അതിനെന്താ,, ചേച്ചി…
നാട്ടിൽ പോകുന്ന വഴിക്ക് ഞാൻ നിങ്ങളുടെ ഈ സംരംഭം ശ്രദ്ധിക്കാറുണ്ട്….
ഇന്നാണ് ഇവിടെ വരാൻ കഴിഞ്ഞത്….
ഇതെൻ്റെ ഭാര്യ രാജിഷ…
സാറേ ,, ഞങൾ ഒരു സെൽഫി എടുക്കട്ടെ….
അതിനെന്താ….
വണ്ടിക്ക് മുന്നിൽ നിന്ന് സെൽഫിയും,, എല്ലാവരും കൂടെ ഉള്ള ഫോട്ടോയും എടുത്തു …..
ഇതിനിടയിൽ അവിടെ ഉണ്ടായിരുന്ന ചില വിരുദ്ധൻമാർ വീഡിയോ എടുക്കുന്നതും കണ്ടു…
എന്നിട്ട് സന്തോഷത്തോടെ ഞങൾ യാത്രയായി…..
നാലരയോടെ ഞങൾ വീട്ടിൽ എത്തി….
പതിവ് പോലെ കുളിയും മറ്റും കഴിഞ്ഞ് രജി അകത്ത് കയറി….
ഞാൻ അകത്തേക്ക് ചെന്നപ്പോൾ
പെണ്ണ് ഒരു ഇളം നീല സാരി ഉടുത്ത് സുന്ദരി ആയിട്ടുണ്ട്….
ഇച്ചായ…
ഇത് ധരിക്ക്…
എന്നും പറഞ്ഞു ഒരു ഷർട്ട് പാൻ്റ് ഇന്നർ തന്നു..
ഇളം നീല ഷർട്ട് ക്രീം കളർ പാൻ്റ്…
അവളുടെ സാരിക്ക് മാച്ച് ചെയ്യുന്ന ഷർട്ട്…
ഇച്ചായ…
ഞാൻ അങ്ങോട്ട് ചെല്ലട്ടെ….
ഞാൻ ഡ്രസ് ചെയ്ത് പുറത്തേക്ക് വന്നപ്പോഴേക്കും ആളുകൾ വന്നു തുടങ്ങി…
അതാ അച്ഛൻ്റെ താർ ഗേറ്റ് കടന്നു വരുന്നു….
ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് ചെന്ന്….
അച്ചോ… ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ..
ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ…
മോനെ അങ്ങോട്ട് വരവ് ഒന്നും ഇല്ല….
അച്ചോ .. സൺഡേ ഇറങ്ങാം…
തിരിച്ചു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ വൈകും…
അച്ചോ.. അച്ചൻ്റ കുഞ്ഞാട് വഴി തെറ്റില്ല…
എനിക്ക് അറിയാമെട..
