Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മ എന്നെ വിളിച്ചിരുന്നോ..?

കാറിന്റെ അടച്ചിട്ട ചില്ലിനുള്ളിലൂടെ ഞാൻ അകത്തേക്ക് നോക്കി. പാവം ഷാഹിന പിൻസീറ്റിൽ കിടന്നുറങ്ങുകയാണ്..

അവളുടെ കിടപ്പ് കാണാൻ നല്ല ചേലുണ്ട്. ഒരു വെണ്ണക്കൽ ശിൽപം പോലെ..

ചില്ലിൽ ഞാൻ പതുക്കെ മുട്ടിയപ്പോൾ അവൾ ഞെട്ടിയുണർന്നു..
കാറിന്റെ ഡോർ തുറന്നപ്പോൾ ഞാൻ അകത്തു കയറി.

അപ്പോഴേക്കും എന്റെ ശരീരത്തിലെ ചൂട് വറ്റിയിരുന്നു, നനഞ്ഞ ജേഴ്‌സി ശരീരത്തെ തണുപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അത് ഊരി മാറ്റി..

“കഴിഞ്ഞോ ഇക്ക.. ജയിച്ചോ..? “

അവൾ ഉറക്കച്ചുവടോടെ ചോദിച്ചു..

“ഹ ഒരു കളി കയിഞ്ഞു.. ഇനി ഒന്നൂടെ ണ്ട്…
അതാണ് ഫൈനൽ..
അതും ജയിച്ചാൽ ട്രോഫി അടിക്കാം..”

ഉം അവളൊന്ന് മൂളി. എന്നിട്ട് അനുവാദം ചോദിക്കാതെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു..

“അതേയ്..
ഞാൻ ആകെ വിയർത്തിരിക്കാ..”.

‘അത് സാരല്ല…
ഇനി ഈ ഗന്ധമല്ലേയിക്ക ഇനി എന്നിലെ സുഗന്ധം..”

എന്നുപറഞ് അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി എന്നെ അള്ളിപ്പിടിച്ചു കിടന്നു..
ഞാൻ ഫോണിൽ ഒരു പ്രണയഗാനം ശബ്ദം കുറച്ചുവെച്ചു…
എന്നിട്ട് അവളുടെ മുടിയിൽ തലോടി പതുക്കെ കണ്ണടച്ചു..

രാവിലെ മുതൽ ഓടി നടന്നതിന്റെ ക്ഷീണം എന്നെ നന്നായി ബാധിച്ചിട്ടുണ്ട്. കണ്ണടച്ചതും ഉറങ്ങിപ്പോയി..

കാറിന്റെ ഡോറിൽ നിർത്തതേയുള്ളെ മുട്ട് കേട്ടപ്പോഴാണ് കണ്ണുതുറന്നത്, അൻവറാണ്.. ഷാഹിനയെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി സീറ്റിലേക്ക് കിടത്തി ഞാൻ പതുക്കെ പുറത്തേക്കിറങ്ങി..
നേരം നിറം വെച്ചുതുടങ്ങിയിരിക്കുന്നു..

“എന്താടാ ?.
ഫൈനൽ തുടങ്ങാനായോ..?”

എന്ന് ചോദിച്ചോണ്ട് ഞാനൊന്ന് ഞെളിഞ്ഞു..
എന്റെ വേഷം കണ്ടപ്പോൾ ഓന്റെ മുഖത്തൊരു കള്ളച്ചിരി നിറഞ്ഞു.
ഫൈനലായി..
പക്ഷെ ഇങ്ങക്ക് സ്റ്റാമിന ഉണ്ടാവോ കളിക്കാൻ അവൻ ചിരിച്ചോണ്ട് ചോദിച്ചു..

“ഡാ ഡാ.. ഇയ്യെ ന്റെ അനിയനാ. അത് മറക്കണ്ട.. കളി തുടങ്ങാനായോ..?”

“തുടങ്ങാനായെന്നോ..?
എല്ലാരും മാറ്റി റെഡി ആയി.
ഇങ്ങളൂടെ ചെന്നാ മതി..”

“നേരം വെളുത്തീലെ ഇനീം ഞാൻ ഇവിടെ കവലിരിക്കേണ്ടല്ലോ,. ഞാനൂടെ വരട്ടെ കളികാണാൻ..?”

“പോടാ. നീ ഇവിടെ നിന്ന മതി.. ഞാൻ പോയി വരാം..”

“അതേയ് ഷാനുക്ക. ആദ്യരാത്രി മിസ്സായതാണ് അതിന്റെ ഒരു വീറും വാശിയുംകളിയിൽ കാണിക്കണം ട്ടോ.. കപ്പില്ലാണ്ടെ മൂത്തമ്മാന്റെ മുഖത് നമ്മളെങ്ങനെ നോക്കും.. അതെപ്പോഴും ഓര്മണ്ടായിക്കോട്ടെ ഗ്രൗണ്ടിലെത്തിയാൽ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025