Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 15

അത്തിയെയും വിളിച്ചുകൊണ്ട് ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി.
എനിക്കൊന്നു പുറത്തേക്ക് പോകണം കുറച്ചു കാര്യങ്ങൾ ബാക്കി ഉണ്ട്.”

അത്തി തലയാട്ടി.

“അതിനു മുൻപ് അവനെ ഒന്നൂടെ ഒന്ന് കാണണം.”

അകത്തേക്ക് കയറുമ്പോൾ അവിടെ അവശനായി വിജയ് ഇരിക്കുന്നുണ്ട്.
ഞാൻ അവന്റെ മുമ്പിൽ ഇരുന്നു.

“നീ എനിക്ക് ഒരു ഇരയാണ് കോർത്തിട്ടു ജഗനെയും ജീവനെയും എനിക്ക് കിട്ടാൻ.”

എന്റെ സ്വരത്തിന്റെ മൂർച്ച അറിഞ്ഞിട്ടാവണം അവൻ എന്തിനും സമ്മതം എന്ന രീതിയിൽ തലയാട്ടി.

അവനെകൊണ്ട് അവരുടെ ചരിത്രം മുഴുവൻ ഞാൻ പറയിച്ചു.
മീനുവിനെയും ചാരുവിനെയുംപോലെ എത്രയോ പാവം പെൺകുട്ടികൾ…..ആലോചിക്കുംതോറും മനസ്സിൽ കലി കൂടി വന്നു.

“ഞാൻ പറയുന്ന പോലെ നീ അവരോടു പറയും, എനിക്ക് വേണ്ട സ്ഥലത്ത് നീ അവരെ വിളിച്ചെത്തിക്കും.”

എന്റെ മുരൾച്ച കേട്ട വിജയ്ക്ക് എല്ലാം സമ്മതിക്കുകയെ വഴി ഉണ്ടായിരുന്നുള്ളു.

വിജയുടെ സ്വിച്ച് ഓഫ് ചെയ്ത ഫോണും മറ്റൊരു ഫോണും എടുത്ത് പോക്കറ്റിൽ ഇട്ടു.
മറ്റൊരു ഫോൺ എടുത്തു അത്തിക്ക് കൊടുത്തു.

“അവന്മാരെ വിളിച്ചു തരുമ്പോൾ നീ സന്ധി സംസാരിക്കണം, അവന്മാരോട് നിന്നെ ഇന്ത്യക്ക് പുറത്തെത്തിച്ചു തരാൻ വഴി ഉണ്ടാക്കാൻ വേണ്ടി നേരിട്ട് കാണണമെന്ന് പറഞ്ഞു ഇവിടുള്ള അവരുടെ പൂട്ടിക്കിടക്കുന്ന തോട്ടത്തിലെ ഫാം ഹൗസിലേക്ക് വരാൻ പറയണം, വേറാരും കൂടെ ഇല്ലാതെ അവര് രണ്ടു പേരും മാത്രം.
ഇന്ന് തന്നെ….”

അത്തിക്ക് ഫോൺ കൊടുത്തിട്ട് ഞാൻ മറ്റു രണ്ട് ഫോണുമായി ടൗണിലേക്ക് വണ്ടി എടുത്തു.
*************************************

ടൗണിലെ ആരും ശ്രെദ്ധിക്കാത്ത ഒരു മൂലയിൽ വാൻ ഇട്ടിട്ടു വിജയുടെ ഫോൺ ഓണാക്കി.
അത് കഴിഞ്ഞു കയ്യിലുണ്ടായിരുന്ന മറ്റൊരു ഫോണിൽ അത്തിക്ക് കൊടുത്ത ഫോണിലേക്ക് വിളിച്ചു.

“ഞാൻ ഇപ്പോൾ അവന്മാരെ വിളിക്കും, അവിടെ എന്തായി.”

“എന്റെ ഒരു ഡോസ് കൂടി കൊടുത്തിട്ടുണ്ട്, ഇനി അവൻ എന്തും ചെയ്യും.”

“എങ്കിൽ അവനു കൊടുക്ക്, അവന്മാരോട് ഇനി ഇവൻ മാറ്റിപറയുവോ.”

“ഇവൻ ചതിച്ചാൽ അതിനർത്ഥം ഇവന് ഇതുവരെ കിട്ടിയാതൊന്നും പോരാ എന്നല്ലേ, അങ്ങനെ ആണെങ്കിൽ പിന്നെ എന്ത് വേണമെന്ന് എനിക്കറിയാം ഹരി.”

“ഹ്മ്മ്.”

വിജയുടെ ഫോണിൽ നിന്നും ഞാൻ ജഗന്റെ നമ്പറിലേക്ക് വിളിച്ചു ആദ്യ പ്രാവശ്യം എടുത്തില്ല ഒന്നുകൂടെ വിളിച്ചപ്പോൾ കണക്ട് ആയി.
അത്തിയെ വിളിച്ചുകൊണ്ടിരുന്ന ഫോണിൽ അപ്പോഴേക്കും വിജയിയെ കണക്ട് ചെയ്ത ഞാൻ രണ്ടു ഫോണും ചേർത്ത് പിടിച്ചു.(courtsey money heist🔥)

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025