വായുവിൽ ഉയർന്ന് 2
Vayuvil Uyarnnu Part 2
അനിയത്തിയുടെ കൈകൾ തന്റെ കഴുത്തിൽ ചുറ്റിവരിയുന്നത് അജു അറിഞ്ഞു. അവളുടെ കാലുകൾ ആകട്ടെ തന്റെ വയറിന്റെ രണ്ട് വശങ്ങളിലും അമർത്തി ഞെരിക്കുകയാണ്. കഴുത്തിൽ കൈ മുറുക്കിയതിനാൽ ശ്വാസം എടുക്കാൻ അവൻ പാടുപെടുന്നുണ്ടായിരുന്നു. അവന്റെ കിതപ്പ് കൂടി വരാൻ തുടങ്ങി. വയറ്റിൽ ചുറ്റിപ്പിടിച്ച അവളുടെ കാലുകൾ കണങ്കാലുകൾ പിണച്ച് വച്ച് ലോക്ക് ചെയ്ത് അമക്കുകയാണവൾ. സഹിക്കാൻ പറ്റാത്ത വേദനയാണ് അവന് അവൾ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഓരോ സെക്കന്റിലും അവളുടെ പിടിത്തം അവൾ മുറുക്കുന്നതായി അവന് തോന്നി. തന്റെ കുഞ്ഞുപെങ്ങൾക്ക് ഇത്ര ശക്തിയോ അവൻ അതിശയപ്പെട്ടു. പരിപാടി തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന അജുവിന്റെ കൂസലില്ലായ്മ ഒക്കെ മാറി പതുക്കെ അവനിൽ ഭയം നിറയാൻ തുടങ്ങി. തന്റെ അനിയത്തിയേക്കാൾ ദുർബലനാണോ താൻ. ഇല്ല ഒരിക്കലുമല്ല അവൻ സ്വയം പറഞ്ഞു. അപ്പൊഴേക്കും അവളുടെ ഭാരം കാരണം മുന്നിലേക്ക് അവൻ അല്പം കുനിഞ്ഞുപോയി. അവളുടെ കൈകൾ അഴിക്കേണ്ടത് അത്യാവശ്യമാണ് എന്നാൽ കാലുകൾ നൽകുന്ന വേദന സഹിക്കാനും പറ്റുന്നില്ല. ഒടുവിൽ കൈകൾ അഴിക്കാൻ തീരുമാനിച്ച് അവൻ തന്റെ രണ്ട് കൈ കൊണ്ടും അവളുടെ കൈകളിൽ പിടിച്ച് വിടുവിക്കാൻ ശ്രമിച്ചു എന്നാൽ പെട്ടെന്ന് വിട്ടുകൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. അവൾ കൈയ്യും കാലും പറ്റാവുന്നത്ര മുറുക്കി. അജുവിന് ഒന്നലറണമെന്ന് തോന്നിപ്പോയി. എന്നാലും അവൻ സകല ശക്തിയും സംഭരിച്ച് അവളുടെ കൈകൾ വിടുവിച്ചു. കൈകൾ അഴിഞ്ഞപ്പോൾ തെല്ല് ആശ്വാസം കിട്ടിയ അജു മുന്നോട്ട് കുനിഞ്ഞ് അഞ്ചുവിന്റെ പിൻകഴുത്തിൽ പിടിച്ച് മുന്നോട്ട് വലിച്ചു. അപ്രതീക്ഷിതമായി ബാലൻസ് തെറ്റിയ അഞ്ചു കാലിന്റെ പിടുത്തവും വിട്ട് മുന്നിലേക്ക് മലക്കം മറിഞ്ഞു. നടു നിലത്തിടിച്ച് അവൾ മാറ്റിലേക്ക് വീണു. “ആഹ് ” അവൾ ഒന്നു ഞെരങ്ങിപ്പോയി.
അവളുടെ പിടിത്തതത്തിൽ നിന്ന് തന്റെ കഴുത്ത് സ്വതന്ത്രമായി കിട്ടിയപ്പോൾ അജു ആഞ്ഞ് ശ്വാസം വലിച്ചു. പെട്ടെന്ന് രണ്ടു ചുമ ചുമച്ചെങ്കിലും അജുവിന് ശ്വാസം നേരേ വീണു. മാറ്റിലേക്ക് വീണതുകൊണ്ട് ഒന്നും പറ്റാഞ്ഞ അഞ്ചു അപ്പോഴേക്കും എഴുുന്നേറ്റു വന്നു. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു
അഞ്ചു: “എന്താ ചേട്ടാ വയ്യേ. വയ്യെങ്കിൽ നിർത്തിക്കോ പക്ഷേ ഞാൻ ജയിച്ചു എന്ന് സമ്മതിക്കണം. ഹിഹി.”
നേരത്തേ അനുഭവിച്ച വേദന ആദ്യമേ തന്നെ അജുവിനെ ദേഷ്യം പിടിപ്പിച്ചു. ഇതു കൂടി കേട്ടപ്പോൾ അത് ഇരട്ടിയായി. കോപം കൊണ്ട് അവന്റെ കണ്ണുകൾ കത്തി. “കാണിച്ചു തരാമടി മൈരേ” എന്നും പറഞ്ഞ് അവൻ അവളുടെ നേരേ പാഞ്ഞടുത്തു. നേരത്തേ തുടങ്ങിയപ്പോലെ അവർ പരസ്പരം ഉന്താൻ തുടങ്ങി. കുറച്ചു നേരം ഉന്തി നിന്ന ശേഷം പെട്ടെന്ന് അവൾ ഒഴിഞ്ഞുമാറി.
