Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 8

അതേയെന്ന രീതിയിൽ ഒരു പുഞ്ചിരി വിടർത്തിക്കൊണ്ട് ഞാൻ തലയാട്ടി……………

“എന്തോ സ്പെല്ലിംഗ് മിസ്റ്റേക് ഉണ്ടല്ലോ മോളെ………..”……….ഗായു എന്നോട് ചോദിച്ചു…………

ഞാൻ അതെയെന്ന് തലയാട്ടിയ ശേഷം സമറിന്റെ വീട്ടിൽ എത്തപ്പെട്ട കഥ അവരോട് പറഞ്ഞു…………..

“ആ സൂസൻ ആൾ ഒരു മൂരാച്ചിയാണ്……….. പക്ഷെ അത് നിനക്ക് ലാഭമായല്ലോ………”………അനു ചിരിച്ചുകൊണ്ട് പറഞ്ഞു…………

ഞാൻ അവൾക്ക് ശരിവെച്ചു തലയാട്ടി…………

“എന്നിട്ട് എവിടെ നിന്റെ സമർ………”………….അനു ചോദിച്ചു………….

“പുറത്തേക്ക് പോയേക്കുവാ………..”……….

“അല്ലാ…… നീ അവനെ സ്നേഹിക്കുന്ന കാര്യം അവന് അറിയുമോ…………അതോ വെറും അടുക്കളക്കാരി മാത്രമാണോ നിന്നെ അവന്………..”……….ഗായു ചോദിച്ചു…………

“അറിയില്ല………..ഒരു വേലക്കാരി എന്ന രീതിയിൽ എന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല………….പലപ്പോഴും ഉള്ള അവന്റെ പെരുമാറ്റത്തിൽ അവന് എന്നോട് ഇഷ്ടമുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്……….പക്ഷെ ഒരിക്കലും ഞങ്ങൾ രണ്ടുപേരും പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ല………….”………..ഞാൻ മറുപടി കൊടുത്തു…………..

“അപ്പൊ മോളെ നിനക്ക് നല്ല ഫീൽ ആകുമല്ലോ………രണ്ടുപേരും തുറന്നുപറയാതെ പരസ്പരം സ്നേഹിക്കുന്നത് വേറെ ഒരു ഫീൽ ആണ്…………”………അനു മൊഴിഞ്ഞു…………

“ശരിയാ………സത്യം…….വേറെ ലെവൽ ഫീൽ ആണ്……….”………ഞാൻ ശരിവെച്ചു………….

“എടീ………….ഞങ്ങൾ ആരെങ്കിലും ഒപ്പം നിക്കണോ………”…….ഗായു എന്നോട് ചോദിച്ചു……….

“ഓ……പിന്നെ……..അവൾ സമ്മതിച്ചത് തന്നെ………..ഇങ്ങനെയുള്ള സിറ്റുവേഷനിൽ ആണ് റൊമാൻസ് കൂടുന്നത് അല്ലേടി………..”………..ഗായുവിന് എനിക്ക് മറുപടി കൊടുക്കാൻ പറ്റുന്നതിനുമുമ്പ് അനു എനിക്കിട്ട് വെച്ചു……….പറഞ്ഞിട്ട് കാര്യമില്ല………….അതൊരു വാസ്തവം ആണ്………. ഇപ്പോൾ എനിക്കും സമറിനും ഇടയിൽ ആരും കയറിവരുന്നത് എനിക്കിഷ്ടമല്ല………ചെക്ക് ചെയ്യാൻ വരുന്ന ഡോക്ടർ പോലും………അപ്പോളാ ഇങ്ങനെ……………..

ഞാൻ ഗായുവിനോട് വേണ്ട എന്ന് പറഞ്ഞു…….എന്നിട്ട് നാണിച്ചു ചിരിച്ചു…………

“സമർ അതാ വരുന്നു……….”……….അനു അവൻ വരുന്നതും ചൂണ്ടിക്കൊണ്ട് പറഞ്ഞു…………

സമർ ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു……..കയ്യിൽ എന്തൊക്കെയോ ഉണ്ട്………

“എന്താ മാഷെ………..ഒരു രോഗിയെ ഇങ്ങനെ ഒറ്റക്കിട്ട് പോകുന്നത് ശരിയാണോ……..”………..അനു വന്നപാടെ സമറിനോട് ചോദിച്ചു……..കള്ളക്കുരുപ്പ് എനിക്കിട്ട് വെച്ചതാണ്………..അനു എന്നെ നോക്കി ചിരിച്ചു………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025