ഹർഷൻ്റെ അച്ഛൻ പോയ ശേഷം അവൻ വേഗം തൻ്റെ റൂമിലേക്ക് പോയി ! കൊണ്ട് പോകാ നുള്ള ഡ്രസ്സ് ഒക്കെ വേഗം പക്ക് ചെയ്തപ്പോൾ തന്നെ മാനേജർ ജോസഫ് ഏട്ടനും അവിടെ എത്തിയിരുന്നു ………. റെയിൽവേ സ്റ്റേഷനിൽ ശരത്തിനെ ജോസഫ് ഡ്രോപ്പ് ചെയ്തു തിരികെ പോയി വേഗം കൗണ്ടറിൽ നിന്ന് ടിക്കെറ്റ് എടുത്ത് അവൻ പ്ലാറ്റ് ഫോമിലേക്ക് പോയി ……….
ഫോൺ കൈയ്യിൽ എടുത്ത അവൻ ഓർത്തു ഞാൻ വരുന്ന കാര്യം ചേച്ചിയോട് പറയണോ ?….. അല്ലെങ്കിൽ വേണ്ടാ ! ….. ചെച്ചിക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് പറഞ്ഞു അവൻ പ്ലാറ്റ് ഫോമിലെ സ്റ്റീൽ ചെയറിൽ ഇരുന്നു …….. നല്ല വിശപ് ഉണ്ട് കാൻ്റീനിൽ നിന്ന് എന്തെങ്കിലും കഴിക്കണോ വേ ണ്ടാ ഊണ് സമയം ആകുമ്പോൾ ഫ്ലാറ്റിൽ എത്തും ലേക്ഷ്മിയെച്ചി യുമൊന്നിച്ച് കഴിക്കാം എന്നോർത്ത് കൊണ്ട് അവൻ ചെയറിൽ തന്നെ ഇരുന്നു …….
ട്രെയിനിലെ ജെനറൽ കമ്പാർട്ട് മെൻ്റിൽ ഇരി ക്കുമ്പോൾ അവൻ ഓർത്തു രണ്ടു മണിക്കൂർ വേ ണം പാലക്കാട്ടേക്ക് ……. അവിടെ നിന്ന് പതിനഞ്ചു മിനിറ്റ് ഓട്ടോയിൽ യാത്ര ചെയ്താൽ ഫ്ലാറ്റിലെത്താം എന്നാണ് ചേച്ചി അന്ന് പറഞ്ഞത് എട്ട് വർഷമായി ഞങ്ങൾ തമ്മിൽ കണ്ടിട്ട് ഈ എട്ട് വശം കൊണ്ട് എനിക്ക് കാര്യമായ മാറ്റം വന്നിട്ടുണ്ട് …….. ചേച്ചി എന്നെ കണ്ടാൽ തിരിച്ചു അറിയുമോ ആവോ !…..
കട കട ശബ്ദത്തോടെ ചൂളം വിളിച്ചു കൊണ്ട് ട്രെയ്ൻ ഓടി തുടങ്ങി പാലക്കാട്ടേക്ക് വണ്ടി അടു ക്കുംതോറും അവൻ്റെ ഹൃദയത്തിൻ്റെ മിടിപ്പ് കൂടി കൊണ്ടിരുന്നു …….. പാലക്കാട് സ്റെഷനിൽ ഇറങ്ങിയ ശരത് ഒരു ഓട്ടോ വിളിച്ച് ഫ്ലാറ്റിൻ്റെ പേര് പറഞ്ഞു ചേച്ചി പറഞ്ഞിരുന്നത് പോലെ പതിനഞ്ചു മിനിറ്റിൽ തന്നെ ഓട്ടോ ഫ്ലാറ്റിൻ്റെ മുന്നിൽ വന്ന് നിന്നു ………
ഓട്ടോക്ക് കാശ് കൊടുത്തു് അവൻ തൻ്റെ ബാ ഗുമെടുത്ത് പുറത്ത് ഇറങ്ങി ! അവൻ്റെ അടുത്തക്ക് വന്ന സെക്യുരിറ്റി ചൊതിച്ചു ………
എവിടെ പോകാനാ ? ………
