Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2

“‘ മോളമ്മോ …ഇതാരാ വന്നേക്കുന്നെന്ന് നോക്കിക്കേ “” അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് കാൽ പെറുക്കി പെറുക്കിയെടുത്തുവെച്ചു മുറ്റത്തേക്കിറങ്ങിവന്നു പോത്തന്റെ കൈ പിടിച്ചു .

“‘ ഓ “‘ അകത്തു നിന്ന് ശബ്ദം കേട്ടതും പിന്നാലെ ഒരു സ്ത്രീ പുറത്തേക്കിറങ്ങി . ഒത്തിരി ഉയരമില്ലാത്ത , അതുകൊണ്ടൽപ്പം വണ്ണം തോന്നുന്ന ഒരു സ്ത്രീ

:”” ഇച്ചായാ ..നമ്മളെയൊക്കെ അറിയുമോ .. കേറി വാ മഹേശ്വരീ ..വാ മോളെ .,..ചേട്ടാ വാ “‘ അവർ മഹേശ്വരിയെയും അമ്മിണിക്കുട്ടിയെയും നോക്കി പരിചിതരെപ്പോലെ ചിരിച്ചു കൊണ്ടിറങ്ങി വന്നു കൈ പിടിച്ചു.

“” സാധനമൊന്നും എടുക്കണ്ട ..അതൊക്കെ പിന്നെയെടുക്കാം ..നിങ്ങള് കേറി വാ .. ഇതെന്റെ പെങ്ങളാ ..ഇതളിയൻ … രണ്ടു മക്കളൊണ്ട് ..ഒരാൾ ഇംഗ്ളണ്ടിലും മറ്റെയാൾ ജർമനിലും … ഇപ്പൊ ഇവര് രരണ്ടുപേരും കൂടെ തനിച്ചിവിടെ രണ്ടാം ഹണിമൂൺ ആഘോഷിക്കുവാ …ഹഹഹഹ “”

“‘ ഒന്ന് പോ ഇച്ചായാ .. ഈ നാക്കിനൊരു കൊറവും ഇല്ല ..കേറി വാ എല്ലാരും “”

മഹേശ്വരിയും അമ്മിണിക്കുട്ടിയും അകത്തേക്ക് കയറി .രാധ മടിച്ചു നിന്നതേയുള്ളു .

“” മോളമ്മോ ..ഉച്ചക്കത്തെക്കുള്ളതൊക്കെ കാലായോടീ “‘

“‘ എല്ലാം റെഡിയാ ഇച്ചായാ “”

“‘ എന്നാൽ എടുത്തോ … ഊണും കഴിഞ്ഞേച്ചു ഞങ്ങളങ്ങ് ഇറങ്ങുവാ .. എന്നാൽ ഒരു പത്തു പതിനൊന്നോടെ അങ്ങെത്താം .”‘

“‘അതെന്നാ പോക്കാ ഇച്ചായാ … നാളെ പോയാ മതി . “‘

“‘ അതല്ലടി .. അവിടുത്തെ ബാങ്ക് അക്കൗണ്ട് ഞാൻ തത്കാലം മരവിപ്പിച്ചേക്കുവാ .. മാനേജരത്ര ശെരിയല്ല ..എനിക്ക് മനസ്സിലായെന്ന് തോന്നിയപ്പോൾ അവനു പോകണം .. പൊക്കോട്ടെ … ഇവളെ അത്യാവശ്യം പണിയൊക്കെ പഠിപ്പിച്ചിട്ട് പൊക്കോട്ടെ “” പോത്തൻ മോളമ്മയുടെ പുറകെ അടുക്കളയിലേക്ക് കയറി .

“” അയാളെ പണി പഠിപ്പിക്കാൻ ഏൽപ്പിക്കാനോ ഇച്ചായാ ..ഇച്ചായൻ തന്നെ പഠിപ്പിച്ചാൽ പോരെ “”” അതുകേട്ടുകൊണ്ടു നിന്ന വേലക്കാരി അമർത്തിച്ചിരിച്ചുകൊണ്ടു പ്ളേറ്റും എടുത്തോണ്ട് അകത്തേക്ക് പോയി

“‘അത് ഞാൻ പഠിപ്പിച്ചോളാം …ആദ്യം നീ ഊണും കഴിഞ്ഞു രണ്ടു പേരേം ടൗണിൽ കൊണ്ട് പോയി നല്ല കുറെ ഡ്രെസ്സും മറ്റും വാങ്ങിക്കൊടുക്ക് . അപ്പോഴേക്കും ഡ്രൈവറും ഇങ്ങെത്തും . “‘

“‘അതൊക്കെ ഞാനേറ്റു ഇച്ചായാ … എന്നാലും നാളെ പോയാ പോരെ “‘

“‘ നിനക്കെന്നാ വേണ്ടേ ..രണ്ടുമൂന്ന് ദിവസം ഞാൻ നിന്റെ കൂടെ കാണണം ..അത്രയെല്ലേ വേണ്ടൂ ..അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട് ”’ പോത്തൻ പറഞ്ഞിട്ട് ഹാളിലേക്കിറങ്ങി . അവിടെ സോഫയിൽ കുനിഞ്ഞിരിക്കുന്ന രാധയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് അളിയൻ

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025