Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 5

“ എന്തായാലും ഇത്രേമായില്ലേ.. ഇനി ഇന്റർവെലിന് എന്നെ കണ്ടിട്ട് ക്ലാസിൽ കേറിയാൽ മതി.” അതും പറഞ്ഞ് മിസ്സ് വീർപ്പിച്ചുകെട്ടിയ മുഖവുമായി തിരിഞ്ഞുനടന്നു.
“ എന്താടാ പ്രശ്നം?” അവരുടെ മട്ടും മാതിരിയും കണ്ട് സ്വാതിയും വിരണ്ടു.
“ ഒന്നും പറയണ്ട.. നിന്റെ ഭാവികെട്ട്യോൻ ഒപ്പിച്ചുവച്ച പണിയാ…”
നടന്നതൊക്കെ അവളോട് വിവരിക്കുമ്പോൾ എല്ലാത്തിനും കാരണഭൂതനായ ഷിയാസ് കയ്യകലത്ത് ഇല്ലാതിരുന്നത് അവന്റെ ഭാഗ്യം.
“ വെറുതെയല്ല ജൂനിയേഴ്സിനോട് നിനക്ക് പെട്ടെന്നിത്ര സ്നേഹം! ഇതാ പറഞ്ഞത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ പൊട്ടി ചതിക്കുമെന്ന്…” എല്ലാം കേട്ട് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“ ദൈവം ചതിക്കുമെന്നല്ലേ?”
“ ദൈവമാണോ പൊട്ടിയാണോ എന്നറീല്ല. ഏതായാലും അവസാനം ചെട്ടിക്കാണേ പണി കിട്ടുന്നെ… ഹും… പണീം മേടിച്ചുവച്ചിട്ട് അവന്‍ തമാശിക്കുകയാണ്! ഏതായാലും നീ പോയി ഐശ്വര്യമായിട്ട് കിട്ടാനുള്ളത് വാങ്ങിച്ചിട്ട് വാ… ഇത് ഞാന്‍ തീർത്തോളാം..” അവളെന്നെ ആശീര്‍വദിച്ച് സ്റ്റാഫ് റൂമിലേക്ക് പറഞ്ഞുവിട്ടു.
അങ്ങനെ ലൈബ്രറിയിൽ നിന്നിറങ്ങി വരാന്തയിലൂടെ നടന്ന് ഞാൻ സ്റ്റാഫ് റൂമിലെത്തി. നോക്കിയപ്പോൾ റീനാ മിസ്സും ഉറ്റതോഴി മഞ്ജു മിസ്സും മാത്രമേ ടേബിളില്‍ ഇരിപ്പുള്ളൂ. അവരിങ്ങനെ ഓരോന്ന് സംസാരിച്ച് ഇരിക്കുകയാണ്. നോക്കുന്തോറും ടെന്‍ഷന്‍ ഇരട്ടിച്ചു. ഞാൻ ചിന്തിച്ചു, ഇപ്പൊ കേറിയാൽ കിട്ടാനുള്ളത് കയ്യോടെ വാങ്ങിക്കാം. ഇന്റർവെലിനായാൽ മൊത്തം ടീച്ചേഴ്സും അറിയും. പിന്നെ സീനായി, കോളേജിൽ നിന്നും പുറത്താക്കലായി. തല്‍ക്കാലം ഒരു മാപ്പങ്ങ് പറയാം, വേറെ രക്ഷ കാണുന്നില്ല.
പുറത്താക്കലിന്റെ കാര്യമോർത്ത് പേടിച്ചിങ്ങനെ എത്തിനോക്കുമ്പോൾ തന്നെ ഞങ്ങളുടെ പ്രിന്‍സിപ്പാൾ മത്തായി ഡാനിയേൽ കഷണ്ടിയും തടവി വരാന്തയിലൂടെ നടന്നു വരുന്നു! അങ്ങേര് ഓഫിസിലേക്ക് പോവുന്ന വഴി സ്റ്റാഫ് റൂമിന്റെ വാതിൽക്കൽനിന്ന് പരുങ്ങുന്ന എന്നെ കണ്ടു.
“ എന്താ വിനോദേ, പതിവില്ലാതെ ഇവിടെനിന്ന് എത്തിനോക്കുന്നത്?”
“ ഒന്നുമില്ല സര്‍.. ഞാനീ ചെടിയൊക്കെ…” സ്റ്റാഫ് റൂമിന്റെ മൂലയ്ക്കിരുന്ന ഇൻഡോർ പ്ലാന്റിൽ ചൂണ്ടി ഞാന്‍ പറഞ്ഞു.
“ സെക്കന്‍ഡ് പിരീഡല്ലേ, ക്ലാസ്സില്‍ കയറ്… എന്താ ചെടിയെ ഇത്ര കാണാന്‍?”
“ സാറേ, കാലത്തുതന്നെ പച്ചപ്പ് നോക്കുമ്പോള്‍ കണ്ണിന് വല്ലാത്തൊരു കുളിർമ … പച്ചപ്പ് കാഴ്ചയ്ക്ക് നല്ലതാണെന്നാ പത്രത്തില്…”
മത്തായി സാറ് എന്റെ പരുങ്ങൽ കണ്ട് അകത്തേക്ക് നോക്കിയപ്പോൾ റീനയും മഞ്ജും ഇരിക്കുന്നത് കണ്ടു. മഞ്ജു മഞ്ഞസാരിയും ബ്ലൗസുമാണ് വേഷം. അടുത്തൊരു സ്റ്റൂളിൽ അവരുടെ സൈഡിൽ വച്ചിരുന്ന

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025