Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 3

ഇയാളെ കണ്ടിട്ട് ഒരു കോമഡി ലുക്ക് ആണല്ലോ.. പക്ഷേ ചുറ്റും നിൽക്കുന്നത് നല്ല മസ്സിലും പെരുപ്പിച്ച് നിൽക്കുന്ന ആളുകൾ ആണ്…

ഞാനും ആഷികയും താഴേക്ക് ചെന്നു..

എല്ലാവരും സംസാരം നിർത്തി ഞങ്ങളെ രണ്ട് പേരെയും തന്നെ നോക്കാൻ തുടങ്ങി..

പെട്ടെന്ന് ആഷിക എന്റെ കയ്യിൽ കൈ കോർത്ത് പിടിച്ചു.. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയ അനുഭൂതി ആയിരുന്നു അപ്പോൾ ഉണ്ടായത്.. അത് എന്റെ കയ്യിലൂടെ പതുക്കെ ശരീരം മുഴുവൻ പടരുന്നത് എനിക്ക് നന്നായി അറിയാമായിരുന്നു…
അവള് സിറ്റുവേഷൻ കൊഴുപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് എനിക്കും അവൾക്കും അറിയാം…

ആരും ഒന്നും മിണ്ടുന്നില്ല.. ഞാൻ പതുക്കെ തല ചെരിച്ച് ആഷികയെ നോക്കി അവളും ഒന്നും മിണ്ടാതെ നേരെ തലയുയർത്തി നോക്കി നിൽക്കുന്നുണ്ട്..

പെട്ടന്ന് ഉർവ്വിൽ എന്റെ നേരെ നടന്നു വന്നു…

“ഷോൺ… അല്ലേ…??”

“അതേ.. ഷോൺ ജേക്കബ്..”

“ഷോൺ ജേക്കബ്… ഓകെ… എനിവേ ഷോൺ ഞാൻ ഉർവ്വിൽ…”

അയാള് എനിക്ക് നേരെ കൈ നീട്ടി…
ഒന്ന് മടിച്ച് നിന്നെങ്കിലും അവസാനം ഞാനും അയാൾക്ക് കൈ കൊടുത്ത് ഷൈക് ഹാൻഡ് നൽകി..

അയാള് എന്റെ കൈ വിട്ടതിനു ശേഷം രണ്ടടി പുറകോട്ട് മാറി നിന്നു.. എന്നിട്ട് എല്ലാവരോടും പറയുന്ന പോലെ എന്നോട് പറഞ്ഞു…

“ഷോൺ… ആഷികയും ആയി ഉള്ള എന്റെ വിവാഹം ഉറപ്പിച്ചു എന്നുള്ളത് സത്യം ആണ്.. പക്ഷേ ഞാൻ ഒരിക്കലും അവൾക്ക് ചേർന്ന ഒരു പയ്യൻ അല്ല.. നിങ്ങള് രണ്ടുപേരും ആണ് ചേരേണ്ടത്.. ദൈവത്തിന്റെ തീരുമാനവും അത് തന്നെ ആയിരിക്കും.. ആഷിക വളരെ ഓപ്പൺ മൈൻഡഡ് ആയിട്ടുള്ള ഒരു കുട്ടിയാണ് എന്നെ പോലെ ഒരു നാട്ടിൻപുറത്തുകാരൻ അല്ല ഷോണിനെ പോലെ ഒരാൾ തന്നെ ആണ് അവൾക്ക് ചേർന്നത്…”

മകൻ പറഞ്ഞ് നിർത്തിയിടത്ത് നിന്ന് അച്ഛൻ തുടർന്നു…

“എടോ കശ്യപെ.. സത്യം പറഞ്ഞാൽ തന്റെ കുടുംബം തന്നെ ഇല്ലാതാക്കാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക് ഇത് ആദ്യം കേട്ടപ്പോൾ.. പിന്നെ എന്റെ മകൻ ആണ് എന്നെ പറഞ്ഞ് മനസ്സിലാക്കിയത്.. ചേരേണ്ടവർ തമ്മിലെ ചേരൂ… അതാണ് ദൈവ നിശ്ചയം.. ഏതായാലും തന്റെ മകളുടെ സെലക്ഷൻ തെറ്റിയിട്ടില്ല…”

അയാള് എന്റെ മുഖത്ത് നോക്കിയാണ് അത് പറഞ്ഞത്.. സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് കൊറച്ച് അഭിമാനം തോന്നി…

എന്നാലും ഈ കഥ ഒടുക്കത്തെ ഹാപ്പി മൂഡിൽ ആണല്ലോ പോകുന്നത്.. എവിടെ ഒക്കെ ഞാൻ പൊട്ടി തെറി ഉണ്ടാകും എന്ന് കരുതിയാലും അവിടെ ഒക്കെ ശുഭം ആണല്ലോ…

ഇത് ഇനി എന്റെ ഭാഗ്യം കൊണ്ട് ആണോ അതോ ആഷികയുടെ ഭാഗ്യം കൊണ്ട് ആണോ എന്ന് അറിയില്ല…

അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു അവസാനം എല്ലാവരും പരസ്പരം കെട്ടിപിടിച്ചു സ്നേഹം പങ്കുവച്ചു… പോകുന്നതിന് മുൻപ് ആഷിക ഉർവ്വിലിന്റെ അടുത്ത് പോയി സംസാരിക്കുന്നത് കണ്ടു.. ഒരു പക്ഷെ അവൾ സോറി പറഞ്ഞത് ആകും…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025