Kambikuttan Malayalam

Sex stories Kambikuttan kambikathakal

യാത്രയിൽ കിട്ടിയ സുന്ദരി 2

“ഓ.. ഒന്നുമറിയാത്ത ഒരു പിള്ള.. നിന്റെ നോട്ടം ഒട്ടും ശരിയല്ല..” ചെറുപുഞ്ചിരി മായാതെ സൗഹൃദം വിടാതെ ചേച്ചി പറഞ്ഞു.

“അതിന്‌ നല്ല ഭംഗിയുള്ള എന്തെങ്കിലും കണ്ടാൽ ആളുകൾ നോക്കില്ലേ ചേച്ചീ”  എന്ന് ചമ്മലോടെയാണെങ്കിലും ഞാൻ മറുപടി പറഞ്ഞു.

“ഭംഗിയുള്ള എന്താ നീ കണ്ടത്‌?” വിടാൻ ഭാവമില്ലാതെ ചേച്ചി ചോദിച്ചു.

“അത്‌.. അത്‌.. ചേച്ചിയുടെ കാലുകൾ..” അൽപം വിറയലോടെ ഞാൻ പറഞ്ഞൊപ്പിച്ചു. ചേച്ചിയുടെ മുഖം നാണത്താൽ തുടുത്തു മെല്ലെ തന്റെ നൈറ്റി കുത്തഴിച്ച്‌ കാലുകൾ മറച്ചു.

“എന്താ എന്റെ കാലുൾക്ക്‌ ഇത്ര പ്രത്യേകത..?” ചേച്ചി ചോദിച്ചു.

“ചേച്ചിയുടെ കാലുകൾ എത്ര ഭംഗിയാണെന്നോ? നോക്കിയിരിക്കാൻ തോന്നും.. “ ഞാൻ പുഞ്ചിരിച്ചു മറുപടി പറഞ്ഞു..

“അധികം നോക്കിയിരിക്കണ്ട.. ഞാൻ കെട്ടിയതാ.. പിന്നെ നിന്നേക്കാളും മൂത്തതും..”  ചേച്ചി മറുപടി പറഞ്ഞു.

“അതിനെന്താ.. ഞാൻ കാലിൽ മാത്രമല്ലേ നോക്കിയുള്ളൂ..” ഞാനും വിട്ടു കൊടുത്തില്ല..

“ഓഹോ.. അത്രയ്ക്ക്‌ ഇഷ്ടമാണെങ്കിൽ ഈ കാലുകൾ നിനക്കു തന്നേക്കാം.. നോക്കിക്കോ..” ചേച്ചി ഒട്ടും കൂസാതെ പറഞ്ഞു..

എനിക്ക്‌ എന്നെത്തന്നെ വിശ്വസിക്കാൻ പറ്റിയില്ല.. ചേച്ചി തമാശ പറയുകയാണോ എന്ന് ഞാൻ ശങ്കിച്ചു.

“എന്നാൽ തന്നേക്കൂ.. ഞാൻ പൊന്നുപോലെ നോക്കാം.. “ ഒട്ടും വിട്ടു കൊടുക്കാതെ ഞാൻ മറുപടി പറഞ്ഞു. എന്നിട്ട് ചേച്ചിയുടെ മുൻപിൽ മുട്ടുകുത്തിയിരുന്ന് മെല്ലെ കൈ നീട്ടി ചേച്ചിയുടെ കാലിൽ സ്പർശിച്ചു. ചേച്ചി എന്നെ കളിപ്പിക്കാനായി കുണുങ്ങിച്ചിരിച്ചുകൊണ്ട് കാലുകൾ വലിച്ചു. ഞാൻ മുട്ടിലിഴഞ്ഞ് മെല്ലെ ആ സുന്ദര പാദങ്ങളെ പിന്തുടർന്നു. ചേച്ചി പതിയെ ഓടി. ഞാനും എഴുന്നേറ്റ് പുറകെ ഓടി. അവസാനം ചിരിച്ചുകൊണ്ട് ചേച്ചി സോഫയിൽ വന്നിരുന്നു. ഞാൻ ചേച്ചിയുടെ മുൻപിൽ ഇരുന്നു കെഞ്ചി..

