Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 4

“അവിടെയല്ലേ ദേവന്റെ മുറി. അനന്തുട്ടനെ അവിടെ ആക്കാനല്ലേ മുത്തശ്ശി പറഞ്ഞേ… സാധാരണ നിന്റെ മുത്തശ്ശി ആരെയും അങ്ങോട്ടേക്ക് അടുപ്പിക്കാറില്ല. എന്തിനു ചിലപ്പോ മുത്തശ്ശനെ പോലും കയറ്റാറില്ല.”

സീത അവനെ നോക്കി പുഞ്ചിരിച്ചു.

“അല്ല…. ഈ തെക്കിനിയിൽ പ്രേതം ഒന്നും ഇല്ലല്ലോ അല്ലെ ? ”

അനന്തു മുഖം തിരിച്ചു സീതയെ നോക്കി.

“ആരാ പറഞ്ഞേ തെക്കിനിയിൽ പ്രേതം ഉണ്ടെന്നു.? ”

“അല്ല ഞാൻ മണിച്ചിത്രത്താഴ് സിനിമയിൽ കണ്ടിട്ടുണ്ട്. അതിൽ നാഗവല്ലിയെ തെക്കിനിയിൽ അല്ലെ ബന്ധിപ്പിച്ചേ ? ”

അനന്തു തന്റെ സംശയം പ്രകടപ്പിച്ചു.

“എന്റെ അനന്തൂട്ടാ അതൊക്കെ സിനിമയിൽ അല്ലെ.. ഇത് ജീവിതമല്ലേ… ഇവിടെ അങ്ങനൊന്നും ഇല്ലാട്ടോ. മോൻ പേടിക്കണ്ട ”

സീത പൊട്ടിച്ചിരിച്ചു. അനന്തു ചമ്മലോടെ സീതയുടെ കൂടെ നടന്നു. തെക്കിനി അറയിൽ  ആദ്യം കണ്ട മുറിയിലേക്ക് സീത അവനെ ആനയിച്ചു. മുറിയുടെ വാതിലിൽ എത്തിയതും
വാതിലിൽ ഉള്ള താഴ് തൊട്ടു കാണിച്ചുകൊണ്ട് സീത പറഞ്ഞു.

“ഇതാണ് അനന്തൂട്ടാ ശരിക്കും ഉള്ള മണിച്ചിത്രത്താഴ്. ”

“ഇതാണല്ലേ അത്. ജീവിതത്തിൽ ആദ്യമായാണ് ഇത് കാണുന്നത്. ”

അവൻ താഴിലൂടെ പതിയെ കൈ വിരലുകൾ ഓടിച്ചു.

മുത്തശ്ശി കൊടുത്ത താക്കോൽ കൂട്ടം കയ്യിൽ എടുത്തു അവൾ താഴ് കഷ്ട്ടപെട്ടു തുറക്കാൻ ശ്രമിച്ചു. എന്നാൽ അത് പരാജയപെട്ടു.

തന്റെ ആരോഗ്യം മുഴുവനും സംഭരിച്ചു സീത  താഴ്  തുറക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സങ്കടത്തോടെ അവൾ ആ ശ്രമത്തിൽ നിന്നും പിന്മാറി.

“അനന്തൂട്ടാ പഴയ പൂട്ടല്ലേ അതാവും തുറക്കാത്തെ… മോൻ കാത്തിരുന്നു മുഷിഞ്ഞല്ലേ? ”

“ഇല്ല അമ്മായി എനിക്ക് തിരക്ക് ഒന്നുമില്ലാട്ടോ.”

“എന്നാലും മോനെ  ഞാൻ ബുദ്ധിമുട്ടിച്ചില്ലേ…മോൻ ഇവിടെ നിക്കേ…. ഞാൻ പുറത്തുപോയി ആരെയേലും വിളിക്കട്ടെ.. എന്നിട്ട് ഈ പൂട്ട് നമുക്ക് തുറക്കാം”

സീത പോകാൻ തുനിഞ്ഞതും അനന്തു തടഞ്ഞു നിർത്തി.

“ഞാൻ ഒന്ന് ശ്രമിക്കാം അമ്മായി. ”

അനന്തു അവൾക്ക് നേരെ കൈ നീട്ടി. സീത അവനു താക്കോൽകൂട്ടം കൈ മാറി. ആ താക്കോൽ കൂട്ടത്തിനു വല്ലാത്ത ഭാരമാണെന്നു അവനു തോന്നി.

അതിൽ നിന്നും താഴിനു യോജിച്ച താക്കോൽ എടുത്തു അവൻ താഴിലിട്ട്  തുറക്കാൻ ശ്രമിച്ചു. എന്നാൽ അതു തുറക്കപ്പെട്ടില്ല. വീണ്ടും ശ്രമിച്ചു നോക്കിയെങ്കിലും അവൻ പരാജയപ്പെട്ടു.

ദേഷ്യത്തോടെ അനന്തു താക്കോൽകൂട്ടം ഉള്ളം കയ്യിൽ മുറുകെ പിടിച്ചു. പൊടുന്നനെ താക്കോൽ കൂട്ടത്തിലെ പൊട്ടിയ ഒരു പഴഞ്ചൻ താക്കോലിന്റെ കൂർത്ത മുന കൊണ്ട് അവന്റെ ഉള്ളം കൈ മുറിഞ്ഞു ചോര ഒഴുകി.

ആ ചോര പതിയെ താക്കോലിലേക്ക് ഒഴുകിയെത്തി. ഇതൊന്നും അറിയാതെ അനന്തു ചോര പുരണ്ട താക്കോൽ താഴിലിട്ട് തിരിച്ചതും അതു തുറന്നു.

വർഷങ്ങൾക്ക് മുൻപ് പാനം ചെയ്ത അതേ രക്തം വീണ്ടും പാനം ചെയ്ത നിർവൃതിയിൽ വർഷങ്ങളായി കാത്തിരുന്നത്  സഫലമാക്കപ്പെട്ട പോലെ  മണിച്ചിത്രത്താഴ് അവർക്ക് വേണ്ടി വാതിൽ തുറക്കപ്പെട്ടു.

സീത സന്തോഷത്തോടെ വാതിൽ പാളികൾ അമർത്തി തുറന്നു.കിരുകിരാ ശംബ്ദത്തോടെ അതു മലർക്കെ തുറക്കപ്പെട്ടു. സീത ഉള്ളിലേക്ക് കടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025