Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 2

ചോദ്യപേപ്പർ നോക്കിയ റോഷന് ഒരു പുല്ലും മനസ്സിലായില്ല. “പുല്ല് മുങ്ങണ്ടായിരുന്നു!!!”, അവൻ മനസ്സിൽ ഓർത്തൂ. നേരത്തെയാണെങ്കിൽ ഈ താടകയെ സഹിക്കാൻ കൂട്ടിന് ആ വിമലെങ്കിലും ഉണ്ടായേനെ. ഇതിപ്പോ ചേച്ചീടെ വായിൽ ഇരിക്കണതും ഉപദ്രവവും എല്ലാം ഒറ്റക്ക് സഹിക്കണ്ടേ..! ചേച്ചിയുടെ നഖം കൊണ്ടുള്ള പിച്ചിന്റെ കാര്യം ഓർത്തപ്പോൾ തന്നെ റോഷന് തുടയിൽ ഒരു ചെറിയ വേദന അനുഭവപ്പെട്ടത് പോലെ.

സമയം കടന്നുപോയിക്കൊണ്ടേയിരുന്നു. അടുക്കളയിൽ ആണെങ്കിലും ചേച്ചിയുടെ കണ്ണുകൾ ഇടയ്ക്കിടെ ഇവിടേയ്ക്ക് എത്തി നോക്കുന്നുണ്ട്. അതോണ്ട് കോപ്പി അടിക്കാം എന്നു വിചാരിച്ചാലും നടക്കില്ല. അല്ല.. അല്ലെങ്കിൽ തന്നെ കോപ്പി അടിക്കണമെങ്കിൽ എവിടെ നിന്നാ നോക്കി എഴുതേണ്ടേ എന്നു അറിയണ്ടേ..!, അവൻ തന്റെ അവസ്ഥയെ സ്വയം പരിഹസിച്ചു ചിരിച്ചു.

“എന്താടാ കണക്കു പേപ്പറു കണ്ടിട്ടു ഇത്ര ചിരിക്കാൻ” തിരികെ വന്നപാടെ ചേച്ചിയുടെ ഒരു ചോദ്യം.

റോഷൻ : “ഒന്നുമില്ല ചേച്ചി.”

“എന്നാ ആ പേപ്പർ ഇങ്ങു താ” ചേച്ചി കൈ നീട്ടി.

“അല്ല ചേച്ചി കഴിഞ്ഞിട്ടില്ല” റോഷൻ പേപ്പർ നൽകാൻ വിസ്സമ്മതിച്ചു.

“നീ എഴുതിയിടത്തോളം മതി” പറഞ്ഞു തീർന്നതിനൊപ്പം ചേച്ചി അവന്റെ കയ്യിൽ നിന്നും പേപ്പർ വലിച്ചെടുത്തു. ആപത്തിന്റെ സൂചന കിട്ടിയ ഉദ്വേഗത്തോടെ റോഷൻ ചീത്ത കേൾക്കാൻ തയ്യാറായി.

പേപ്പർ നോക്കിയ ചേച്ചിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നത് അവൻ കണ്ടു. എങ്ങനെ ചുവക്കാതിരിക്കും! ഇത്ര നേരം കഴിഞ്ഞു താൻ തിരിച്ചു കൊടുത്തത് ഒരു ക്ലീൻ വെള്ളപേപ്പർ അല്ലേ…. ജാളൃത നിറഞ്ഞ ഒരു ചിരി ചിരിച്ചു അവൻ രംഗം ഒന്നു മയപ്പെടുത്താൻ നോക്കി.

അവന്റെ ചിരി കൂടി കണ്ടതും കൂടുതൽ ദേഷ്യം വന്ന ചേച്ചി തന്റെ കൂർത്ത നഖം കൊണ്ട് റോഷന്റെ ഉരത്തിൽ അഞ്ഞൊരു പിച്ച് കൊടുത്തു. കയ്യെടുക്കുന്നതിനൊപ്പം അവന്റെ ഉരത്തിലെ ഇത്തിരി തൊലിയും കൂടി ആ സ്ത്രീ പറിച്ചെടുത്തു. ഒത്ത പുരുഷന്റെ ശരീരിക വളർച്ചയിലേക്ക് എത്തിയെങ്കിൽ കൂടി ചേച്ചിയുടെ ആ പ്രയോഗത്തിൽ അവന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു പോയി.

“ഇതാണോടാ ഇത്ര നേരം കൊണ്ട് എഴുതിയത്…?” ചേച്ചി ദേഷ്യത്തിൽ അലറി. അവന് അതിനു ഉത്തരമുണ്ടായിരുന്നില്ല. തന്റെ കണ്ണുനീർ ചേച്ചി കാണാതിരിക്കാൻ അവൻ പ്രയാസപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025