Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 11

ഉണ്ടകണ്ണി 11

Undakanni Part 11


അപ്പോൾ തുടരുന്നു.

 

ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ അറിഞ്ഞു ..  പെട്ടെന്ന് ആ കൈ ഞാൻ തട്ടി മാറ്റി

” അക്ഷ…. ”

എന്റെ വായിൽ ആ പേര് മാത്രമേ വരുന്നുള്ളൂ

പതിയെ സ്വബോധതിലേക്ക് വന്ന ഞാൻ കണ്ടു എന്റെ പരാക്രമം ഒക്കെ കണ്ടു എന്നെ നോക്കി നിൽക്കുന്ന ഐശ്വര്യ യെ , എന്നാൽ അക്ഷര എന്റെ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നു .

 

“കിരണേ…. ടാ… ”

 

ജെറി വിളിക്കുന്നുണ്ട് . ഞാൻ മുന്നിൽ ഇരുന്ന ജഗിലെ വെള്ളം മുഴയവൻ എടുത്തു കുടിച്ചു

 

ഒന്ന് മനസ് സ്വസ്ഥമായപോൾ ഞാൻ പെട്ടെന്ന് എണീറ്റു അക്ഷരയുടെ കയ്യിൽ കേറി പിടിച്ചു  അവൾ ഒരു  പേടിയോടെ എന്നെ നോക്കി അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

 

“എണീറ്റ് വാ.. ”  ഞാൻ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു

 

“എ… എങ്ങോട്ടാ… ” അവൾ ഒരു പരിഭ്രമത്തോടെ ചോദിച്ചു

 

“അതറിഞ്ഞാലെ നീ വരൂ??? ”

 

അത് കെട്ടതും അവൾ പതിയെ എണീറ്റു

 

“ടാ ജെറി വൈകിട്ടത്തെ ഇന്റർവെൽ നു ഞങ്ങളെ കണ്ടില്ലേൽ ബാഗ് രണ്ടും എടുത്ത് പുറത്തേക്ക് വന്നേക്കണം ”

 

“എടാ നീ …. നീ ഇവളെ എവിടെ കൊണ്ടു പോകുവാ…  ഐശ്വര്യ ഇവൾ ഇവളെ വിശ്വസിക്കാമോ?? ”

 

അവൻ ഐശ്വര്യ യെ ചൂണ്ടി പറഞ്ഞു. അപ്പോൾ എന്തോ പറയാൻ വന്ന ഐശ്വര്യ യെ ഞാൻ കൈ ഉയർത്തി തടഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025