“ഒറ്റയ്ക്കിരുന്നു ബോറടിച്ചോ നീ..?”
ഹോളിലിരുന്ന് വെറുതെ ടെലിവിഷനിൽ ചാനൽ മാറ്റിക്കൊണ്ടിരുന്ന റഫീക്കിനോട് മേനോൻ ചോദിച്ചു..
“ഓ…ഇല്ല സാർ. മെയിലൊക്കെ അയച്ചോ ?”
“അതു കഴിഞ്ഞു.”
ഇരുവരും സംസാരിച്ചിരിക്കുമ്പോൾ ശാലു ചപ്പാത്തിയും ചിക്കൻ കറിയും മേശപ്പുറത്തു കൊണ്ടുവച്ചു.
“വരീൻ… ഇത് തണുത്തു പോകുന്നതിനു മുൻപ് കഴിക്കാം..”
മേനോനും ശാലുവും മേശയുടെ ഒരുവശത്തും റഫീക്ക് അവരുടെ എതിർ വശത്തുമായി ഇരുന്നു.
“വാ…വ്.. സൂപ്പർ…അടിപൊളി ടേസ്റ്റ്..”
ചപ്പാത്തിയുടെ ഒരു കഷണം, ഒരു ചിക്കൻ പീസുമായി ചേർത്ത് വായിൽ വച്ചിട്ട് റഫീക്ക് പറഞ്ഞു.
