Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 15

മുറിയുടെ വാതിലിൽ നിക്കുന്ന എന്നെ അവൻ കാണുന്നത്.

“നീ ആരാ……………….
എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നത്.
ഇതേതാ സ്ഥലം.”

മറുപടി പറയാതെ ഞാൻ റൂമിനു മൂലയിലെ ഒരു സ്റ്റൂളിലേക്കിരുന്നു.

“എന്താടാ മൈരെ ഒന്നും മിണ്ടാത്തെ…
നിന്നെ ആരേലും അയച്ചതാണോ,
ആഹ് ജഗനും ജീവനുമാണോ.
അവന്മാര് നിനക്ക് എത്ര തന്നു അതിന്റെ ഇരട്ടി ഞാൻ തരാം അഴിച്ചു വിട്.”

” ഡാ മൈരെ നിന്നോടാ……..
ആഹ്….”

മുന്നിലേക്ക് ആഞ്ഞപ്പോൾ കമ്പി കുറച്ചൂടെ മാംസത്തിലേക്ക് ആഴ്ന്നു കയറിയപ്പോൾ അറിയാതെ അവൻ കരഞ്ഞു പോയി.ചോര തുള്ളി തുള്ളിയായി നിലത്തെ ഷീറ്റിലേക്ക് വീണു കൊണ്ടിരുന്നു.
തളർച്ച ബാധിച്ച കണ്ണുകളുമായി അവൻ മുറിയിലാകമാനം ഒരു പഴുതിനായി നോക്കി.

“ഈ മുറി മുൻപും ചോര കണ്ടിട്ടുണ്ട്……………………
നിന്നെ പോലുള്ളവരുടെ ചോര.
ഈ മണ്ണിന്റെ ദാഹം അടങ്ങിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്, അല്ലെങ്കിൽ വീണ്ടും ഇതുപോലെ ഒരു കർമ്മത്തിന് ഞാൻ നിന്നെ ഇങ്ങോട്ടു കൊണ്ട് വരേണ്ടി ഇരുന്നില്ലല്ലോ.”

ഇരുളിൽ മൂലയിൽ നിന്നും ഞാൻ പറഞ്ഞ ഓരോ വാക്കിലും അവന്റെ മുഖം വിളറി വെളുക്കുന്നതു കണ്ടു എന്റെ ഉള്ളിലെ അസുരൻ ആർത്തട്ടഹസിക്കുകയായിരുന്നു.

“നിനക്ക് എന്താ വേണ്ടത്.”

അവന്റെ സ്വരത്തിൽ ആദ്യമായി ഭയവും മയവും കടന്ന് വന്നിരുന്നു.

“എനിക്ക് വേണ്ടതെടുക്കാൻ നിന്റെ അനുവാദം വേണമെന്ന് ഇപ്പോഴും നീ വിശ്വസിക്കുന്നുണ്ടോ.”

“ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ….”

“ഫാ….നായെ….നീ ഇപ്പോഴും തെറ്റും ശെരിയും എന്താണെന്ന് ചോദിക്കുന്നോ.”

അത്രയും നേരം കതകിന് മറവിലെ ഇരുളിൽ എല്ലാം കേട്ട് വിറഞ്ഞു നിന്നിരുന്ന അത്തി കൊടുംകാറ്റ് പോലെ പാഞ്ഞു അകത്തേക്ക് വന്നു കസേരയിൽ ഇരുന്ന വിജയിയെ, നെഞ്ചിൽ ചവിട്ടി നിലത്തേക്കിട്ടു.

“അത്തി………?”

ചവിട്ടു കൊണ്ട് വീണ വിജയ് നിമിഷങ്ങൾക്ക് ശേഷം ചുമച്ചു കൊണ്ട്, പേടിച്ചു വിറച്ചാണ് ആഹ് പേര് പറഞ്ഞത്.

“അപ്പോൾ മറന്നിട്ടില്ല…….അല്ലെ….
മറക്കാൻ പാടില്ല നീ….നായിന്റെ മോനെ.”

കസേരയോടെ അവനെ വലിച്ചു പൊക്കി, ചെകിടടപ്പിച്ചു ഒന്ന് കൂടെ അത്തി കൊടുത്തു.

“ഈ ലോകത്തു എന്നെ തനിച്ചാക്കിയത് നീയാ……..
അതിനു ഇഞ്ചിഞ്ചായി നിന്നെ ഞാൻ അനുഭവിപ്പിക്കും.
മരണത്തിനു വേണ്ടി നീ കെഞ്ചും.
നിന്റെ മരണം എത്രത്തോളം ക്രൂരമാക്കാമോ അത്രയും ഞാൻ ക്രൂരമാക്കും.
നീ ചത്ത് മലച്ചു കിടക്കുന്നതാവണം ഇനി അങ്ങോട്ടുള്ള എന്റെ ബാക്കി ജീവിതത്തിലെ സ്വപ്നങ്ങളിൽ മുഴുവൻ നിറയാൻ, അങ്ങനെ എങ്കിലും എനിക്കൊന്നു ഉറങ്ങണം.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025