Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 2

രാവിലെ തന്നെ എണീറ്റ് റെഡി ആയി സ്നേഹ പഠിക്കുന്ന കോളജിലേക്ക് പോയി…

ചെയ്യുന്നത് മോശം പരിപാടി ആണ്.. പക്ഷേ വേറെ വഴിയില്ലല്ലോ…

കോളജിന്റെ മൈൻ ഗെയ്റ്റിന് മുന്നിൽ നിന്നു..

കുറച്ച് കഴിഞ്ഞപ്പോൾ സ്നേഹ കുറെ കൂട്ടുകാരികളുടെ കൂടെ നടന്ന് വരുന്നത് കണ്ടു.. പക്ഷേ എനിക്ക് കാണേണ്ട ആൾ ഉണ്ടായിരുന്നില്ല..

അവള് അടുത്തെത്തിയപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു..

“ഹായ് സ്നേഹ.. എന്റെ പേര് ഷോൺ.. നമ്മൾ ഇന്നലെ ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്നു…”

“ഞാൻ തന്നോട് അപ്പോൾ തന്നെ പറഞ്ഞത് അല്ലേ എനിക്ക് തന്നെ സഹായിക്കാൻ പറ്റില്ല എന്ന്…”

അവള് പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളുടെ മുന്നിലേക്ക് നിന്ന് അപേക്ഷിക്കുന്ന പോലെ ചോദിച്ചു…

“സ്നേഹ.. പ്ലീസ്.. എനിക്ക് ആ കുട്ടിയുടെ പേര് മാത്രം അറിഞ്ഞാൽ മതി..”

“എടോ താൻ ആരാണെന്നും കൂടി അറിയാതെ എങ്ങനെ ഒരു പെൺകുട്ടിയുടെ പേരും വിവരങ്ങളും ഒക്കെ തന്നോട് പറയും…?”

“സ്നേഹ കരുതുന്ന പോലെ ഞാൻ അങ്ങനെ പ്രശ്ണകാരൻ ഒന്നും അല്ല..”

“പിന്നെ ആരാ താൻ..? എന്തിനാ അവളുടെ പുറകെ നടക്കുന്നത്..??”

ഞാൻ അന്ന് രാത്രി മുതൽ ഇത് വരെയുള്ള എല്ലാ കാര്യങ്ങളും സ്നേഹ യോട് വിശദമായി പറഞ്ഞു…

“ഓഹോ.. അപ്പോ പ്രേമം ആണോ..”

” അങ്ങനെ ചോദിച്ചാൽ… എനിക്ക് ആ കുട്ടിയെ ഒന്ന് പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്..”

“ഓ.. എന്തായാലും അത് നടക്കും എന്ന് തോന്നുന്നില്ല…”

“അതെന്താ..??”

“അവൾടെ കല്ല്യാണം ആണ് അടുത്ത സൺഡേ…”

അടിപൊളി… ഉള്ളിൽ ഒരു വെള്ളിടി പൊട്ടിയ അനുഭൂതി… ആദ്യായിട്ട്‌ ഇഷ്ടം തോന്നിയ പെൺകുട്ടി ആയിരുന്നു.. അത് ഇങ്ങനെ ആയല്ലോ… കർത്താവേ…

എനിക്കെന്താ ഇങ്ങനെ ദേഷ്യം വരുന്നത്..

ദേഷ്യം മാത്രം അല്ലല്ലോ സങ്കടവും വരുന്നുണ്ട്…

“കല്ല്യാണം…?”

“അതേ.. താൻ എന്തായാലും ഇനി അവളുടെ പുറകെ നടന്ന് സമയം കളയണ്ട.. എനിക്ക് ക്ലാസ്സിന് സമയമായി ഞാൻ പോകുന്നു…”

സ്നേഹ കോളജിന് ഉള്ളിലേക്ക് കയറി പോയി..

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പിന്നെയും കുറെ നേരം അവിടെ തന്നെ നിന്നു.. പിന്നെ വീട്ടിലേക്ക് തിരികെ പോന്നു…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025