ഇവളെ നോക്കി നടന്ന എന്നെ പറഞ്ഞാൽ മതിയല്ലോ,,,..
എന്റെ കാൽ പെരുമാറ്റം കെട്ടിട്ടാകം അവളൊന്ന് തല പുറകിലേക്ക് വെട്ടിച്ച് നോക്കി,,,.. ഞാനാണെന്ന് അറിഞ്ഞിട്ടാകാം
പിന്നെ വീണ്ടും അതെ നിൽപ്പ്,,.. ഇവളിത് ആരെ നോക്കിയാണോ ഇവളി നിൽപ്പ് നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല,,,..
“”തക്ഷര,,,…..””
സൗമ്യതയോടെ ഞാനവളെ വിളിച്ചു,,.. വിളി കേട്ടിട്ടും അവളിൽ നിന്ന് പ്രതികരണം വല്ലോം ഉണ്ടായോ അതില്ല താനും,,.. എനിക്കാണേൽ പിടിച്ച് ഒരണ്ണം പൊട്ടിക്കാനാണ് തോന്നുന്നത്,,,…
“”തക്ഷര….,,,, താനെന്താ ഇവിടെ നിൽക്കുന്നെ,,,..””
ഞാനത് ചോദിച്ചതും അവളെനിക്ക് നേരെ തിരിഞ്ഞു,,… അപ്പോഴാണ് അവള് കരയുവായിരുന്നുവെന്ന് മനസിലായത്…,,,,..
“”എന്താടോ,,,…. എന്താ പറ്റിയെ,,,..””
“”പ്ലീസ് ഒന്ന് പോയി തരുവോ…,,,,..””
അപേക്ഷിക്കുന്ന പോലെയാ അവളത് പറഞ്ഞത്,,,.. പക്ഷെ എനിക്ക് അവളെ അവിടെ വിട്ട് പോരുവാൻ തോന്നിയില്ല,,,…
“”വേണ്ടാ…,,,,,.. നല്ല മഞ്ഞുണ്ട്,,.. താൻ വാ ഒറ്റക്ക് നിൽക്കണ്ട,,,…””
“”നിന്നോട് പോകാനാ പറഞ്ഞത്,,,… പറഞ്ഞാലെന്താ മനസിലാകില്ലേ,,… എനിക്ക് സമാധാനം വേണം…,,, വന്നോളും പിന്നാലെ,,.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ഭരിക്കാനോ നിയന്ത്രിക്കാനോ വരണ്ടെന്ന്,,.. എന്നാലും എന്തിനാ…,,,””
അവളെനിക്ക് നേരെ ചീറി..,,,,…….
