ഞാനും ദീപുവും അച്ചുവും ഒരുമിച്ച് കിടന്നു ഞാൻ പാട്ട് കേട്ട് കിടന്നു….അവന്മാർ രണ്ടും നല്ല ഉറക്കം… അച്ചു കാല് തൂക്കി എൻ്റെ മേലെ ഇട്ടു…
എനിക്ക് അമ്മുവിനെ ആണ് ഓർമ വന്നത് കളി നിർത്തിയാലോ …. പാവം നല്ല വിഷമം ഉണ്ടാവും വേണ്ട കൈയ്യാങ്കളി കൂടുതലാ ഇത്തിരി കഴിയട്ടെ ഇന്നത്തോടെ അവളുടെ കൊമ്പ് അങ് ഒടിക്കണം ..
വൈകുന്നേരം നാല് മണി ആയപ്പോ ഞങൾ ചെക്ക് ഔട്ട് ചെയ്ത് റെയ്ൽവേ സ്റ്റേഷനിൽ പോയി….
അമ്മ വിളിച്ചു…
ഞാൻ ഫോൺ കട്ട് ആക്കി ബിസി പിന്നെ വിളിക്കാം എന്ന് മെസ്സേജ് ഇട്ടു….
അഞ്ച് മണിക്ക് വണ്ടി വന്നു ലഗ്ഗേജ് ഒക്കെ കേറ്റി ഞങൾ വണ്ടിയിൽ കേറി…
മഹ : നിനക്ക് ശെരിക്കും തൊണ്ട പോയി ലെ
ഞാൻ : 😊 ഉം ഉം….
മഹ : പോട്ടെ ശെരി ആവും…. ഇന്നലെ തണുപ്പത്ത് ട്രാവൽ ചെയ്തത് ആയിരിക്കും….
ഞങൾ എല്ലാരും ഇങ്ങനെ സംസാരിച്ച് ഇരുന്നു …
അമർ : ശെരി ആൻ്റി ഓക്കേ (ഫോൺ സംസാരിച്ച് കൊണ്ട് വന്നു)
ഞാൻ ആരാ എന്ന് തല പൊക്കി ചോദിച്ചു….
അമർ : അമ്മു അവൻ ഫോൺ അവൾക്ക് കൊടുത്തു….
അമ്മു : ശെരി ആൻ്റി… എനിക്കറിയില്ല എന്നോട് രാവിലെ മുതൽ ഒരു അക്ഷരം മിണ്ടിയിട്ടില്ല ആൻ്റി ഞാൻ അവൻ്റെ കഴുത്തിന് പിടിച്ച് ആൻ്റി അത് ഇത്ര വലിയ കുഴപ്പം ആവും എന്ന് ഞാൻ വിചാരിച്ചില്ല ആൻ്റി എന്നോട് സംസാരിക്കാൻ വരണ്ട എന്നൊക്കെ പറഞ്ഞു ആൻ്റി….😫😭
ഞാൻ : ഫോൺ പിടിച്ച് വാങ്ങി …. ശ്വാസം വലിച്ച് വിട്ട് സംസാരിക്കാൻ തുടങ്ങി …
ഹലോ അമ്മ
ഇല്ല അമ്മ ഒരു കുഴപ്പവും ഇല്ല ചെറിയ സൗന്ദര്യ പിണക്കം അത്ര തന്നെ ….
വേണ്ട അമ്മ ഞാൻ നിർത്തി ഇല്ല ചുമ്മാ ഒരു രസത്തിന് ചെയ്തതാ…
😖 സോറി സോറി ഇനി ചെയ്യില്ല ഓക്കേ ഓക്കേ….ഇല്ല അമ്മ ഓക്കേ അമ്മ … ഇല്ല വേണ്ട പൈസ ഒന്നും വേണ്ട നമ്മടെ അച്ചു സ്പോൺസർ ചെയ്യും എന്നാ പറഞ്ഞത്…..