“സ്വപ്നചേച്ചീ.. പ്ലീസ്.. എനിക്ക് ഒന്നു താ..”

“ശരി.. ദാ പിടിച്ചോ. പക്ഷേ വേറെ കുറുമ്പുകൾ ഒന്നും കാട്ടരുത്..” ഇതും പറഞ്ഞ് ചേച്ചി തന്റെ ഇടത്തെ കാൽ എന്റെ നേരെ നീട്ടി. നൈറ്റിയുടെ തലപ്പ് അല്പം പൊന്തിച്ച് വെണ്ണ തോൽക്കുന്ന പൊടിരോമങ്ങൾ നിറഞ്ഞ ആ കണങ്കാലുകൾ എനിക്ക് ദൃശ്യമായി. വിറയ്ക്കുന്ന കൈകളോടെ തുടിയ്ക്കുന്ന മനസ്സോടെ ഞാൻ ആ സ്വർണ്ണ പാദത്തെ കൈയിലെടുത്തു. എന്തൊരു മാർദ്ദവം!! എന്തൊരു യുവത്വം!! ഭംഗി!! ചർമ്മത്തിന്റെ കാന്തി!! ഇളം ചുവപ്പു നെയിൽ പോളീഷിൽ തിളങ്ങുന്ന അൽപം നീട്ടി വളർത്തിയ നഖങ്ങളുടെ അഴക്‌!! കാലിനെ ചുംബിച്ച്‌ ഒട്ടികിടക്കുന്ന  സ്വർണ്ണപാദസരം അതിന്റെ കാമ്യത പതിന്മടങ്ങ്‌ വർദ്ധിപ്പിച്ചിരിക്കുന്നു. അഴുക്കൊന്നും പറ്റാത്ത ഇളം പിങ്ക്‌ ഉള്ളംകാലുകൾ!! ആ അപ്സര സുന്ദരിയുടെ ഇടത്തേ കാൽ ഞാൻ മെല്ലെ ഓരോ ഇഞ്ചും തൊട്ട്‌ തൊട്ട്‌ ആസ്വദിച്ചുകൊണ്ടിരുന്നു. എന്റെ ചെയ്തികളോരോന്നും ചേച്ചി കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.  മെല്ലെ ആ പാദത്തെ മുഖത്തോടടുപ്പിച്ച്‌ ഞാൻ അതിന്റെ സുഗന്ധത്തെ മുകർന്നു. ഏതോ നല്ല ക്രീമിന്റെ സുഗന്ധം!! എന്റെ തുടിയ്ക്കുന്ന ചുണ്ടുകൾ കൊണ്ട്‌ ഞാൻ സ്വപ്നചേച്ചിയുടെ മേൽപാദത്തിൽ മൃദുവായി ഉമ്മ വച്ചു. ചുണ്ടുകൾ മെല്ലെ ചേച്ചിയുടെ പെരുവിരലിലേക്ക്‌ ഇഴഞ്ഞു. അൽപം നീണ്ടുനിന്ന നഖത്തെ ചുണ്ടുകൾക്കുള്ളിലാക്കി മെല്ലെ ഒന്ന് ചപ്പി വലിച്ചു. ചേച്ചിയുടെ തൊണ്ടയിൽ നിന്നും ‘അഹ്‌..ഹ്‌..’ എന്ന ഒരു ശബ്ദം ഉയർന്നു. എന്റെ ക്രീഡ ചേച്ചിയ്ക്ക്‌ ഇഷ്ടമായെന്ന് എനിക്ക്‌ മനസ്സിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025