Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

 

ഫോട്ടോ സെഷൻ അവസാനിക്കാറായി. അങ്കർ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ” ഇനി ഇവിടെ വന്നിരിക്കുന്നവരുടെ ഊഴം ആണ്. വധു വരൻ മാരെ കുറിച്ചു ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം”….

 

മഞ്ജുവിന്റെ അനിയത്തി അഞ്ചു ആയിരുന്നു തുടങ്ങിയത് : ഐ ആം ഹാപ്പി ഫോർ യൂ ചേച്ചി. ഏട്ടാ,, എന്റെ പൊന്നു ചേച്ചിയെ നന്നായി നോക്കണേ. എന്നും കൂടെ ഉണ്ടാവണം ചേച്ചിടെ കൂടെ………………………………………………..

 

ഉഷക്ക് നേരെ മൈക്ക് നീട്ടിയപ്പോൾ, ഉഷ നാണിച്ചു ” എനിക്കൊന്നും പറയാനില്ല പറഞ്ഞു പിന്നിലേക്ക് മാറി “..

 

ജ്യുവൽ മൈക്ക് എടുത്തു മഞ്ജിമയെ പറ്റി ഒരുപാട് നല്ല നല്ല വാക്കുകളും, പുകഴ്ത്തിയും എല്ലാം പറഞ്ഞു.

 

ജലജ സ്റ്റേജിൽ കയറി മൈക്ക് എടുത്തു : ധൈവത്തിൽ നല്ലവണ്ണം വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. ദിവസവും മനസ്സിൽ വിളിച്ചു ഒരുപാട് ശല്യം ചെയ്യും. അതൊക്കെ എന്റെ അഭിക്കു വേണ്ടി ആണ് ഉണ്ടാവാറുള്ളത്.

 

ചെറിയൊരു പോസ് ഇട്ട ശേഷം……..

 

ഞാൻ ദൈവത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു ഈ നിമിഷം. എന്റെ പ്രാർത്ഥനകൾ വെറുതെ ആയില്ല. മഞ്ജുവിനെ എന്റെ അഭിക്കു കൂട്ടായി എനിക്ക് കൊണ്ട് തന്നതിന്. എന്റെ മോളായി മഞ്ജുവിനെ എനിക്ക് തന്നതിന്.

 

 

ജലജ കണ്ണുകൾ ഒന്ന് തുടച്ചു, എന്നിട്ട് മഞ്ജിമയെ നോക്കി : എന്റെ ചെക്കനെ അങ്ങോട്ട്‌ തരാണ്. നോക്കി കൊള്ളണം.

 

 

അഭി നാണക്കേട് കൊണ്ട് തല താഴ്ത്തി, മൂഞ്ചിയ ചിരി ചിരിച്ചപ്പോൾ, അടുത്തു നിന്ന മഞ്ജിമ തന്റെ തോൾ കൊണ്ട് അഭിയെ തട്ടി ഉറക്കെ പറഞ്ഞു : ഒരു പേടിയും പേടിക്കണ്ട അമ്മേ. ഞാൻ നോക്കികൊണ്ട്.

 

ജലജയുടെ സംസാരം തീരുന്നതിനു മുൻപ് ഒരാൾ സ്റ്റേജിൽ കയറി കഴിഞ്ഞിരുന്നു. ജലജ സംസാരിച്ച ഉടനെ സംസാരിക്കാൻ ആയി. വേറെ ആരും അല്ല അഭിയുടെ മാനേജർ “ജിന്റോ ജോസഫ് “.

 

ജലജയെ നോക്കി വിടർത്തി പുഞ്ചിരിച്ചു മൈക്ക് ജലജയിൽ നിന്നും വാങ്ങി ജിന്റോ തുടങ്ങി : അഭിയുടെ മാനേജർ ആണ് ഞാൻ, ബോസ് എന്നും പറയാം. കുറെ വർഷത്തെ പരിചയം ഉണ്ട് എനിക്ക് എന്റെ ഫീൽഡിൽ. അതുകൊണ്ട് തന്നെ ആണ് പറയുന്നത്, അഭിയെ പോലെ ആത്മാർഥമായി, ഹാർഡ് വർക്കിംഗ്‌ ചെയ്യുന്ന വളരെ കുറച്ചു പേരെ എനിക്ക് കാണാൻ പറ്റിയിട്ടുള്ളു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025