Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 5

മുറിയുടെ ഒത്ത നടുക്ക് വില കൂടിയ വിദേശ മദ്യത്തിന്റെ ശേഖരം കണ്ട് അനന്തുവിനു ചിരി വന്നു.മുത്തശ്ശനും മക്കളായ പ്രഭാകരനും  വിജയനും ഭാസ്കരനും പിന്നെ ശിവജിത്തും ഗ്ലാസുകളിൽ തുല്യമായി ഒഴിച്ച് ആദ്യത്തെ  സിപ് നുണഞ്ഞു.

ബലരാമൻ എല്ലാവർക്കും ഒഴിച്ച് കൊടുക്കുന്ന തിരക്കിലും അനന്തു ചിക്കൻ ഫ്രൈ പാത്രത്തിലേക്ക് ആക്കുന്ന തിരക്കിലും ആയിരുന്നു. ഇടക്കിടക്ക് അനന്തു ശിവജിത്തിനെ നോക്കി ചിരിക്കുവാൻ ശ്രമിച്ചെങ്കിലും അവൻ മൈൻഡ് ചെയ്തതേ ഇല്ല.

ശിവജിത്ത് അഹന്തയോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു.ബലരാമന്റെ മൂത്ത പുത്രന്റെ പെരുമാറ്റം  അനന്തുവിന് അല്പം
സങ്കടം വരുത്തിയെങ്കിലും അതു ഉള്ളിലൊതുക്കി.

“അനന്തൂട്ടാ നിനക്കും ഒഴിക്കട്ടെ? ”

ബലരാമൻ കള്ള ചിരിയോടെ അവനെ നോക്കി ചോദിച്ചു

“അയ്യോ വേണ്ട അമ്മാവാ ഞാൻ കുടിക്കാറില്ല”

“ശരി മോനെ”

അയാൾ മദ്യം തീരുന്ന മുറയ്ക്ക് ഗ്ലാസ്സുകളിലേക്ക് പകർത്തുന്നതിൽ വ്യാപൃതനായി. അപ്പൊ അവിടേക്ക് ഒരു പോലീസ് ജീപ്പ് കടന്നു വന്നു.

അതിൽ നിന്നും ഇറങ്ങിയ കാക്കി അണിഞ്ഞ ഒരു മധ്യവയസ്കൻ ചായ്പ്പിലേക്ക് പൊടുന്നനെ നടന്നു വന്നു. മുറിയിലേക്ക് കയറിയ അയാൾ അവിടുള്ള മദ്യപാന സഭയെ ഒന്ന് ചുഴിഞ്ഞു നോക്കി.

മേശയ്ക്ക് സമീപം ഇരിക്കുന്ന ശങ്കരനെ കണ്ടതും അയാൾ വിനയത്തോടെ അദ്ദേഹത്തെ വണങ്ങി. വല്ലാത്തൊരു ബഹുമാനം ആ പോലീസുകാരനിൽ അനന്തു കണ്ടു.

“രാജാ ഒരു ഗ്ലാസ് ഒഴിക്കട്ടെ? ”

ബലരാമൻ കുപ്പി ഉയർത്തികാണിച്ചുകൊണ്ട് ചോദിച്ചു.

“വേണ്ട ബലരാമൻ അങ്ങുന്നേ പെണ്ണുംപിള്ള തലയ്ക്കിട്ട് അടിക്കും അതാ”

രാജൻ തലചൊറിഞ്ഞുകൊണ്ട് അവരെ നോക്കി.

“നീ ഒരു എസ് ഐ തന്നെയല്ലേടാ എന്നിട്ടാണോ ഈ പേടി ? ”

ശങ്കരൻ കാലിന്മേൽ കാലും കയറ്റി കസേരയിലേക്ക് അമർന്നിരുന്നു.

“എന്ത് ചെയ്യാനാ അങ്ങുന്നേ ഞാൻ ഇങ്ങനായിപ്പോയി ”

“ഹാ അതെന്തേലും ആവട്ടെ.. എന്തായി കാര്യങ്ങൾ? ”

ശങ്കരൻ മീശ പിരിച്ചുകൊണ്ട് ഗൗരവം കൈ വരിച്ചു.

“ശത്രു പാളയത്തു കാര്യമായ ചർച്ച ആണെന്നാ അറിഞ്ഞത്. തിരുവമ്പാടിക്കാര് ഇത്തവണ രണ്ടും കൽപ്പിച്ചാ ”

“ഹ്മ്മ് ഒരു തിരുവമ്പാടിക്കാർ… എന്റെ കയ്യിൽ കിട്ടിയാൽ എല്ലാത്തിനെയും ഞെരിക്കും ഞാൻ”

പല്ലിറുമ്മിക്കൊണ്ട് ശിവജിത്ത് കയ്യിലിരുന്ന  ഗ്ലാസ്‌ മേശയിൽ ശക്തമായി അടിച്ചു. അടിച്ച ശക്തിയിൽ അതിൽ നിന്നും മദ്യം നിലത്തേക്ക് തുളുമ്പി.

“ബലരാമൻ അങ്ങുന്നേ കുഞ്ഞിനോട് പറ അവര് നല്ല പണി തരാൻ ചാൻസ് ഉണ്ടെന്ന് ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025