പക്ഷെ സച്ചിന്‍ സീരിയസ്സായി പറഞ്ഞു. ‘ ഇല്ല രണ്ട് വണ്ടിയേ ഓടിക്കുന്നുള്ളൂ, മോള് വണ്ടി ഓടിച്ചിട്ടില്ല … ‘ അത് പിന്നെയും ചിരി പടര്‍ത്തി. സീരിയല്‍ – സിനിമാ താരം നിഷാ സാരഥിയെ വിളിക്കാന്‍ പോകുന്ന വിവരം സച്ചിന്‍ പറഞ്ഞപ്പോള്‍, അവരുമായി കമ്പനി ഉണ്ടാക്കി അവരെയും നമുക്കൊപ്പം ചേര്‍ക്കുവാന്‍ കഴിയുമോ എന്ന് നോക്കാന്‍ മല്ലു അങ്കിള്‍ പറഞ്ഞു.
മല്ലു അങ്കിള്‍ അങ്ങനെ വെറുതേ പറഞ്ഞതായിരുന്നെങ്കിലും നിഷ സാരഥിയെ എറണാകുളത്തു നിന്ന് പിക് ചെയ്തു വരുന്ന വഴിക്ക് സച്ചിന് അവരോട് വല്ലാത്തൊരു കെമസ്ട്രി ഉണ്ടായി.
‘ മാഡം രാത്രി എട്ട് മണി ആകാറായല്ലോ നമുക്ക് ഫുഡ് കഴിച്ചിട്ട് യാത്ര തുടരുന്നതല്ലേ നല്ലത്… ‘ ഡ്രൈവിംഗ് ചെയ്യുന്നതിനിടയില്‍ സച്ചിന്‍ പിന്നില്‍ ഇടത് സീറ്റില്‍ ഇരുന്ന നിഷ സാരഥിയോട് ചോദിച്ചു.
‘മോന്റെ പേരെന്താരുന്നു… ‘
‘സച്ചിന്‍ സച്ചിനാണ് മാഡം’
‘എന്നാല്‍ സച്ചിനേ ഈ മാഡം വിളി വേണ്ടാ ട്ടോ… ചേച്ചി എന്ന് വിളിച്ചോളൂട്ടോ അതല്ലേ നല്ലത്…’
‘തീര്‍ച്ചയായും മാഡം , സോറി ചേച്ചീ… പക്ഷെ എന്നെ മോനന്നും വിളിക്കണ്ട സച്ചിന്‍ സച്ചിന്‍ന്ന് വിളിച്ചാല്‍ മതി ചേച്ചീ…’
‘ഓ… ശരി സച്ചിന്‍ തെണ്ടുല്‍ക്കറേ … ‘ അങ്ങനെ നിഷ സാരഥി, സച്ചിനുമായി നല്ലൊരു ആത്മബന്ധം തുടങ്ങി.
ഡിന്നര്‍ കഴിഞ്ഞ് അവര്‍ യാത്ര തുടര്‍ന്നപ്പോള്‍ നിഷ സാരഥി ഫ്രണ്ട് സീറ്റില്‍ വന്നിരുന്നു.
ഫോണില്‍ നോട്ടിഫിക്കേഷന്‍ ടോണ്‍ കേട്ടപ്പോള്‍ ഡ്രൈവിംഗിനിടയില്‍ സച്ചിന്‍ ഫോണ്‍ കയ്യിലെടുത്തു.
‘ മല്ലു ബുള്‍സ് ‘ എന്നൊരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് മല്ലു അങ്കിള്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നു.
നിഷ സാരഥിയെ എങ്ങനെയും മല്ലു അങ്കിളിനോടും ആന്റി യോടുംബ ന്ധം ഉണ്ടാക്കിക്കണം എന്ന ചിന്ത അപ്പോഴാണ് സച്ചിന് ഉണ്ടായത്.
‘ ചേച്ചീ ഒരു കോള്‍ ചെയ്‌തോട്ടെ വണ്ടി ഒന്ന് സൈഡൊതാക്കുവാ കേട്ടോ… ‘
‘ഓ അതിനെന്താ ആയിക്കോ’ നിഷ സാരഥി പറഞ്ഞു. സച്ചിന്‍ വണ്ടി ഇടതു വശത്ത് ഒരു മരത്തിന് ചുവട്ടിലേക്ക് ഒതുക്കി.
സച്ചിനും മല്ലു അങ്കിളും തമ്മിലുള്ള സംസാരത്തില്‍ ശ്രദ്ധിക്കാതെ ഇരുന്നെങ്കിലും ഇടയ്ക്ക് നിഷ സാരഥി സച്ചിനോട് പതുക്കെ ‘ ആരാ ലവര്‍ ആണോ?’ എന്ന് ചോദിച്ചു.
