Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടിക്-ടോക്ക് ഗൌരി

“സോറി..സോറി” പോകുന്ന പോക്കില്‍ അവന്‍ പറയുന്നുണ്ടായിരുന്നു.

“ഇനി നീ ഈ ഭാഗത്ത് വന്നാല്‍, ഞാനങ്ങു വരും നിന്റെ ചാനലിലേക്ക്. കേട്ടോടാ”

പുറത്ത് ചെന്നു കാറില്‍ കയറിയ അവനോട് ചിമ്പാന്‍സി ഉറക്കെ വിളിച്ചുപറഞ്ഞു. ഗൌരി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു. അവന്റെ കാര്‍ മുരണ്ടു നീങ്ങിയപ്പോള്‍ ചിമ്പാന്‍സി അവളുടെ നേരെ തിരിഞ്ഞു.

“കതകടയ്ക്കടി” അയാള്‍ അമറി. ഗൌരി ചെന്നു കതകടച്ചു കൊളുത്തിട്ടു.

“നീയവനെ ഊക്കാന്‍ വിളിച്ചു വരുത്തിയതല്ലേടീ?” രൂക്ഷമായ ഭാവത്തോടെ അയാള്‍ ചോദിച്ചു.

ഗൌരി അനിഷ്ടത്തോടെ അയാളെ നോക്കി. പിന്നെ മുഖം വെട്ടിച്ചു.

“ചോദിച്ചത് കേട്ടില്ലേടീ” ചിമ്പാന്‍സിയുടെ സ്വരം ഉയര്‍ന്നു.

“ആണെങ്കില്‍ അങ്കിളിനെന്താ?” കൂസലില്ലാതെയായിരുന്നു അവളുടെ ചോദ്യം.

“അടിച്ചു ചന്തി പൊട്ടിക്കും ഞാന്‍. നിന്റെ തള്ളയെ എനിക്കൊന്നു കാണണം. നിന്റെ കുത്തിക്കഴപ്പ് കുറെ കൂടുന്നുണ്ട്”

“അങ്കിള് വന്നത് എന്നെ കണക്ക് പഠിപ്പിക്കാന്‍ ഒന്നുമല്ലല്ലോ? പിന്നെന്തിനാ വല്യ ഡയലോഗ് അടിക്കുന്നത്”

“ഭ ചൂലേ? അഹങ്കാരം പറയുന്നോടി” അയാള്‍ കൈനീട്ടി അവളെ അടിക്കാന്‍ അടുത്തു.

ഇടപെട് ദാസാ! ഇടപെട്. എന്റെ അന്തരംഗം എന്നെ മാന്തി.

“തൊടരുതവളെ”

കര്‍ട്ടന്റെ മറവില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ ഉറക്കെപ്പറഞ്ഞു. ചിമ്പാന്‍സി ഞെട്ടിത്തിരിഞ്ഞ്‌ നോക്കി. മൊബൈലുമായി ഞാന്‍ അകലം പാലിച്ച് കരുതലോടെ നിന്നു. അയാളുടെ കൈയില്‍ കിട്ടിയാല്‍ പിന്നെ ഞാനില്ല.

“നീയാരാടാ; നീയെങ്ങനെ ഇതിനാത്ത് കേറി?” ചിമ്പാന്‍സി പകയോടെ എന്റെ നേരെ തിരിഞ്ഞു.

“ഞാനാ അവനെ വിളിച്ചത്” ധൈര്യം തിരികെ ലഭിച്ച ഗൌരി ഉശിരോടെ ചീറി.

“അതുശരി. അപ്പം കണ്ടവന്മാരെ ഒക്കെ വിളിച്ചുകയറ്റി ഊക്കിക്കല്‍ ആണ് നിന്റെ പണി അല്ലെടി”

“ആണെങ്കില്‍ നിങ്ങക്കെന്താ? എന്റിഷ്ടം പോലെ ഞാന്‍ ചെയ്യും” ഗൌരി പുച്ഛത്തോടെ ചുണ്ട് മലര്‍ത്തി.

“ഹതുശരി. നീ അത്രയ്ക്കായി അല്ലെ? ഇന്ന് നിന്റെ തള്ളയെ കണ്ടിട്ടേ ഞാന്‍ പോകൂ. നിന്നെയും ഞാന്‍ വെറുതെ വിടത്തില്ല” അയാള്‍ മുരണ്ടുകൊണ്ട്‌ എന്റെ നേരെ അടുത്തു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025