Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളരിപ്രാവ്‌ 6

ഇല്ല.സീതാന്റിയുടെ വീട്ടിലേക്കുള്ള വഴി എനിക്ക് അറിയില്ലായിരുന്നു.അത് കൊണ്ട് അമ്മയാണ് അവിടേക്കുള്ള വഴി എല്ലാം പറഞ്ഞു തന്നത്.മാതാവ് രണ്ടു മൂന്നു പ്രാവിശ്യം ഇങ്ങോട്ട് വന്നിട്ടുണ്ട്.അങ്ങിനെ കുറച്ചു നേരത്തെ യാത്രക്കൊടുവിൽ നങ്ങൾ സീതാന്റിയുടെ വീട്ടിൽ എത്തി.ഒരു വലിയ മതിൽ കടന്നു വണ്ടി ഒരു കൂറ്റൻ ഇരുനില വീട് എന്ന് പറയില്ല.ബംഗ്ലാവ് ലേക്ക് ഞാൻ ഓടിച്ചു കയറ്റി.എന്റെ വീടിനേക്കാൾ വലുതായിരുന്നു സീതാന്റിയുടെ വീട്.ഇവിടെ സീതാന്റിയുടെ അച്ഛനും അമ്മയും ആണ് അവർക്ക് കൂട്ട്.മീനാക്ഷിയെ പോലെ തന്നെ അവർക്ക് രണ്ടു പേർക്കും ഒറ്റ മോളാണ് സീതാന്റ.അങ്ങിനെ എല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി.നങ്ങളെ കാത്തു വീടിന്റെ ഉമ്മറത്തു തന്നെ ഉണ്ട് സീതാന്റിയും അവരുടെ അച്ഛനും അമ്മയുമൊക്കെ. പിശാശിനെ കാണാനില്ലല്ലോ.ഞാൻ ചിന്തിച്ചു.
ഞാനും വണ്ടി ഓഫ് ചെയ്ത് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ പാറു എന്റെ കയ്യിൽ കയറി പിടിച്ചു നിൽക്കാൻ പറഞ്ഞു.ഞാൻ : എന്താടി…..

പാറു : അത് ഏട്ടാ… അത് പിന്നെ…

ഞാൻ : ആ പോരട്ടെ…

പാറു : അത് ഏട്ടാ.. ഞാൻ മീനു ചേച്ചിയോട് സംസാരിക്കൊക്കെ ചെയ്യും. ഏട്ടൻ അതിനു അവിടുന്ന് ദേഷ്യപ്പെടരുത് കേട്ടോ.

ഞാൻ : മീനു….. ചേച്ചിയാ…… നിന്റെ മീനാക്ഷി വിളി എന്തെ പെട്ടന്ന് മീനു ചേച്ചി. ഞാൻ അവളുടെ മറുപടിയിൽ വിശ്വാസം വരാതെ ചോദിച്ചു

പാറു : അത് ഏട്ടൻ എന്നോട് ഒന്നും ചോദിക്കല്ലേ. ഇപ്പൊ ഞാൻ ഒന്നും പറയില്ല.കിച്ചേട്ടൻ പറഞ്ഞപ്പോഴാ ഞാനും എല്ലാം ഒന്ന് ഇരുത്തി ചിന്തിച്ചത്.

ഞാൻ :കിച്ചുവോ… അവൻ എന്ത് പറഞ്ഞു.

പാറു :ഞാൻ വീട്ടിൽ ചെന്നിട്ടു ഏട്ടനോട് ഏല്ലാം പറയാം. എനിക്ക് എന്തായാലും മീനു ചേച്ചിയോട് ദേഷ്യം ഇല്ല. എന്റെ ഏട്ടനും കേട്ടല്ലോ.. എന്നാ വാ…

അവൾ അതും പറഞ്ഞു സീതാന്റിയുടെ വീടിലേക്ക് നടന്നു.

ഞാൻ : അത് ഡി…. ഡി..
എവിടെ കേൾക്കാൻ..

“എന്നാലുംഈ പെണ്ണിന് ഇത് എന്താ സംഭവിച്ചേ ”

അല്ല എന്താ മീനാക്ഷി കിച്ചുവിനോട് പറഞ്ഞത്. കിച്ചു എന്താ ഇപ്പൊ പാറുവിന്റെ മനസ്സ് മാറാൻ വേണ്ടിമാത്രം ഇപ്പൊ പറഞ്ഞത്.

ഞാൻ ഓരോന്ന് ആലോചിച്ചു ആ മുറ്റത്തു നിന്നു.

സീതാന്റി : അച്ചു നീ എന്ത അവിടെ നിൽക്കുന്നെ. കയറി വാടാ…

ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു അവരുടെ വീടിലേക്ക് കയറി ചെന്നു. അപ്പോഴും എന്റെ മനസ്സിൽ പാറുവിന്റെ മനം മാറ്റത്തിനുള്ള കാരണം തന്നെ ആയിരുന്നു ഉരുണ്ടു കളിച്ചിരുന്നത്.

തുടരും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025