Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 13

 

…’കുടമുല്ലക്കടവിൽ ഈ പുഴയരികിൽ

ഉടയാട നനച്ചു കുളിക്കും പുലരൊളിയേ

പവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ

ഇനി നീയും പോരുന്നോ’ …..

 

അവൾ വീണ്ടും പാട്ട് പ്ലെ ചെയ്തു.

 

അവരുടെ വണ്ടി സൈഡിൽ പാർക്ക് ചെയ്‌തിരുന്നത് കണ്ട ഹരി അവന്റെ വണ്ടിയും ദൂരെ മാറ്റി വണ്ടി നിർത്തി അവരെ നിരീക്ഷിക്കുകയായിരുന്നു.

 

‘ദൈവമേ ഞാൻ എന്തിനാ അവളെ കൊല്ലാൻ ഇങ്ങനെ നടക്കുന്നത്… ആ ഐശ്വര്യ അവൾ… അവൾ ആരാണ് ന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാവുന്നില്ലല്ലോ…,

അവൾ എന്തിന് അക്ഷര യെ കൊല്ലണം??  അവളെ ഞാൻ എങ്ങനെ കൊല്ലും? ആ പയ്യൻ ആണേൽ പിന്നെയും ഉണ്ട് എനിക്ക് പറഞ്ഞു വച്ച പെണ്ണിനെ തട്ടി എടുക്കാൻ നോക്കുന്ന ആ നായിന്റെ മോനെ ഒന്ന് കൊല്ലാൻ ഞാൻ നോക്കിയതാണ് ജസ്റ്റ് മിസ് ആയിരുന്നു അവൻ. ഇനി ഇപോ അവനെ ഏതെങ്കിലും ചെയ്താൽ അവൾ എന്നെ കൊല്ലും ന്നും പറയുന്നു. ഇതിപ്പോ ഞാൻ കൊല്ലാതെ അവനു എന്തെങ്കിലും പറ്റിയാൽ തന്നെ അതും എന്റെ തലയിലാവും . അത് ആ ഐശ്വര്യ അറിഞ്ഞ അവൾ എന്നെ കൊല്ലും , എന്തയാലും ഇത് വെറും ഒരു കോളേജിലെ പ്രശ്നം ഒന്നും അല്ല അങ്ങനെ വല്ലോം ആണേൽ ഇത്ര സീരിയസ് ആയി ഒന്നും വരില്ല, അതുമല്ല അവളുടെ കൂടെ ആരൊക്കെയോ ഉണ്ട് ചില്ലറ കളി ഒന്നും അല്ല … ”  ഹരി ഓരോന്ന് ആലോചിച്ചു അവരുടെ പുറകെ ഡിസ്റ്റൻസിട്ട് പോയിക്കൊണ്ടിരുന്നു .

 

…………………………………………………………………

 

മാട്ടുപ്പെട്ടി ഡാമിന്റെ അടുത്ത് കാർ പാർക്ക് ചെയ്തിട്ട് അവർ രണ്ടും ഇറങ്ങി

 

തണുപ്പ് കൊണ്ട് കിരൺ കൈ രണ്ടും കെട്ടി നിന്നു

 

“എന്താടാ തണുക്കുന്നുണ്ടോ??” അക്ഷര കാർ ലോക്ക് ചെയ്തുകൊണ്ടു ചോദിച്ചു

 

“പിന്നെ… എന്തൊരു തണുപ്പ ആദ്യമായ ഇങ്ങനെ . നമ്മൾ കോളേജിന്ന് അന്ന് ടൂർ പോയപ്പോ പോലും ഇത്ര തണുപ്പ് ഉണ്ടായിരുന്നില്ല ”

 

“ആഹാ അതിനു നീ ഇങ്ങനെ കൈ ഒക്കെ കെട്ടി നിന്ന എങ്ങനാ ഈ തണുപ്പ് ആസ്വദിക്കാൻ വേണ്ടിയല്ലേ ഇവിടേക്ക് വരുന്ന തന്നെ … നീ വാ നമുക്ക് ഡാം കാണാം  “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025