Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 2

കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു.. ഒരു പലഹാരം ഫാക്റ്ററി തന്നെ ഉണ്ട് ഇതിന്റെ ഉള്ളിൽ എന്ന് തോന്നുന്നു..
ഞാൻ കൂൾ ഡ്രിങ്ക്സ് എടുക്കാൻ ആയി എണീറ്റ് നടന്നു..
പെട്ടന്ന് ആരോ എന്റെ കയ്യിൽ പിടിച്ച് എന്നെ ഒരു ചെടിയുടെ മറവിലേക്ക് നീക്കി നിർത്തി..”ആഷിക…??”ഞാൻ ഇതിനു മുൻപ് കണ്ട പോലെ ഒന്നും അല്ല… ഒരു ചുവന്ന ചോളി ആണ് അവൾ ധരിച്ചിരിക്കുന്നത്.. അതിൽ നിറയെ സ്വർണ നൂലുകൾ കൊണ്ടുള്ള അലങ്കാര പണികൾ.. മേലാകെ ആഭരണങ്ങൾ.. മൂക്കിൽ നിന്നും ഒരു വട്ട മൂക്കുത്തി അതിന്റെ വള്ളി നേരെ ചേവിയിലേക്ക്‌ പോകുന്നു…
തലയിൽ ഒരു ചുവന്ന തട്ടം പോലെ എന്തോ ഉണ്ട്… കണ്ണുകളിൽ സുറുമ എഴുതിയിരിക്കുന്നു… ചുണ്ടിൽ ചെഞ്ചായവും…അവള് നടക്കുമ്പോൾ കിലും കിലും ശബ്ദം…
അവളുടെ മുഖത്ത് നിന്നും കണ്ണുകൾ എടുക്കാൻ എനിക്ക് ആയില്ല എന്നതാണ് സത്യം…അവള് എന്നെ ഒരു മറവിലേക്ക്‌ നീക്കി നിർത്തി.. ആരെങ്കിലുമുണ്ടോ എന്ന് നോക്കിയ ശേഷം തലയിലെ തട്ടം ഒരു കൈ കൊണ്ട് പിടിച്ച് എന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു…”താൻ എന്താടോ ഇവിടെ..??”

“ഞാൻ… ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ വന്നതാ..”

അപ്പൊൾ എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്..

“ഓഹോ… എന്നോട് സ്നേഹ എല്ലാം പറഞ്ഞു…”

“ഒാ..”

ശേ ഇവൾ എല്ലാം അറിഞ്ഞല്ലോ.. നാണക്കേടായി…

“അപ്പോ താൻ എന്റെ കല്ല്യാണം കൂടാൻ വന്നതാണ് അല്ലേ…”

“അ… അങ്ങനെ ചോദിച്ചാൽ….. അതേ…”

“ഒാ.. അത് ഏതായാലും നടക്കും എന്ന് തോന്നുന്നില്ല…”

“അതെന്താ.. നടക്കാത്തത്‌.??”

“ഇൗ കല്ല്യാണം മുടങ്ങും…”

“കല്ല്യാണം മുടങ്ങും എന്നോ എങ്ങനെ..??”

അവള് ഒന്ന് കൂടി ചുറ്റും നോക്കി.. എന്നിട്ട് മുഖം എന്റെ നേരെ അടുപ്പിച്ച് പതിയെ ചോദിച്ചു….

“ഷോൺ.. Will You Marry Me.??”

(തുടരും..)

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025