Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 3

“…അമ്മേ അമ്മയിങ്ങോട്ടു മാറിയിരി.ഞാൻ ചെയ്യാം ഇതൊക്കെ അമ്മ ഇച്ചിരി നേരം മാറിയിരിന്നോ “…

“…യ്യോ വേണ്ടെടി മോളെ അല്ലെങ്കി തന്നെ എത്ര നേരത്തേക്കാ.അപ്പുറത്ത് അച്ഛൻ വിളിച്ചാൽ നിനക്ക് പോകണ്ടേ.അത് കഴിഞ്ഞാൽ നീയങ്ങ് പോകും പിന്നെന്തിനാ. “…

“…ഓ അത് സാരമില്ല അമ്മെ ഇച്ചിരി നേരമെങ്കി ഇച്ചിരി നേരം ഞാൻ ചെയ്യാം. “…

ശ്രീജ ഒരു കസേരകൂടി പിടിച്ചിട്ടിരുന്നു കൊണ്ട് സാവിത്രിയുടെ മുന്നിലിരുന്ന പച്ചക്കറിയുടെ പാത്രം വലിച്ചടുപ്പിച്ചു വെച്ചിട്ടു അമ്മയുടെ കയ്യിൽ നിന്നും കത്തിയും പിടിച്ചെടുത്ത് കൊണ്ട് അവൾ കാരറ്റിന്റെ ഒക്കെ തൊലി കളയാൻ തുടങ്ങി.

“…എന്തിനാമ്മേ സാമ്പാറിനാണോ അരിയേണ്ടതു “…

“…ആ നിനക്കിഷ്ടമുള്ളതു പോലെ അരിഞ്ഞൊ നീ വരുന്നത് കൊണ്ടാ ഇതൊക്കെ വെക്കാമെന്നു വെച്ചത്.അല്ലാതെ ഞങ്ങള് രണ്ട് പേരും മാത്രമേ ഉള്ളെങ്കി എന്തെങ്കിലും ഒരു മോര് കറി ആണെങ്കിലും മതി. “…

“…യ്യോ എങ്കി എന്തിനാമ്മേ ഇങ്ങനൊക്കെ….എനിക്കും അതൊക്കെ മതിയാരുന്നല്ലോ.എനിക്ക് വേണ്ടി എന്തിനാ ഇങ്ങനൊക്കെ. “…

“…ഓ അത് സാരമില്ലെടി.എന്തെങ്കിലും ഒരു മാറ്റം വേണ്ടേ.ആരെങ്കിലുമൊക്കെ ഉണ്ടായിരുനെങ്കിൽ അവർക്കു വെച്ചു വിളമ്പി കൊടുക്കാൻ എനിക്ക് വല്ലാത്തോരു ആവേശമായ.കുറെ കാലത്തിനു ശേഷമാ ഇവിടെ ഉച്ചക്ക് ചോറുണ്ണാനായി ഞങ്ങളല്ലാതെ വേറെ ഒരാളുണ്ടാവുന്നതു.അതും മാസത്തിലൊരു ഞായറാഴ്ച ഉച്ചക്ക് മാത്രം.അത് പോലും വേണ്ടെന്നാണോ നീ പറയുന്നെ”…

ശ്രീജാ അത് കേട്ട് വല്ലാതെ വിഷമിച്ചു പോയി.അമ്മയുടെ മനസ്സെന്താണെന്നു ശരിക്കും മനസ്സിലായി.അച്ഛനെ പിന്നേം ഒഴിവാക്കാം എന്നും എന്നും പലരോടും ഇടപഴകുന്നത് കൊണ്ട് അച്ചനൊരിക്കലും അമ്മയുടെ അവസ്ഥ മനസ്സിലാകില്ല. പാവം ഒന്നും മിണ്ടാതെ പറയാതെ ഈ വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയുന്നു.ഈ അമ്മയുടെ മനസ്സ് മനസ്സിലാക്കാതെ ആയിരുന്നു താൻ അന്നൊക്കെ കരഞ്ഞത്.പാവം എന്തെങ്കിലും ഒരു സാഹചര്യമുണ്ടെങ്കിൽ ഈ അമ്മയെ പൊന്നു പോലെ നോക്കണം.ഒരു കുഞ്ഞിനെ ദൈവം തനിക്കു തന്നിരുന്നെകിൽ എത്രയോ പേരുടെ മനസ്സിനൊരു സന്തോഷമുണ്ടായേനെ.അമ്മയുടെ മുന്നിൽ കണ്ണ് നിറയാതിരിക്കാൻ അവൾ നന്നേ പാട് പെട്ടു .പെട്ടന്ന് തന്നെ വിഷയം മാറ്റാനായി അവൾ ചോദിച്ചു

“…അമ്മേ നിശ്ചയമുണ്ടെന്നു പറഞ്ഞ കുട്ടിയെ എങ്ങോട്ടാ അയക്കുന്നെ”…

“…അതോ അത് ഇടമണിലേക്കാ മോളെ”…

“…ആ അത് ശരി ചെറുക്കാനെന്താ ജോലി”…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025