ട്രാഫിക് ഉണ്ടെങ്കിലും ബിനോയ് ചേട്ടൻ്റ എക്സ്പീരിയൻസ് കൊണ്ട് വൈകാതെ ഞങൾ ഗസ്റ്റ് ഹൗസിന് മുന്നിൽ ചെന്ന് നിന്നു…..
ലോറി വന്നു ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു…..
സാറേ ,, ഞാൻ വീട്ടിൽ നിന്നും ചാവി എടുത്ത് വരാം…
ശരി ,, ബിനോയ് ചേട്ടാ….
സാറേ ,, എന്നാല് ഇറക്കുക അല്ലേ…
ആ.. വീട് ഒന്ന് തുറക്കട്ടെ….
ബിനോയ് ചേട്ടൻ ചാവിയുമായു വന്നു വീട് തുറന്നു…..
ഓരോ സാധനങ്ങൾ ഇറക്കി ,, രജി പറഞ്ഞ സ്ഥലങ്ങളിൽ അറേഞ്ച് ചെയ്തു…..
യൂണിയൻ കാർക്ക് അവര് പറഞ്ഞ പൈസ നൽകി….
കുഴപ്പമില്ലാത്ത ചാർജ് ആണ്…
അത്യാവശ്യം പണി ഉണ്ടായിരുന്നു….
രജി പറഞ്ഞത് അനുസരിച്ച് കട്ടിലും കസേരയും മേശയും എല്ലാം മാറ്റി ഇടുകയും അറേഞ്ച് ചെയ്യുകയും…..
പിന്നെ കിച്ചെൻ സാധനങ്ങൾ അടുക്കി വച്ച്….
എല്ലാം തീർന്നു വീട് പൂട്ടി താക്കോൽ രജിയുടെ കയ്യിൽ കൊടുത്തു ബിനോയ് ചേട്ടൻ….
സാറേ, വീട്ടിലേക്ക് വരുന്നില്ലേ..
ബിനോയ് ചേട്ടൻ പിന്നിട് ആകാം , ഞങൾ ഇങ്ങോട്ട് അല്ലേ വരുന്നത്…
ഇന്ന് ഒരു ഫംഗ്ഷൻ ഉണ്ട്….
ചേട്ടൻ ഓഫീസിലേക്ക് പോകുന്നുണ്ടോ…
ഇല്ല ,, സാറേ.. ഞാൻ ഇനി ഊണ് കഴിച്ചു കഴിഞ്ഞു പോകൂ….
എന്നാല് ഞങൾ ഇറങ്ങട്ടെ ബിനോയ് ചേട്ടാ….
ചേട്ടാ ഞങൾ സൺഡേ വരും…
എന്ന് രജി പറഞ്ഞു….
ആയിക്കോട്ടെ മോളെ….
ഞങൾ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു പോയി…
രജി വിശക്കുന്നുണ്ടോ…
ഉണ്ട്…
അല്പനേരം കൂടി കാത്തിരുന്നാൽ നമുക്ക് കുടുംബ ശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാം…..
അല്പ ദൂരം കൂടി പോയപ്പോൾ ഞാൻ വണ്ടി സൈടാക്കി …
ഹലോ.. ഇറങ്ങ്…
