Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 5

അൽപ്പം നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ വാതിലിലിൽ മുട്ടികൊണ്ട് പറഞ്ഞു.

“ഞാൻ ആരോടും പറയത്തില്ല”..

ആഹാ പൂട്ട് വീണു.. ഇനി അരക്കിട്ടൊന്ന് ഉറപ്പിക്കാം. ഞാൻ പറഞ്ഞു:

“അയ്യോ വേണ്ടാ… നീ പോയ് പറയ്. എന്നിട്ട് എന്നെ എല്ലാരും കൂടെ തല്ലിക്കൊല്ലുന്നത് നീ കണ്ടു രസിക്ക് ”.. സീരിയലിൽ കാണുന്ന കഞ്ഞി ഐറ്റം കൂടി ലേശം ഞാൻ ചാലിച്ചു. വീണ്ടും അൽപ്പം നിശ്ശബ്ദതക്ക് ശേഷം വാതിലിൽ മുട്ടികൊണ്ട് അവൾ പറഞ്ഞു:

“കർത്താവാണേ, മാതാവാണെ ഞാൻ ആരോടും പറയത്തില്ല”

കൊള്ളാം… അതങ്ങു സീൽ ആയി. ഞാൻ ബാത്‌റൂമിൽ ഇരുന്ന് ചെകുത്താനെ പോലെ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. വീണ്ടും വാതിലിൽ മുട്ടിക്കൊണ്ടവൾ പറഞ്ഞു:

“എന്റെ പൊന്നനിയനല്ലേ… ഫോണിന്റെ കാര്യം ശരിയാക്കി തായോ.. ഞാൻ പിന്നെ ആരോട് പറയാനാണ്”..?

“എന്റെ നിലൂ.. നീ എന്തിനാ വർത്താനം പറയുമ്പോ ഈ വാതിലിൽ മുട്ടികൊണ്ട് ഇരിക്കുന്നത് എന്റെ ചെവി വാതിലിന്റെ അണ്ടിയേൽ ആണോ”

“അത് നീ അകത്തല്ലേ.. കേൾക്കണ്ടെ”..?

ന്യായമായ ചോദ്യം! വല്ലാത്ത മണ്ടി തന്നെ..! മമ്മീടെ ഒരു ഗുണവും ഇവക്ക് കിട്ടിയിട്ടില്ല. പക്ഷെ നിക്കി ആള് ജഗ ജില്ലി ആണ്. ഞാൻ പറഞ്ഞു:

“ഓഹ് ശരിയാ ഞാൻ അത് ഓർത്തില്ല”..

വാതിലിന്റെ അപ്പുറത്ത് നിന്നും നിലീന്റെ പതിഞ്ഞ സ്വരം: “മണ്ടൻ”..!

അതുകൂടി കേട്ടപ്പോ ഞാൻ എന്റെ മുഖത്ത് കൈ വെച്ച് പോയി…

******************************************

എന്റെ ശരീരം ഞാൻ ബാത്രൂം കണ്ണാടിയിൽ നോക്കി. പട്ടിയോടിച്ചപ്പോൾ മുള്ളുവേലിയിലേക്ക് ചാടിയ കൂട്ടുണ്ട്. മുഴുവൻ വരഞ്ഞ് കീറി ഇരിക്കുന്നു. പക്ഷെ, മുള്ളിന്‌ പകരം പല്ലും നഖവും ആണെന്ന് മാത്രം. ശരീരം മുഴുവൻ വരയും കുറിയും. പോരാത്തതിന് നെഞ്ചത്ത് ശക്തിമാനെ കൂട്ടൊരു നക്ഷത്രവും. ഈ നക്ഷത്രം എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു മനസിലാവുന്നില്ല. മമ്മിയോട് തന്നെ ചോദിക്കാം. ഞാൻ ഷവർ തുറന്ന് അടിയിൽ നിന്നു. എന്റെ അണ്ഡകടാഹം വരെ നീറിപൊളിയുന്നു. പക്ഷെ വെള്ളം തട്ടുമ്പോൾ നല്ലൊരു സുഖമുണ്ട്. കുളി കഴിഞ്ഞപ്പോഴേക്ക് പഴയ ഉന്മേഷം ഇങ്ങു വന്നു.. കുറെ നേരമായിട്ടും പെണ്ണിന്റെ ശബ്ദം ഒന്നും കേൾക്കാൻ ഇല്ലല്ലോ? ചത്തോ? ഓഹ് അടുക്കളയിൽ എത്തിക്കാണും. വായിലോട്ട് കേറുന്നത് എല്ലാം ഇനി അവൾ വിഴുങ്ങും. തീറ്റ പണ്ടാരം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025