Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 14

“വേണ്ട അമ്മ ഇരിക്ക് ഞാൻ ഇടാം ”

അവൾ അമ്മയെ തടഞ്ഞു

“അയ്യോ വേണ്ട മോളെ… നീ ഇരിക്ക് ”

“അതേ അതേ… അതാണ് കുടിക്കുന്നവർക്കും നല്ലത് ”

അവൻ അവളെ കളിയാക്കി

“നീ പോടാ …. നീ എങ്കിൽ ഇന്ന് ഞാൻ ഇട്ട ചായ കുടിച്ച മതി .”

അവൾ അമ്മയെ അവിടെ പിടിച്ചു ഇരുത്തി ചായ ഉണ്ടാക്കാൻ തുടങ്ങി.

അവസനം അവൾ ചായ ഒക്കെ ഉണ്ടാക്കി കുറെ നേരം അമ്മയും ആയി ഒക്കെ വർത്തമാനം ഒക്കെ പറഞ്ഞാണ് അവൾ പോവാൻ ഇറങ്ങിയത്.

അവളെ റോഡ് വരെ കൊണ്ട് ആക്കാൻ കിരണും കൂടെ പോയി

“അപ്പോ ഞാൻ പോട്ടെ ടാ പൊട്ട”

“ആം …. ഇവിടെ കിടക്കമായിരുന്നു ”

“അയ്യടാ… പോടാ അവിടുന്ന് … നാളെ കാണാം ന്ന കോളേജിൽ ”

അവൾ കാറിലേക്ക് കയറാൻ പോയപ്പോ കിരൺ അവളുടെ കയ്യിൽ കേറി പിടിച്ചു. അവൾ എന്താ ന്ന ഭാവത്തിൽ  നോക്കിയപ്പോൾ അവൻ അവളെ വലിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ട് കെട്ടി പിടിച്ചു … കുറെ നേരം ആയിട്ടും വിടാത്ത കൊണ്ട് അവൾ നോക്കിയപോൾ അവന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്ന കണ്ടു അവൾ ഞെട്ടി.

“കിച്ചു… ടാ എന്താടാ…??”

അവൾ പെട്ടെന്ന് അവന്റെ കവിളിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

“ഏയ്… ഒന്നും…. ഒന്നുമില്ല ടി … പെട്ടെന്ന് നീ ഇത്രേം നേരം കൂടെ ഉണ്ടായിട്ട് പോവാൻ പോയപ്പോ…. ഒരു സങ്കടം ”

അവൻ കള്ളം പറഞ്ഞു .

“അയ്യേ… അതിനാണോ കരയുന്നെ നീ…. ഇങ്നെ ഒരുത്തൻ…ഹോ….

നാളെ രാവിലെ കാണല്ലോ നീ വീട്ടിൽ പോയി കിടന്ന് ഉറങ്ങു ചെക്കാ ”

“ആം … ”

അവൻ അവളെ കൈ വലയത്തിൽ നിന്നും വിടുവിച്ചു

അവൾ പെട്ടെന്ന് അവന്റെ ചുണ്ടിൽ ഒരു ഉമ്മയും കൊടുത്ത് ഓടി വണ്ടിയിൽ കയറി . അവൻ അവളുടെ പെട്ടെന്നുള്ള ചെയ്തിയിൽ അമ്പരന്നു നിന്നു

“നിന്ന് മഞ്ഞു കൊള്ളാതെ പോയി വീട്ടിൽ കേറട കുരങ്ങാ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025