞാൻ തനിച്ചു ഉള്ളപ്പോൾ അങ്ങോട്ടും വരണ്ട. മാത്രമല്ല ബസിൽ എന്റെ കൂടെ ഇരിക്കേണ്ട എന്റെ ഉത്തരവാദിത്വം ഏക്കണ്ട. ഞാൻ പറഞ്ഞതു മനസ്സിലായോ
ഞാൻ. ഒ ഇപ്പോൾ ആണ് ചേച്ചിക്ക് ആണ് വിചാരം ഉണ്ടായതു നല്ലത് പിന്നെ ആര് പറഞ്ഞു നാട്ടുകാർ അതും ഇതും പറയും എന്ന്.
മിനി. അത് പിന്നെ കുട്ടിച്ചായൻ അറിയാതെ വായിൽ നിന്നും വീണു
ഞാൻ. ശരി ചേച്ചിയുടെ ഉത്തരവാദിത്വം ഞാൻ ഏക്കുന്നില്ല (അല്പം കലിപ്പിൽ ) അത് അയാളെ ഏല്പിക്ക്.
