സൂര്യ : അല്ല ഞാൻ കൊളോക്കൽ ആയിട്ട് പറഞ്ഞതാ…
അമ്മ : ഉവ്വ് അപ്പൊ നീ സഹായിക്കില്ല
പെട്ടെന്ന് കാർ വരുന്ന ശബ്ദം കേട്ടു
ശ്രീ : മോൻ വന്നു ടീച്ചറെ 😊
അമ്മ : എനിക്ക് ചെവി ഒണ്ട്
ശ്രീ : വോ… 🙄
അമ്മ : ദേ നീ ഇവനെ വരച്ച വരയിൽ നിർത്തിക്കോ കേട്ടല്ലോ തെണ്ടി ആണ് ഇവനും
ശ്രീ : ഇന്ദ്രനെ വച്ച് നല്ലതാ 😌
അമ്മ : കേട്ടില്ല
ശ്രീ : ഒന്നൂല്ലാ
അമ്മു എറങ്ങി വെളിയിലേക്ക് നടന്നു…. കാറീന്ന് ആദ്യം എറങ്ങിയ ആളെ അത്ഭുതത്തോടെ നോക്കി
കേശു അമ്മു ചിരിച്ചോണ്ട് അവന്റെ അടുത്തേക്ക് പോയി
കേശു : ചേട്ടത്തി… 😃
അമ്മു : സുഖല്ലേ കുട്ടാ
കേശു : ഓ സുഖം ചേട്ടത്തി
കുളിച്ചോ ഡീ നീ പോത്തേ ഇല്ലെങ്കി മാറി നിക്ക്
ഞാൻ ബാഗ് എടുത്തിട്ട് വെളിയിലേക്ക് എറങ്ങി അമ്മൂനെ ആക്കി….
കേശു : ഏട്ടത്തി അല്ല അങ്ങനെ അല്ലെ അതോ അമ്മൂച്ചി തന്നെ മതിയാ….
അമ്മു : വേണ്ട ഏട്ടത്തി മതി അത് കേക്കുമ്പോ എങ്കിലും നിന്റെ ചോട്ടന് ഞാൻ ഭാര്യ ആണെന്ന് ബോധം വരട്ടെ നീ വാ
ഞാൻ അവൾടെ ചന്തിക്ക് കാലോണ്ട് തട്ടീട്ട് ഉള്ളിലേക്ക് നടന്നു
അമ്മ കേശൂനെ കണ്ടതും ചാടി എണീറ്റു
അമ്മ : കേശു…. വാ ടാ കുട്ടാ
അമ്മായിന്ന് വിളിച്ച് അവൻ ഓടി പോയി അമ്മേ കെട്ടിപ്പിടിച്ചു
ഞാൻ : കേശു ഇത് സൂര്യ അറിയാലോ
കേശു : ആ ചെറിയച്ഛന്റെ കല്യാണത്തിന് വന്നപ്പോ കണ്ടു….
ഞാൻ : ആ ഇത് അവന്റെ ഭാര്യ
കേശു : ശ്രീ ചേച്ചി ല്ലേ
ശ്രീ : 😳 എന്നെ എങ്ങനെ
കേശു : നിങ്ങള് കോളേജില് ഫേമസ് ആണ്
അമ്മ : മരം ചുറ്റി സ്നേഹിച്ച് നടന്നതിനാവും ഫേമച്ച് 😏
ശ്രീ : ദേ ടീച്ചറെ ഇവന്റെ അമ്മ ആണെന്ന് നോക്കില്ല ഞാൻ 😡
