അപ്പൊ തന്നെ എലിയക്ക് കാര്യം എന്തോ മനസിലായത് പോലെ.
എല്ലാവരെയും അപ്പൊ തന്നെ മുറിയുടെ പുറത്തേക് പറഞ്ഞു വിട്ട്.. ദീപുന്ന് പോകാൻ പറ്റാതെ അവിടെ നിന്നെങ്കിലും അവളെയും പറഞ്ഞു വിട്ടേച് ഡോർ അടച്ചു എലിയ വന്നു എന്റെ അടുത് ഇരുന്നു.
“എന്താണ് അജു..
ഇങ്ങനെ കുഞ്ഞി പുളരെ പോലെ കണ്ണ് നിറയുന്നത്.”
“എന്താണെന്ന് അറിയില്ല എലിയ.. എനിക്ക്.. പേടിയാ പെണ്ണുങ്ങടെ ചോര കാണുമ്പോൾ.”
എലിയ എന്നെ നെഞ്ചിലേക്കി ചേർത്ത് പിടിച്ചു പറഞ്ഞു.
“നിന്റെ മനസിൽ എന്താണ് ആ കാഴ്ച്ച എന്ന് എനിക്ക് ശെരിക്കും അറിയാം.
എന്റെ വീട്ടിൽ ഉണ്ടായ സംഭവളിൽ നിന്ന് എന്റെ മേത്തു നിന്ന് കുറച്ച് ബ്ലഡ് വന്നപ്പോൾ നീ നിന്നെ മറന്നു കാണിച്ചു കൂട്ടിയ തെമ്മാടി താരങ്ങൾ എന്തൊക്കെയാ.
കാരണം ഒരു ഇമേജ് ഇപ്പോഴും നിന്റെ ഉള്ളിൽ വേദനിപ്പിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്. അല്ലെ…”
അതേ എന്നാ രീതിയിൽ തല ആട്ടി…
“ഇതാണ് ഈ ആണുങ്ങളുടെ കുഴപ്പം… മുറിവേറ്റൽ മുറിവ് ഉണങ്ങും പക്ഷെ മുറിവ് ഉണ്ടാവാൻ ഉള്ള കാരണം മറക്കില്ല.”
“എന്റെ അമ്മ ബ്ലഡിൽ കുളിച് കിടക്കുന്ന അവസ്ഥ ഇന്നും എന്റെ കണ്ണുകളിൽ നിന്ന് പോകുന്നില്ല എലിയ.”
“ഇനി അങ്ങനെ ഒരു അവസ്ഥ ആർക്കും വരാതെ ഇരിക്കാൻ അല്ലേടാ… അത്രയും വലിയ ഹോസ്പിറ്റൽ നീ പണിതത്.”
“എന്നാലും?”
“നല്ലൊരു ഡേ ആണ്.. കൊളം ആകരുത് അജു. (ബെഡിലേക് ബ്ലോഡ് വിരലിൽ തൊട്ട് അജുന്റെ നേരെ കാണിച്ചു എലിയ )
ഇത് ആണ് മോനെ ലവ് ബ്ലഡ്.. ഇതിന് ഒരു ഭാഗ്യം വേണം.
ദേ ഞാൻ പോകുവാ.. അവളെ ഇങ്ങോട്ട് പറഞ്ഞു വീടും.. നാളെ നല്ല സ്ട്രോങ്ങ് ആയി എഴുന്നേറ്റ് വന്നോളണം.
പെണ്ണുങ്ങളോട് ഞാൻ കാര്യം പറഞ്ഞോളാം. ഇപ്പൊ നീ എന്റെ കുട്ടിയേയും കെട്ടിപിടിച് കിടന്നോ.”
എലിയ റൂമിൽ നിന്ന് പോയി.. കുറച്ചു നേരം കഴിഞ്ഞപ്പോൾ മരിയ വന്നു അടുത്ത് കിടന്നു ഒന്നും മിണ്ടാതെ ഓപ്പോസിറ്റ് സൈഡ്ലേക്ക് തലവെച്ചു കൊണ്ട്.
അവൾ പിണക്കം ആയി എന്ന് മനസിലായ ഞാൻ അവളോട് ചേർന്ന് കിടന്നു അവൾ കുറച്ചൂടെ നിങ്ങി കിടന്നു.
