Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 04

Will You Marry Me.?? Part 4

Author : Rahul RK  | Previous Part

 

 

(നിങ്ങൾ അയക്കുന്ന ഓരോ കമന്റുകളും ഞാൻ വായിക്കുന്നുണ്ട്.. എല്ലാവർക്കും ഈ തുടർക്കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… നിങ്ങളുടെ ഓരോ കമന്റിനും മറുപടി തരണം എന്നുണ്ട്.. എല്ലാവരോടും പറയാൻ ഉള്ളത് നന്ദി മാത്രം ആയത് കൊണ്ട് ഇതിലൂടെ പറയുന്നു.. എങ്കിലും നിങ്ങളുടെ ഓരോ വിമർശനങ്ങളും പ്രശംസനങളും ഞാൻ ഹൃദയത്തില് സ്വീകരിക്കുന്നുണ്ട്.. തുടർന്നും കമെന്റുകൾ എഴുതുകയും നിങ്ങളുടെ സ്നേഹം അറിയിക്കുകയും ചെയ്യുക.. അത് നൽകുന്ന ഊർജം ചെറുതല്ല…. എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയത്തില് തൊട്ടു നന്ദി💖💖..)കാലത്തിനു മായ്ക്കാൻ പറ്റാത്ത മുറിവുകൾ ഇല്ലാ എന്നാണല്ലോ….
എന്നാൽ ചില മുറിവുകൾ കാലത്തിനും മായ്ക്കാൻ ആവില്ല… അവ കാലം ചെല്ലും തോറും നീറൽ ഉള്ള ഒരു പിടി ഓർമകൾ ആയി അവശേഷിക്കും…

Will You Marry Me.?? (തുടരുന്നു..)

“ജൂലിയോ..?? അവൾക്ക് എന്ത് പറ്റി…???”

“Suicide Attempt….”

“ചേട്ടത്തി…??”

“അതേ ഷോൺ… ഞാൻ എല്ലാം പറയാം അതിനു മുൻപ് നീ വാ എനിക്കും ഒന്ന് ഫ്രഷ് ആകണം.. നീയും പോയി റെഡി ആയി വാ നമുക്ക് ഒരുമിച്ച് പോകാം..”

ഞാൻ ബാഗ് എടുത്ത് മുറിയിലേക്ക് നടന്നു.. എന്തിനായിരിക്കും ജൂലി ഇത് ചെയ്തത്.. എന്നെ സംബന്ധിക്കുന്ന എന്തെങ്കിലും കാര്യം ആകുമോ..??

ബാഗ് ബെഡിലേക്കിട്ട്‌ ഞാൻ കയ്യും മുഖവും കഴുകി താഴേക്ക് ചെന്നു..
ചെട്ടത്തിയും റെഡി ആയി വന്നിരുന്നു..

ഞാൻ ചേട്ടത്തിയുടെ കൂടെ കാറിലേക്ക് കയറി.. ചേട്ടത്തി ഒന്നും സംസാരിക്കുന്നില്ല.. എനിക്കാണേൽ എന്താണ് ഇവിടെ ഈ രണ്ടാഴ്ചക്കുള്ളിൽ സംഭവിച്ചത് എന്ന് ഒരു ഐഡിയയും ഇല്ല..

“ചേട്ടത്തി..”

“എന്താ ഷോൺ..??”

ഞാൻ രാജസ്ഥാനിൽ എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളും ചേട്ടത്തിയോട് പൂർണമായും പറഞ്ഞു…

എല്ലാം ഒന്നും മിണ്ടാതെ കേട്ട ശേഷം ചേട്ടത്തി പറഞ്ഞു..

“സാരമില്ല ഷോൺ.. ഇങ്ങനെ ഒക്കെ നടക്കണം എന്നായിരിക്കും വിധി.. സ്നേഹം,പ്രണയം എല്ലാം നല്ലതാണ് ഷോൺ.. പക്ഷേ അതിന്റെ പേരിൽ ചില നേരത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അത് ഭാവിയിൽ നമ്മളെ തന്നെ തിരിഞ്ഞ് കൊതുന്നത് ആവരുത്..

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025