Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിസ

വിസ

Visa bY lathika

 

ഒന്നു രണ്ടാഴ്ചയായി ബിജു വലിയൊരു വിഷമത്തിൽ പെട്ടിരിക്കുകയാണ്. പഠിപ്പൊക്കെ കഴിഞ്ഞ് ഒന്നു രണ്ടു കൊല്ലമായെങ്കിലും ഇതേ വരെ ഒരു ജോലി ശരിയായിട്ടില്ല. അച്ചനാണെങ്കിൽ സദാസമയവും തന്നെ ചീത്ത പറയലാണ്. ഒന്നുമില്ലെങ്കിൽ എന്റെ കൂടെ കൂലിപ്പണിക്ക് വാടാ എന്നു പറഞ്ഞാണ് ദിവസവും ബഹളം. പാവം അച്ചനെ കുറ്റം പറയാൻ പറ്റില്ല കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ് തന്നെ പഠിപ്പിച്ചത്. പെങ്ങൾ ആതിരക്ക് വയസ് 19 ആയി അവളെ കെട്ടിച്ചു വിടാൻ അച്ചൻ ആധി പിടിച്ചു നടക്കുകയാണ്.

തനിക്ക് ജോലി കിട്ടി അച്ചനെ സഹായിക്കുമെന്ന അച്ചന്റെ കണക്കുകൂട്ടൽ എല്ലാം തെറ്റി. ആകെ തന്നെ ആശ്വസിപ്പിക്കാനുള്ളത് തന്റെ കാമുകി ലതയാണ്. ഡിഗ്രി മുതലുള്ള പ്രേമമാണ് അവൾക്ക് തന്നോട്. സാമ്പത്തികമായി വളരെ മുന്നിലുള്ള ഒരു കുടുംബമാണ് അവളുടേത്. താൻ പാവപ്പെട്ടവനാണെന്നറിഞ്ഞിട്ടും വലിയ കാശുകാരുടെ മക്കളുടെ പുറകെ പോകാതെയാണ് അവൾ തന്നെ പ്രേമിക്കാൻ തുടങ്ങിയത്.

അതിസുന്ദരിയായ അവളുടെ ചുറ്റും കുറെ ആണുങ്ങൾ കറങ്ങി നടന്നെങ്കിലും ഒരു ഗുണവുമുണ്ടായില്ല. ആണുങ്ങൾക്ക് എന്റെ ശരീരം മതി അതിനാ കള്ള പ്രേമം നടിച്ചു വരുന്നതെന്ന് അവൾ പലപ്പോളും അവനോടു പറയാറുണ്ട്. ഒരിക്കൽ കവിളിൽ ഒരു ചുംബനം കൊടുത്ത തൊഴിച്ചാൽ ഇന്നേ വരെ വേറൊന്നും നടന്നിട്ടില്ല അത്രക്കും പരിശുദ്ധ പ്രേമമാണ് അവരുടേത്. ഈയിടെയായി അവൾക്ക് ഒന്നു രണ്ട് കല്ല്യാണങ്ങൾ ആലോചിക്കുന്നുണ്ടെന്ന് അവൾ അവനെ അറിയിച്ചിരുന്നു. ഈ നിലക്ക് പോയാൽ ലതയെ തനിക്ക് കിട്ടില്ലെന്ന് അവന് തോന്നി തുടങ്ങി.

അങ്ങനെയിരിക്കെയാണ് ഗൾഫിൽ പോകാൻ ഒരു വിസ ശരിയായത്. എന്നാൽ 25000 രൂപ കൊടുക്കണമെന്നറിഞ്ഞതോടെ അവന്റെ എല്ലാ ആശകളും അസ്തമിച്ചു.രണ്ടാഴ്ചയാണ് അവധി പറഞ്ഞിരിക്കുന്നത്. ഇതിനുള്ളിൽ പണമുണ്ടാക്കാൻ ഒരു വഴിയും അവൻ കണ്ടില്ല. ലത എന്നും വിളിച്ച് എന്തായി കാര്യങ്ങൾ എന്നു അന്വേഷിച്ചു കൊണ്ടിരുന്നു.

The Author

latanyan63

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025