Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ

”ഡി ..പട്ടിച്ചി ” രെജീഷിന്റെ ആക്രോശമാണ് കാവേരിയെ അവനിൽ നിന്നുമകറ്റിയത് .

അടിക്കാനായി പാഞ്ഞുവന്ന രെജീഷിന്റെ നെഞ്ചിൽ തന്നെ ആ നിമിഷത്തിലുണ്ടായ തോന്നലിൽ മഹേഷ് കാലുയർത്തി ചവിട്ടി .

” ഡാ … നാറി . ഇനിയെന്റെ ദേഹത്ത് നിന്റെ കൈ വീഴരുത് . നിന്നെ ഞാൻ അടിക്കില്ല . എന്നാൽ ഇതങ്ങു പിടിച്ചോ ”’ പിടഞ്ഞെഴുന്നേറ്റ രജീഷിന്റെ കവിളത്ത് തന്നെ ആഞ്ഞടിച്ചുകൊണ്ട് കാവേരി മുരണ്ടു

” ഇത് നിന്റെ തള്ളക്കുള്ളതാ . എന്റെ കണ്ണീരിന്റെ ഫലം അനുഭവിച്ചിട്ടേ തള്ളേം മകനും ചാകൂ … നോക്കിക്കോ .. ”’

പറഞ്ഞു തീർത്തതും പൊട്ടിക്കരഞ്ഞുകൊണ്ട്‌ കാവേരി തന്റെ മുറിയിലേക്കോടി .

എഴുന്നേറ്റ് നിന്ന രെജീഷിന്റെ നേരെ വീണ്ടും മഹേഷ് പാഞ്ഞടുത്തെങ്കിലും സാവിത്രി അവന്റെ മുന്നിൽ കയറി നിന്നു

” ഇനിയെന്റെ അടിച്ചകത്തിനകത്ത് നിന്നേം നിന്റെ അമ്മേനേം കണ്ടു പോകരുത് ..ഹമ് … ഇറങ്ങിക്കോ ”’ സാവിത്രി മുഖം ചെരിച്ചു മരുമകനെ നോക്കി പറഞ്ഞു .

ശാപവാക്കുകൾ ഉരുവിട്ടുകൊണ്ട് രെജീഷ് അവിടെനിന്നിറങ്ങിയപ്പോൾ

എന്ത് സംസാരിക്കുമെന്നറിയാതെ ഹാളിൽ തന്നെ നിൽക്കുകയായിരുന്നു സാവിത്രിയും മഹേഷും .

ഒടുവിൽ അവൻ തന്റെ മുറിയിലേക്ക് നടന്നു .

കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിയ കാവേരിയുടെ ഓർമ വന്നതും അവൻ തന്റെ മുറിയിലേക്ക് കയറാതെ കാവേരിയുടെ മുറിയിലേക്ക് നടന്നു .

” മഹീ …. ”

സാവിത്രി വിളിച്ചതും അവൻ കാലുകൾ പിൻവലിച്ചമ്മയെ നോക്കി .

” അവളിത്തിരി നേരം തനിച്ചിരിക്കട്ടെ ..”

”അമ്മേ .. ചേച്ചി …”

”എന്തിനായിരുന്നമ്മേ പിന്നെ ഇത് ? ആര് നിർബന്ധിച്ചിട്ട് ?”’ മഹേഷ് എന്തോ പറയാനാഞ്ഞിട്ട് അത്രയും പറഞ്ഞു നിർത്തിയപ്പോൾ സാവിത്രിയുടെ ശിരസ്സ് കുനിഞ്ഞു . അമ്മയുടെ കണ്ണുകൾ നിറഞ്ഞു വരുന്നതുകണ്ടപ്പോൾ അവൻ തന്റെ റൂമിലേക്ക് നടന്നു .

”’ മഹീ …. ”’ നെറ്റിയിൽ മൃദുവായ തലോടലേറ്റപ്പോഴാണ് മഹേഷ് കണ്ണ് തുറന്നത് . മുറിയിലെ വെളിച്ചവുമായി അവൻ അല്പസമയമെടുത്തു് പൊരുത്തപ്പെടുവാൻ

ക്ളോക്കിലെ സമയം ഏഴ് ആയിരിക്കുന്നു

” ചേച്ചീ …”’

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025