Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 5

 

മഞ്ജുവിന് ആകാംക്ഷ അടക്കാൻ ആയില്ല. മഞ്ജു ചോദിച്ചു :എന്ത് വഴിയാ ഇത്താ അത്.

 

ഫാത്തിമ : വഴി ഞാൻ പറയാം പക്ഷെ, അത് ചെയ്യാനായി നീ തുനിഞ്ഞു ഇറങ്ങിയാൽ, നിനക്ക് നിന്റെ ഭാവിയെ കൂടെ ചിന്തിക്കേണ്ടി വരും.

 

മഞ്ജു : എന്റെ ഭാവിയോ?.. അതെന്താ?..

 

ഫാത്തിമ : അവനെ നിന്റെ അസിസ്റ്റന്റ് ആക്കാൻ അല്ലല്ലോ നീ ഉദ്ദേശിക്കുന്നത്. ലൈഫ് പാർട്ണർ ആക്കാൻ അല്ലെ. അത്കൊണ്ട് തന്നെ,, ഒന്നുകിൽ നീ മാറണം, അതായത് അവന്റെ ഭാര്യ ആയി. ഒരു സമയത്ത് നീ ഭാര്യ ആയിരുന്നല്ലോ. ഓർമിപ്പിക്കണ്ടല്ലോ ഒന്നും. എങ്ങനെ ആണ് ഭാര്യയുടെ ജീവിതം എന്ന്.

 

മഞ്ജിമയുടെ മനസിലേക്ക് കോടതി വരാന്ത വരെ ഉള്ള കാര്യങ്ങൾ മിന്നി മറഞ്ഞു. ഒരു ഭാര്യ, ഭാര്യയുടെ ഉത്തരവാദിത്തങ്ങൾ, ജോലികൾ എല്ലാം… വീണ്ടും അഭിയുടെ ഭാര്യ ആയി താൻ.

 

ഫാത്തിമ : കാട് ഇപ്പോഴേ കയറേണ്ട. വേറൊരു വഴി കൂടെ ഉണ്ട്. അത് നീ, അവന്റെ ഭാര്യ ആവുന്നതിനു പകരം, അവനെ നിന്റെ ഭർത്താവ് ആക്കുന്നത് ആണ്.

 

മഞ്ജിമ ഫാത്തിമയെ തന്നെ നോക്കി അവസാനം പറഞ്ഞത് മനസിലാവാതെ.

 

ഫാത്തിമ : നിന്റെ അമ്മ പറഞ്ഞിട്ടുണ്ടാവും ഒരിക്കൽ നിന്നോട്, കല്യാണത്തിന് മുൻപ്, ഭർത്താവിന്റെ വീട്ടിൽ പോയി, അടങ്ങി ഒതുങ്ങി, ഭർത്താവ് പറയുന്നത് കേട്ടു അനുസരിച്ചു ജീവിക്കണം എന്ന്.

 

മഞ്ജിമ : മ്മ്മ്…

 

ഫാത്തിമ : അത് തിരിച്ചും ആവാലോ, നീ പറഞ്ഞത് കേട്ട് അടങ്ങി ഒതുങ്ങി, നീ പറയുന്നത് കേട്ട്, എല്ലാം അനുസരിച്ചു ജീവിക്കുന്ന ഭർത്താവ് ആയി അവനും മാറാലോ. അല്ലെങ്കിൽ മാറ്റലോ.

 

മഞ്ജിമക്ക് കാര്യം പിടി കിട്ടി, മഞ്ജിമ ചിന്തയിൽ ആണ്ടു.

 

ഫാത്തിമ : ഇനി നീ ഡിസൈഡ് ചെയ്യ്. ഇതുവരെ നേടിയതും പഠിച്ചതും, ഉണ്ടാക്കിയ പേരും ഐഡന്റിട്ടിയും എല്ലാം കളയണോ അതോ…

 

മഞ്ജിമക്ക് ആലോചിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, മഞ്ജിമ,, ഫാത്തിമ പൂർണമായി പറയുന്നതിനിടയിൽ കയറി പറഞ്ഞു : ഇത്രയും ഈ മഞ്ജിമ കഷ്ടപ്പെട്ടത് എല്ലാം വിട്ട് കുടുംബിനി ആവാൻ അല്ല. അവനെ നഷ്ടപ്പെട്ടാലും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025