ഞാൻ :”ഞാൻ ഒന്ന് മുഖം കാണിച്ചു വരാം മ്മാ… ”
പെട്ടന്ന് സോഫയിൽ കണ്ട ഇക്കാനെ കണ്ട് ഞാൻ “ഇക്ക എപ്പോൾ വന്നു ”
ഇക്ക : “ദേ വന്നതൊള്ളൂ നീ… ”
ബാക്കി മുഴുവനാക്കും മുന്പേ ഉമ്മ കയറി ഇടപെട്ടു
ഉമ്മ : “നാളെ നീ റംഷീനത്തയുടെ കോളേജിൽ ചെന്ന് വീട്ടിലേക്ക് കൊണ്ടുവരാൻ പറയാൻ വേണ്ടി വന്നതാ, അപ്പോഴാ നിന്റെ ഉറക്കം ”
ഇക്ക ഉമ്മയുടെ വാക്കുകൾ കേട്ട് സംശയത്തോടെ നോക്കുന്നത് ഞാൻ കണ്ടു.
ഇക്ക : ” ആ.. അതെ നിനക്ക് നാളെ വേറെ പരുപാടികാണുമെല്ലെ ”
ഇക്ക തലയൂരാനുള്ള പ്ലാൻ ആണെന്ന് എനിക്കും ഉമ്മക്കും മനസ്സിലായി.
ഉമ്മ : “അവന് എന്ത് പരിപാടി. അവൻ കൊണ്ടു വന്നോളും അവളെ”
ഞാൻ : ” ഇത്തയെ വിളിച്ചിട്ടില്ലേ? ”
ഉമ്മ : “അതൊക്കെ ഞാൻ പറഞ്ഞോളാം നാളെ പോവാൻ മറക്കണ്ട. ഇക്കാക്ക് നാളെ വേറെ എന്തോ പരുപാടിയുണ്ട് അതുകൊണ്ടാണ് ”
“ആ ഞാൻ പൊക്കോളാം ഉമ്മാ ” എന്നും പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി.
ഇക്കാ : “എന്നാ സുലു ഞാനും ഇറങ്ങാണ് നാളെ രാവിലെ പോകാനുള്ളതാ ”
ഉമ്മ ശെരി എന്ന് രീതിയിൽ തലയാട്ടി.
ഇക്കാ : “സഹലെ നീ ബൈക്കിൽ കയറ് ഞാൻ അങ്ങോട്ട് ആക്കി തരാം ”
