Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 2

ഇവിടെ കല്യാണത്തിന് ശേഷം ഉള്ള റിസപ്ഷൻ ആയിരിക്കും നടക്കുന്നത്..

ഇന്നലെ ഒരു പിറന്നാള് സെലിബ്രേഷൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നു..

അതിന്റെ ബാക്കി ഭാഗങ്ങൾ എല്ലാം പൊളിച്ചു നീക്കി കൊണ്ട് പോവുന്നത് കണ്ടു..

ഞങ്ങൾ റിസപ്ഷനിൽ എത്തി.. ഒരു പെൺകുട്ടിയും ഒരു യുവാവും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്..

“Good Evening sir..Welcome to Citi Pride Garden… How can I hep you..?”

എനിക്ക് വേണ്ടി ഭുവൻ ആണ് സംസാരിച്ചത്.. സൺഡേ നടക്കാൻ പോവുന്ന വെഡ്ഡിംഗ് റിസപ്ഷനിൽ ഉള്ള വധുവിന്റെയും വരന്റെയും ഡീറ്റെയിൽസ് ആണ് അവൻ ചോദിച്ചത്..

ആദ്യം ഒന്ന് മടിച്ചെങ്കിലും ഭുവൻ എന്തൊക്കെയോ പറഞ്ഞ് അവരെ മനസ്സിലാക്കി..
അവസാനം ഒരു ചെറിയ പേപ്പറിൽ വധുവിന്റെയും വരന്റെയും വിവരങ്ങൾ പ്രിൻറ് ചെയ്ത തരികയും ചെയ്തു…

സത്യത്തിൽ ഭുവനെ കണ്ടത് വളരെ നന്നായി.. ഞാൻ ഒറ്റക്കായിരുന്നു എങ്കിൽ ഒരു പക്ഷെ കാര്യങ്ങൽ ഇത്ര എളുപ്പം ആവില്ലായിരുന്നു…

ഞങ്ങൾ അതും കൊണ്ട് പുറത്തിറങ്ങി കാറിൽ കയറി..

ഞാൻ ഭുവന്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി നോക്കി..

അതിൽ ഇങ്ങനെ എഴുതിയിരുന്നു..

വധു,
ആഷിക ജഗദീപ് കശ്യപ്
D/O ജഗദീപ് കശ്യപ്

വരൻ,
ഉർവ്വിൽ റായ് സിംഗ്
S/O വിക്രം റായ് സിംഗ്‌

ഹോ എന്റെ കർത്താവേ അങ്ങനെ അവളുടെ പേര് കിട്ടി… ആഷിക..

പേപ്പറിൽ നോക്കി ഇരുന്നപ്പോൾ ആണ് ഭുവൻ കയ്യിൽ നിന്നും പേപ്പർ വാങ്ങി നോക്കിയത്…

“ഷോൺ..??”

“എന്താ ..?”

“ടാ അവളുടെ അച്ഛനെ എനിക്ക് അറിയാം..”

“എങ്ങനെ നിങ്ങളുടെ ബന്ധു വല്ലതും ആണോ..?”

“അല്ല.. എന്റെ മുത്തച്ഛൻ അവരുടെ അക്കൗണ്ടന്റ് ആയിരുന്നു.. ഈ കല്ല്യാണം എന്റെ വീട്ടിലും ഉണ്ട്.. ഞങ്ങൾ അവരുമായി നല്ല അടുപ്പത്തിൽ ആണ്..”

“അപ്പോ കാര്യങ്ങൽ എളുപ്പം ആയല്ലോ..”

“അത്ര എളുപ്പം ആവും തോന്നുന്നില്ല..”

“അതെന്താ..”

“നീ എന്നോട് പറഞ്ഞ പോലെ കല്ല്യാണം കൂടി പോകാൻ ആണെങ്കിൽ ഓകെ… അല്ലെങ്കിൽ ചിലപ്പോൾ…”

“ചിലപ്പോൾ..??”

“ഞാൻ പറയാം ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോകാം..”

ഞാനും ഭുവനും തിരികെ വീട്ടിലേക്ക് തന്നെ പോയി..

രാത്രിയിൽ ഗ്രാമത്തിന്റെ ഭംഗി ഒന്നുകൂടി കൂടിയതായി തോന്നി…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025