മുത്തശ്ശി…അപ്പോയെക്കും ഞാൻ കരഞ്ഞിട്ടുണ്ടായിരുന്നു.
ഞാൻ : നീ ചെയ്തിട്ടില്ലപോലും…. പിന്നെ മീനു കള്ളം പറയ്യാ.
പാറു : ആ അമ്മേ മീനുചേച്ചി കള്ളം പറയുവാ. ഏട്ടൻ ഒന്നും ചെയ്തിട്ടില്ല.ഇതെല്ലാം കണ്ടുനിന്ന പാറു എന്റെ പുറകില്നിന്നും ചാടി മുൻപിൽ കേറി പറഞ്ഞു
അമ്മ : നിന്നോട് ഞാൻ ചോദിച്ചോ… അകത്തേക്ക് കേറിപോടി…
പാറു : എന്നോട് ചോദിച്ചില്ലേലും ഞാൻ പറയും. കാരണം എന്റെ ഏട്ടൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ കണ്ടതാ മീനുചേച്ചിയ ഏട്ടനോട് ഉമ്മ ചോദിച്ചേ. ഏട്ടൻ തരില്ലെന്നും അമ്മയോടും എല്ലാരോടും പറഞ്ഞു കൊടുക്കുംന്നു പറഞ്ഞു എണീറ്റപ്പോൾ ചേച്ചിയാണ് ചേച്ചീടെ ചുണ്ട് മുറിച്ചത്. ഞാൻ കണ്ടതാ ചേച്ചി പല്ലുകൊണ്ട് കടിക്കുന്നത്. അപ്പോയെക്കും പാറുവിനു അവളോട് അത്രക്ക് ദേഷ്യം ഉണ്ടായിരുന്നു.
ഇത് കേട്ട് മീനു ഉൾപ്പടെ എല്ലാരും ഞെട്ടി.പിന്നെ സീതാന്റി മീനുവിനോട് ചോദിക്കലും അവൾ കുറ്റം സമ്മതിക്കലും അവളെ അടിക്കലും തൊഴിക്കലും ഉപദേശിക്കലും എല്ലാം കൊണ്ടും ജകപൊഗ.
ഇടക്കിടക്ക് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.അന്ന് അവളെയും കൊണ്ട് സീതാന്റി എന്റെ മുമ്പിൽ വന്ന് മാപ്പ് പറയിപ്പിച്ചു.ഞാൻ അതിനു ഒരു പുച്ഛച്ചിരി ചിരിച്ചപ്പോൾ അവളുടെ അന്നത്തെ ആ നോട്ടം ഇന്നും എന്റെ മനസ്സിലുണ്ട്.അവളുടെ കണ്ണിൽ ആയിരം പ്രാവിശ്യം ഞാൻ നിന്റെ കാലിൽ വീണു മാപ്പബെക്ഷിക്കുന്നു എന്ന് അവൾ പറയുന്നപോലെ.എന്നാലും അവൾക്ക് എങ്ങിനെ ഇത്രേം വല്യ കള്ളം പറയാൻ സാധിച്ചു എന്നായിരുന്നു ഞാൻ അപ്പോഴും ചിന്തിച്ചിരുന്നത്.
അമ്മ എന്റെ അടി കിട്ടിയ കവിളിൽ ഉമ്മവച്ചു കുറെ sorry പറഞ്ഞു. എല്ലാരും പിന്നെ അങ്ങോട്ട് എന്നെ സ്നേഹിച്ചു കൊല്ലുവായിരുന്നു. അങ്ങിനെ സീതാന്റിയും മീനുവും തിരിച്ചു അവരുടെ വീട്ടിലേക് പോയ രാത്രി. പാറു എന്റെ അടുത്ത് വന്നു.
പാറു :ഏട്ടാ..
ഞാൻ : എന്താ പാറു
പാറു : ഏട്ടൻ ആ മീനാക്ഷിയോട് ക്ഷമിച്ചോ.
എന്തെ
പാറു : ക്ഷമിച്ചു എന്നാണ് മോൻ പറയണെങ്കി ഈ പാർവ്വതിന്റെ തനികൊണം എന്റെ ഏട്ടൻ കാണും 😡
അയ്യോ … Dark dark 🤐
ഞാൻ :അതിനു ആരാ നിന്നോട് പറഞ്ഞെ ഞാൻ അവളോട് ക്ഷമിച്ചെന്ന്.
പാറു :ആരും പറഞ്ഞില്ല. എന്നാലും ഞാൻ പറയ്യാ ഇനി അവളോട് നമുക്ക് കൂട്ട് വേണ്ട ഏട്ടാ.
