ഡാ… ചെക്കാ…. ഇതൊക്കെ ഈ വെറുതെ ചോദിച്ചു വാങ്ങിയതാ…. ഇനി ആരാന്‍റെ കാര്യത്തില്‍ ഇടപെടുമ്പോ നിനക്ക് ഈ അനുഭവം ഓര്‍മ്മ വേണം…. കണ്ണന്‍ അവനെ നോക്കി പറഞ്ഞു നിര്‍ത്തി… ഒരു ചെറിയ ഗ്യാപിന് ശേഷം അവന്‍ തുടര്‍ന്നു.
ഈ സാധനം ഞാന്‍ കളിക്കാന്‍ മാത്രം ഉപയോഗിക്കുന്നതാണ്. ഇപ്പോ നീ ഈ അവശ്യത്തിന് കൊണ്ടുവന്ന സ്ഥിതിക്ക്….. നീ തന്നെ ഇതിന്‍റെ രുചിയറിയ്….. കണ്ണന്‍ ഇത്രയും പറഞ്ഞ് സ്റ്റെമ്പിന്‍റെ അറ്റം കൊണ്ട് അവന്‍റെ വയറ്റിലെക്ക് അഞ്ഞ് കുത്തി….. വേദന കൊണ്ട് അവന്‍റെ കണ്ണ് വിടര്‍ന്ന് വന്നു. അവന്‍ അവന്‍റെ ഓടിയാത്ത കൈ വയറ്റിലേക്ക് വെച്ചു. അവന്‍ വയറ്റിലെ വേദന സഹിക്കാതെ വാഴ വെട്ടിയിട്ട പോലെ താഴെ വിണു….
കണ്ണന്‍റെ കലിയടങ്ങിയിട്ടുണ്ടായിരുന്നില്ല…. അവന്‍ വീണുകിടക്കുന്നവനെ സ്റ്റെമ്പ് കൊണ്ട് അഞ്ഞ് തല്ലാന്‍ ഒങ്ങിയതും
കണ്ണേട്ടാ…. പിറകില്‍ നിന്ന് ചിന്നു ഉറക്കെ വിളിച്ചു….
ഏതോ ലോകത്ത് നിന്ന് തിരികെ വന്ന പോലെ കണ്ണന്‍ തിരിഞ്ഞ് അവളെ നോക്കി…. അവള്‍ കിളിപോയിയിരിക്കുകയായിരുന്നു. കണ്ണില്‍ നിന്ന് കണ്ണിര് ഒക്കെ പോയി അത്ഭുതം വന്ന് കേറിയിട്ടുണ്ട്…. ചുറ്റും കുടിയിരുന്നവരുടെ സ്ഥിതിയും മറ്റൊന്നായായിരുന്നില്ല….
ചിന്നുവിന്‍റെ ദയനീയമായ ഒരു നോട്ടം മതിയായിരുന്നു കണ്ണന്‍റെ മൃഗത്തെ അടക്കി നിര്‍ത്താന്‍ അവന്‍ പതിയെ കൂളായി…. അവന്‍ കൈയിലിരുന്ന സ്റ്റെമ്പ് നിലത്തിട്ടു….
കണ്ണന്‍ ഇനിയാരെല്ലും ഉണ്ടോ എന്നറിയാന്‍ ജീപ്പിലേക്ക് നോക്കി…. പക്ഷേ അവിടം ശുന്യമായിരുന്നു. അവിടെയുണ്ടായിരുന്ന ബാക്കിയൊരുത്തന്‍ എപ്പോഴെ ജീവനും കൊണ്ട് ഓടിയിരുന്നു….
വയറില്‍ കിട്ടിയ വേദനയില്‍ നിലത്ത് കിടന്നവന്‍ അപ്പോഴും പിടയുന്നുണ്ടായിരുന്നു. പാവം ഒരാവശ്യവും ഉണ്ടായിരുന്നില്ല. അവന്‍റെ വിധി. സ്റ്റെമ്പ് കൊണ്ടു വന്ന് അടി വാങ്ങി….
കണ്ണന്‍ ആദ്യം കുമാരേട്ടന്‍റെ അടുത്ത് ചെന്നു…
കുമാരേട്ടാ…. കുഴപ്പമൊന്നുമില്ല…. കണ്ണന്‍ ചോദിച്ചു….
ഇല്ല…. മോനെ…. മോന്‍ സുക്ഷിച്ചാ മതി…. കുമാരേട്ടന്‍ പറഞ്ഞു….
കണ്ണന്‍ ചിന്നുവിനടുത്തേക്ക് ചെന്നു….
ഡാ…. പന്നി…. നീ ഇതിന് അനുഭവിക്കും…. മന്ത്രി രാഘവന്‍റെ മോനെയാ നീ തൊട്ടത്….. ഇരുപ്പിടത്തിനടുത്ത് നിന്ന് മറ്റവന്‍ വിളിച്ചു കൂകി….
അത് കേട്ടതോടെ കണ്ണന്‍റെ മുഖം വെട്ടി തിളങ്ങി…. അവന്‍ ചിന്നുവിന്‍റെ അടുത്തേക്ക് വെച്ച കാല്‍ മറ്റവന്‍റെ നേര്‍ക്ക് വെച്ചു പിടിച്ചു….
നേരെ ചെന്ന് അവന്‍റെ കരണത്ത് ഒന്നുടെ കൊടുത്തു…. പിന്നെ കാലെടുത്ത് അവന്‍റെ നെഞ്ചിലേക്ക് വെച്ചു….
ടാ…. മറ്റെടാത്ത മോനെ….. നീ നിന്‍റെ ഈ പുഴുത്ത നാക്ക് വെച്ച് ഇനി ഇമ്മാതി വല്ല വാക്കും പറഞ്ഞ പുന്നാരാ മോനെ നീ രണ്ടു കാലില്‍ ഇവിടം വിട്ട് പോവത്തില്ല… കണ്ണന്‍ അലറി….
കണ്ണന്‍റെ കാലിന് ചുവട്ടില്‍ അവന്‍റെ ഹൃദയം പടപടാന്ന് ഇടിച്ചു…
ഡാ…. മറ്റെടാത്തെ മോനെ…. നിയെന്താ പറഞ്ഞെ…. നിന്‍റെ തന്തയെ വെച്ച് നീയെന്ന അങ്ങ് ഉലത്തുമെന്നോ…. ആദ്യം മോന്‍ പോയി നിന്‍റെ തന്തയോട് ചോദിച്ച് നോക്ക് ജി.കെ ഗ്രുപ്പിലെ ഗോപകുമാറിനെ പറ്റിയും മകന്‍ വൈഷ്ണവിനെ പറ്റിയും അപ്പോ നീയറിയും എന്‍റെ വിലയും എന്നെ പിണക്കിയാലുള്ള പണിയും….. കേട്ടോടാ…. അവന്‍റെ വയറ്റിന് ഒരു ചവിട്ട് കുടെ കൊടുത്ത് കണ്ണന്‍ തിരിച്ചുപോരാന്‍ തിരിഞ്ഞു.
