Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 7

“കേട്ടു മോനെ ”

“എന്നിട്ട് എന്താ അമ്മായി ഒന്നും പറയാത്തെ? ഞങ്ങൾ ഇവിടെ നിക്കുന്നത് അമ്മായിക്ക് ഇഷ്ട്ടാണോ? ”

അനന്തു ഷൈലയുടെ മനസിലിരുപ്പ് അറിയാൻ വെറുതെ ഒന്നു എറിഞ്ഞു നോക്കി.

“അയ്യോ മോനെ എനിക്കും നിന്റെ മുത്തശ്ശിയെ പോലെ മാലതിയും മക്കളും ഇവിടെ നിക്കുന്നത് തന്നാ ഇഷ്ട്ടം. ഇത് നിങ്ങടെയും കൂടി വീട് ആണ് കേട്ടോ ”

ഷൈല ഒരു ഓര്മപെടുത്തൽ എന്നപോലെ പറഞ്ഞു. അനന്തു വെറുതെ തലയാട്ടി.

“നന്ദുവേട്ടാ ഇന്ന് അമ്പലത്തിലേക്ക് മീനാക്ഷി ചേച്ചി വന്നിനോ? ”

“വന്നു അഞ്‌ജലി.. എന്തേ ? ”

ഒന്നും മനസിലാകാത്തപോലെ അനന്തു അവളെ നോക്കി.

“ഏയ്യ് പുള്ളികാരിക്ക് എന്റെ നന്ദുവേട്ടനോട് ഒരു ലബ് ഇല്ലേ എന്ന് എനിക്ക് സംശയം ഉണ്ട് ”

അഞ്‌ജലി മുഖത്തു ഒരുപാട് വികാരം വാരിപ്പൂശിക്കൊണ്ട് പറഞ്ഞു.

“ആരാണെന്ന പറഞ്ഞേ എന്റെ നന്ദുവേട്ടനോ? ”

അനന്തു അവളെ നോക്കി വളിച്ച ചിരി സമ്മാനിച്ചു. അഞ്‌ജലി നാവിൽ പറ്റിപോയ വികട സരസ്വതിയെ മനസ്സിൽ പഴിച്ചുകൊണ്ട് അവനെ പാളി നോക്കി.

അഞ്ജലിയുടെ മുഖത്തു വിരിയുന്ന നാണം കണ്ട് അനന്തുവിന് ചിരിപൊട്ടി. കവിളൊക്കെ ചുവന്നു തുടുത്തു ആപ്പിൾ പോലെ ആയെന്നു അവനു തോന്നി. മുത്തശ്ശിയുടെ അതേ സൗന്ദര്യവും ഛായയും ആണ് അവൾക്ക് കിട്ടിയിരിക്കുന്നതെന്നു അത്ഭുതത്തോടെ അവൻ ഓർത്തു.

ആരെയും കൊതിപ്പിക്കുന്ന അവളുടെ റോസിതൾ പോലുള്ള അധരങ്ങളും അതിൽ വിരിയുന്ന പാൽ പുഞ്ചിരിയുമാണ് അവളുടെ അഴകിനെ വർധിപ്പിക്കുന്നതെന്നു അനന്തുവിന് തോന്നി.

“ഹാ അതേ എന്റെ നന്ദുവേട്ടൻ.. എന്തേ പിടിച്ചില്ലേ? ”

“പിന്നേ… എനിക്ക് ക്ഷ പിടിച്ചിരിക്കുന്നു. ”

അനന്തു പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു. അഞ്ജലിക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ തോന്നി.

പൊട്ടിചിരിച്ചുകൊണ്ടിരുന്ന അനന്തു പൊടുന്നനെ അത് നിർത്തി. എന്തോ ആലോചിച്ച ശേഷം അവൻ മുഖം വെട്ടിച്ചു അവളെ നോക്കി.

“നീ എന്താ എന്നോട് പറഞ്ഞേ? മീനാക്ഷിയ്ക്ക് എന്നോട് ലബ് ആണെന്നോ? ”

“ആന്നേ ”

“അതായത് എന്നോട് പ്രേമമോ? ”

വിശ്വാസം വരാതെ അനന്തു ഉറക്കെ ചോദിച്ചു. മീനാക്ഷി അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു പതുക്കെ പറയാൻ ആവശ്യപ്പെട്ടു. അനന്തു നാക്ക് കടിച്ചു പിടിച്ചു അബദ്ധം പിണഞ്ഞ പോലെ അവളെ സാകൂതം നോക്കി.

“അതേ നന്ദുവേട്ടാ.. മീനാക്ഷി ചേച്ചിക്ക് നിങ്ങളോട് കട്ട പ്രേമം ആന്ന് ”

“ചുമ്മാ ഓരോന്ന് പറയാതെ അഞ്ജലിക്കുട്ടി”

മുഖത്തു അല്പം ഗൗരവം വരുത്തിക്കൊണ്ട് അനന്തു ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025