Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 13

അവർ അന്ന് ടൂർ ഒക്കെ കഴിഞ്ഞ് വന്നു മൂന്നാർ ലെ കഥകൾ പറയുമ്പോ ഞാൻ ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് . എന്നെങ്കിലും ഒരിക്കൽ ആ സ്ഥലം ഒന്ന് പോയി കാണണം ന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പിന്നെ പത്തിൽ വച്ചു ഇതേ പോലെ ടൂർ വന്നു അന്നും ഞാൻ ഓരോ കാര്യം പറഞ്ഞൊഴിഞ്ഞു എല്ലാം കൂടെ ഓർത്തപ്പോൾ … ആ ബോർഡ് കണ്ടപ്പോ എനിക്ക് ഇതെല്ലാം ഓർമ വന്നു  അതാണ് …… ”

 

 

 

” അയ്യേ ഇതാണോ കാര്യം… നീ എന്തിനാ വിഷമിക്കുന്നെ നമ്മുടെ കോളേജ് ടൂർ വരുമല്ലോ നമുക്ക് പൊളിച്ചടുക്കാം..പിന്നെ അന്നത്തെ കാര്യങ്ങൾ അത്‌ സാരമില്ല ടാ .. പഴേ കാര്യങ്ങൾ ഒന്നും നീ ആലോചിച്ചു ഇനി നീ കരയരുത് .

അമ്മ പറഞ്ഞത് ഓർമ്മയില്ലേ നിന്നെ ഏൽപ്പിക്കാൻ പറ്റിയ ഏറ്റവും മികച്ച ആളാണ് ഞാൻ എന്ന്? .

 

അതേ…ഞാൻ ഉണ്ട് നിനക്ക് നിന്റെ എല്ലാ ആഗ്രഹവും നമുക്ക് നിറവേറ്റാം … എന്റെ ജീവൻ ഇല്ലാതെ ആവുന്ന വരെ നിന്റെ കൂടെ ഞാൻ ഉണ്ടാവും ഇത് ഞാൻ തരുന്ന ഉറപ്പാണ്. ”

 

അവൾ അവനെ നെഞ്ചിലേക്ക് ചായ്ച്ചു കൊണ്ട് പറഞ്ഞു

 

” എന്ത് കണ്ടിട്ടാ അക്ഷ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?? ”

 

മുഖമുയർത്തി കരഞ്ഞുകൊണ്ട് അവൻ ചോദിച്ചു

 

“എന്തേ…. അടി വേണോ നിനക്ക്… ഞാൻ നൂറു വട്ടം പറഞ്ഞു ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കരുത് ന്ന്”

 

“സോറി…”

 

“ഒ ഒരു ചോറി.. അല്ല ഇങ്ങനെ എന്റെ നെഞ്ചിൽ കിടന്ന മതിയോ പോണ്ടേ നമുക്ക്”

 

” എപ്പോഴും ഇങ്ങനെ കിടക്കാൻ തോന്നുവ… ”

“ഒ ഒ അയ്യടാ .. നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസിലാവും മര്യാദക്ക് ഇരുന്നോ അവിടെ ഇല്ലേ ഞാൻ വഴിയിൽ ഇറക്കി വിടും പറഞ്ഞേക്കാം ..”

 

അവൾ അവനെ നേരെ ഇരുത്തി കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025