Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 3

ഞാൻ ബാഗ് തുറന്ന് ഒരു ചുവപ്പ് ഫുൾ സ്ലീവ് ടീഷർട്ടും ഒരു കറുത്ത ട്രാക്ക് സ്യൂട്ടും കയ്യിൽ എടുത്തു കുളിക്കാൻ ആയി ബാത്ത്റൂമിൽ കയറാൻ പോയി..

പെട്ടന്ന് ആഷിക വിളിച്ച് പറഞ്ഞു..

“ഷോൺ കൈ നനക്കരുത്…”

“ഓകെ…”

ഞാൻ ബാത്റൂമിൽ കയറി… നല്ല ഒരു കുളി അങ്ങ് പാസ് ആക്കി.. കൈ നയാതെ ഇരിക്കാൻ പരമാവതി ശ്രമിച്ചു.. എന്നാലും കുറെ ഒക്കെ നനഞു..
ഡ്രസ്സ് മാറി പുതിയ ഡ്രസ് ഇട്ടു.. ബാത്റൂമിൽ മൂലയിൽ ഒരു കുട്ടയിൽ കുറെ തുണികൾ കിടക്കുന്നുണ്ട്.. ഇതിൽ ആയിരിക്കും മുഷിഞ്ഞ തുണി ഇടാർ.. ഞാൻ എന്റെ മുഷിഞ്ഞ തുണികൾ അതിലേക്ക് ഇട്ടു…

വാതിൽ തുറന്ന് പുറത്തിറങ്ങി…
ആഷിക ഫോണിൽ നോക്കി സോഫയിൽ ഇരിക്കുന്നുണ്ട്…

“ഷോൺ.. എങ്ങനെ ഉണ്ട്..??”

“ഇപ്പൊൾ ആണ് ഒന്ന് റിലാക്സ് ആയത്..”

അവള് ഫോൺ അവിടെ വച്ച് എന്റെ അടുത്തേയ്ക്ക് വന്നു എന്നിട്ട് എന്റെ കയ്യിൽ വീണ്ടും ഓയിന്മെന്റ് ഇട്ട് തന്നു..

“ഷോൺ.. ഭക്ഷണം കഴികണ്ടെ..?? പപ്പ പറഞ്ഞു ഇന്ന് എല്ലാവരും ഒരുമിച്ച് ആണ് ഭക്ഷണം കഴിക്കുന്നത് എന്ന്..”

“ഹോ… എന്നാല് പോവാം…”

ഞാനും ആഷികയും താഴേയ്ക്ക് നടന്നു…

അധികം വൈകാതെ തന്നെ എല്ലാവരും തീൻ മേശക്ക്‌ ചുറ്റും ഒത്തു കൂടി..

വീട്ടിലെ പ്രധാനപ്പെട്ട എല്ലാവരും ഇരുന്നാലും തികയാൻ തക്ക വലിപ്പം ഉള്ളത് ആയിരുന്നു ആ മേശ…

എന്തൊക്കെയോ വിഭവങ്ങൾ മേശപ്പുറത്ത് നിറഞ്ഞിരിക്കുന്നു…

ഞങ്ങൾ എല്ലാവരും ഓരോ കസേരയിൽ ഇരുന്നു.. ഞാനും ആഷികയും അടുത്തടുത്ത് ആയാണ് ഇരുന്നത്..

പെട്ടന്ന് തന്നെ ആഷികയുടെ പപ്പ എല്ലാവരോടും ആയി പറഞ്ഞു..

“ശരി… എല്ലാവരും പ്രാർത്തിച്ചോളൂ…”

ഇത് കേട്ടതും എല്ലാവരും കൈകൾ കൂപ്പി എന്തൊക്കെയോ പ്രാർത്ഥിക്കുന്നു.. ഞാനും എന്തൊക്കെയോ പ്രാർത്ഥിച്ചു..

പക്ഷേ പ്രാർത്ഥന കഴിഞ്ഞപ്പോൾ അവസാനം ഞാൻ അറിയാതെ കുരിശ് വരച്ച് പോയി..

എല്ലാവരും എന്നെ തന്നെ ആണ് നോക്കുന്നത്…
പെട്ടന്ന് പപ്പ പൊട്ടിച്ചിരിച്ചു കൊണ്ട് തുടർന്നു…

“പേടിക്കേണ്ട ഷോൺ… ഇവിടെ ജാതിയും മതവും ഒന്നും ഇല്ല. എല്ലാ മനുഷ്യരും ഞങ്ങൾക്ക് ഒരുപോലെ ആണ്..”

ഞാൻ വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. സത്യത്തിൽ അവരുടെ സാംസ്കാരിക മര്യാദകൾ എനിക്ക് വളരെ മഹത്വം ഏറിയതായി തോന്നി..

തുടർന്ന് ഭക്ഷണം വിളമ്പാൻ ആരംഭിച്ചു.. ഇത്രയും ഭക്ഷണങ്ങൾക്ക് ഇടയിൽ നിന്നും ഞാൻ ചപ്പാത്തിയും ദാൽ കറിയും മാത്രം മതി എന്ന് പറഞ്ഞു…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025